പശ്ചിമഘട്ട മലനിരകളിലെ നിത്യഹരിത വനങ്ങളിൽ കാണപ്പെടുന്ന ജാതിയുടെ കുടും ബത്തിലെ അംഗമാണ് ചോരപ്പാലി. അടക്കാ പ്പൈൻ എന്നും പേരുള്ള ഇതിൻ്റെ ശാസ്ത്രീയനാമം Knema attenuata എന്നാണ്. പൊതുവെ 1500 മീറ്റർ വ രെ ഉയരമുള്ള മലനിരകളിൽ വളരുന്ന ഈ മരത്തിന് 50 അടിവരെ ഉയരമുണ്ടാവും.
നല്ല കനമുള്ള തൊലി യിൽ മുറിവുണ്ടാക്കിയാൽ രക്തം പോലെയുള്ള ചുവന്ന ദ്രാവകം ഒഴുകി വരും. ഇളം തണ്ടുകളിൽ സ്വർണ്ണ നിറത്തിലുള്ള രോമങ്ങളുണ്ട്. 10 x 3 സെ.മീ. വലിപ്പമുള്ള ഇലകളുടെ മുകൾ ഭാഗത്തിന് പച്ച നിറവും അടിഭാഗം വെള്ള നിറവുമാണ്.
ഡിസംബർ മാസമാകുന്നതോടു കൂടി ഇലയുടെയും തണ്ടിന്റെയും ഇടയിൽ നിന്നും തവിട്ടുരോമങ്ങളോടു കൂടിയ പൂക്കൾ കട്ടയായി ഉണ്ടാവുന്നു. ആൺ പൂവും പെൺ പൂവും വ്യത്യസ്‌ത മരങ്ങളിലാണ് ഉണ്ടാവുന്നത്.
ജൂൺ മാസത്തോടുകൂടി ഉരുണ്ട കായ് കൾ പാകമാകുന്നു. ഇവയുടെ പുറംതോട് രണ്ടായി പിളർന്ന് അതിനുള്ളിൽ ജാതിപത്രി പോലെ ചുവന്ന പത്രി വിത്തിനെ പൊതിഞ്ഞുണ്ടാവും. കായ്കൾക്ക് 3.5 സെ.മീ. വലിപ്പമുണ്ടാവും. വിത്ത് മുളപ്പിച്ചാണ് പ്രജനനം നടത്തുന്നത്. ഇതിൻ്റെ പത്രി ആദിവാസി കൾ വാതരോഗത്തിനും, ഞരമ്പുകളെ ബലപ്പെടുത്താനും ഉപയോഗിക്കുന്നു. തടി പ്ലൈവുഡിനുപയോഗിക്കുന്നു.
കടുത്ത വംശനാശ ഭീഷണി നേരിടുന്ന ചോരപ്പാലിക്ക് കാലാവസ്ഥാ വ്യതിയാനവും, തൈകൾ വന്യ മൃഗങ്ങൾ നശിപ്പിക്കുന്നതും നിലനില്പ‌് അപകടത്തിലാക്കുന്നു.
Share your comments