ഓർക്കിഡുകൾ അതിന്റെ സ്വാഭാവിക ആവാസസ്ഥലത്ത് വളരുമ്പോൾ അഴുകിയ മരത്തൊലികളിൽ നിന്നും അന്തരീക്ഷത്തിൽ നിന്നും ലഭിക്കുന്ന പോഷകമൂലകങ്ങൾ കൊണ്ടാണ് ജീവിക്കുന്നത്. ഇവയുടെ വളർച്ച മന്ദഗതിയിലായതിനാൽ മറ്റു സസ്യങ്ങളെക്കാൾ പോഷകവസ്‌തുക്കൾ വളരെ കുറച്ച് മതിയാകും.
ഓർക്കിഡുകളെ സംബന്ധിച്ചിടത്തോളം പത്രപോഷണം ഫലപ്രദമാണ്. ഓർക്കിഡുകൾ വളരെ സാവധാനത്തിൽ മാത്രം വളരുന്നതിനാൽ രാസവളങ്ങൾ വളരെ സാവധാനത്തിൽ ലഭ്യമാകത്തക്കവിധം ആണ് നൽകേണ്ടത്.
രാസവളക്കൂട്ട് 17:17:17 അഥവാ 20:20:20 ലിറ്ററിന് 1.5 ഗ്രാം എന്ന തോതിൽ വെള്ളത്തിൽ ലയിപ്പിച്ച് ആഴ്‌ചയിൽ ഒന്നോ രണ്ടോ പ്രാവശ്യം പ്രയോഗിക്കു ന്നത് നല്ലതാണെന്ന് കണ്ടിട്ടുണ്ട്. എന്നാൽ പൂക്കൾ ഉൽപ്പാദിപ്പിക്കാൻ ഫോസ്ഫറസും പൊട്ടാഷും കൂടുതലടങ്ങിയ മിശ്രിതം (10:20:20) ആണ് പ്രയോഗിക്കേണ്ടത്.
ജൈവവളങ്ങളായ ചാണകം, കോഴിവളം, കടലപിണ്ണാക്ക്, വേപ്പിൻ പിണ്ണാക്ക് എന്നിവയും ഉപയോഗിക്കാം. ഇത് 1:10 എന്ന അനുപാതത്തിൽ രണ്ടുമൂന്നു ദിവസം വെള്ളത്തിൽ കുതിർത്തു വച്ചശേഷം തെളി ശേഖരിച്ച് മാസത്തിൽ ഒന്നോ രണ്ടോ തവണ തളിക്കാവുന്നതാണ്. ഇതിൽ നിന്നും ആവശ്യമായ മാംഗനീസ്, ഇരുമ്പ്, ബോറോൺ, സിങ്ക്, മോളിബ്‌ഡിനം ഇവ ലഭിക്കും.
ആവശ്യമെന്നു കണ്ടാൽ തെളിയിൽ കൂടുതൽ വെള്ളം ചേർത്ത് നേർപ്പിച്ച് ഉപയോഗിക്കാവുന്നതാണ്. വളപ്രയോഗം ദ്രവരൂപത്തിൽ തന്നെ ആയിരിക്കുവാൻ പ്രത്യേകം ശ്രദ്ധിക്കണം. രാസവളങ്ങളുടെ സാന്ദ്രത കൂടുന്നത് ചെടിക്ക് ഹാനി കരമാണ്. അതിനാൽ നേർപ്പിച്ച ലായനിയാക്കി പ്രയോഗിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം
Share your comments