അസോസ്പൈറില്ലം എങ്ങനെ മണ്ണിനെ പുഷ്ടിപ്പെടുത്തുന്നു
അസോസ്പൈറില്ലത്തിന് ഹെക്‌ടർ ഒന്നിന് 20-25 കി. ഗ്രാം നൈട്രജൻ മണ്ണിൽ ചേർക്കാനുള്ള ശേഷിയുള്ളതിനാൽ രാസവളമായി ചേർക്കുന്ന നൈട്രജനിൽ 25% കണ്ട് കുറവു വരുത്താൻ കഴിയുന്നു. കരപ്രദേശങ്ങൾക്കും താഴ്ന്ന പാടങ്ങൾക്കും യോജിച്ചതാണ്.
അസോസ്പൈറില്ലം ഉപയോഗിക്കുന്ന രീതി എങ്ങനെയാണ്?
പ്ലാസ്‌റ്റിക്ക് ട്രേയിലോ ബേസിനിലോ 500 ഗ്രാം അസോസ്പൈറില്ലം എടുത്ത് കഞ്ഞിവെള്ളമോ വെള്ളമോ ഉപയോഗിച്ച് നനച്ച 5-10 കി. ഗ്രാം വിത്ത് അതിലിട്ട് നല്ല പോലെ യോജിപ്പിക്കണം. 30 മിനിട്ടുനേരം തണലിൽ ഉണക്കണം. ശേഷം ഉടനെ തന്നെ വിതയ്ക്കണം.
അസോസ്പൈറില്ലം വേരിൽ മുക്കുന്നവിധം എങ്ങനെയെന്ന് വിശദമാക്കാമോ?
50 മി. ലിറ്റർ വെള്ളത്തിൽ 500ഗ്രാം കൾച്ചർ കലർത്തി തയാറാക്കിയ കുഴമ്പിൽ പറിച്ചെടുത്ത നെൽച്ചെടികളുടെ വേരുഭാഗം 15 മുതൽ 20 മിനിട്ട് നേരം മുക്കിവച്ചതിനു ശേഷം നടണം.
അസോസ്പൈറില്ലം മണ്ണിൽ ചേർക്കുന്ന രീതി എങ്ങനെയാണ്?
ചാണകപ്പൊടിയിലോ അല്ലെങ്കിൽ കമ്പോസ്‌റ്റുമായോ 1:25 എന്ന അനുപാതത്തിൽ കൾച്ചർ കലർത്തി മണ്ണിൽ നേരിട്ട് ചേർത്താൽ മതി.
വിത്തിൽ ചേർക്കുന്ന വിധം എങ്ങനെയാണ്?
60 ലിറ്റർ വെള്ളത്തിൽ 2 കി.ഗ്രാം കൾച്ചർ യോജിപ്പിച്ചത് 60 കി. ഗ്രാം വിത്ത് കുതിർക്കുവാൻ മതിയാകുന്നതാണ്. വിതയ്ക്കുന്നതിന് 24 മണിക്കൂർ മുമ്പ് വിത്ത് ഈ ലായനിയിൽ ഇട്ടുവയ്ക്കണം. പറിച്ചു നടുമ്പോൾ 40 ലിറ്റർ വെള്ളത്തിൽ 2 കി.ഗ്രാം കൾച്ചർ യോജിപ്പിച്ച കുഴമ്പിൽ തൈകളുടെ വേര് 15-20 മിനിട്ട് മുക്കിവച്ചശേഷം വേണം നടാൻ.
Share your comments