മധുരക്കിഴങ്ങിൻ്റെ വള്ളികളാണോ നടാൻ ഉപയോഗിക്കുന്നത് ?
മധുരക്കിഴങ്ങിൻറെ വള്ളികളാണ് സാധാരണ നടാൻ ഉപയോഗിക്കുന്നത്. വള്ളികൾ ലഭ്യമാകുന്നതിന് തവാരണകൾ നിർമിച്ച് അതിൽ തിരഞ്ഞെടുത്ത ഇനം കിഴങ്ങുകൾ നടേണ്ടതാണ്. ഒരു ഹെക്റ്റർ തിരഞ്ഞ് നടാൻ ആവശ്യമായ വള്ളികൾ ലഭിക്കുവാൻ 100 ചതുരശ്ര മീറ്റർ സ്ഥലത്ത് നടാൻ 80 കി.ഗ്രാം വിത്ത് ആവശ്യമാണ്. ഓരോ കിഴങ്ങിനും 125-150 ഗ്രാം ഭാരം ഉണ്ടാകണം.
30-45 സെ: മീറ്റർ അകലത്തിൽ കിഴങ്ങുകൾ വാരങ്ങളിൽ നടണം. അത്തരം വാരങ്ങൾ തമ്മിൽ 60 സെ. മീറ്റർ അകലത്തിൽ നിർമിച്ചവ ആയിരക്കണം. നട്ട് 15 ദിവസം കഴിയുമ്പോൾ 100 ചതുരശ്ര മീറ്റർ സ്ഥലത്തുള്ള ഞാറ്റടിയിൽ 1.5 കി. ഗ്രാം യൂറിയ ഇടേണ്ടതാണ്. ആദ്യ തവാരണയിൽ ഉണ്ടാകുന്ന മുളകൾ രണ്ടാം തവാരണയിലേയ്ക്ക് മാറ്റി നടണം. രണ്ടാം തവാരണയ്ക്ക് 500 ചതുരശ്രമീറ്റർ സ്ഥലം വേണ്ടിവരും. മുളകൾ നടേണ്ടത് 25 സെ.മീറ്റർ അകലത്തിൽ എടുത്ത തവാരണങ്ങളിലാണ്. നട്ട് 15 ദിവസം കഴിയുമ്പോഴും 30 ദിവസം കഴിയുമ്പോഴും രണ്ടര കി.ഗ്രാം വീതം യൂറിയ 100 ചതുരശ്ര മീറ്റിന് എന്ന തോതിൽ ഇട്ടു കൊടുക്കുന്നത് വളർച്ചാനിരക്ക് കൂട്ടുന്നതിന് സഹായിക്കും.
കിഴങ്ങുകൾ കൂടാതെ വിളവെടുത്ത ഉടനേയുള്ള വള്ളികൾ ഉപയോഗിച്ചും തവാരണകൾ ഉണ്ടാക്കി നടീൽ വസ്‌തുക്കൾ തയ്യാറാക്കാം. വള്ളികൾ നട്ട് ആദ്യത്തെ 10 ദിവസം ഒന്നിടവിട്ട ദിവസങ്ങളിൽ നനച്ചു കൊടുക്കണം.
ശേഷം 10 ദിവസത്തിലൊരിക്കൽ എന്ന ഇടവേളയിൽ നനച്ചാൽ മതി. നട്ട് 45 ദിവസമാകുമ്പോൾ 20-25 സെ.മീറ്റർ നീളത്തിൽ വള്ളികളുടെ തലപ്പ് മുറിച്ച് പ്രധാന നിലത്തിൽ നടാൻ ഉപയോഗിക്കാം. 60 സെ.മീറ്റർ അകലത്തിൽ എടുത്ത വാരങ്ങളിൽ 15-20 സെ. മീറ്റർ അകലത്തിൽ വള്ളിത്തലപ്പുകൾ നടണം.
കൂനകൂട്ടിയും വള്ളിത്തലപ്പുകൾ നടാം. 75 സെ: മീറ്റർ അകലത്തിൽ കൂനകൾ എടുത്ത് അതിൽ വേണം വള്ളി നടാൻ. ഓരോ കൂനയിലും 3-6 വള്ളികൾ നടാവുന്നതാണ്. വള്ളികളുടെ മധ്യഭാഗം മണ്ണിൽ നലകൂനകൂട്ടിയും വള്ളിത്തലപ്പുകൾ നടാം. 75 സെ: മീറ്റർ അകലത്തിൽ കൂനകൾ എടുത്ത് അതിൽ വേണം വള്ളി നടാൻ. ഓരോ കൂനയിലും 3-6 വള്ളികൾ നടാവുന്നതാണ്. വള്ളികളുടെ മധ്യഭാഗം മണ്ണിൽ നല്ലവണ്ണം താഴ്ത്തി മുറിച്ച അഗ്രഭാഗങ്ങൾ പുറത്തു കാണത്തക്കവിധം വേണം നടാൻ. മുറിച്ചുനട്ട വള്ളിയിൽ പെട്ടെന്നു വേരിറങ്ങാൻ മണ്ണിൽ ആവശ്യത്തിനു ഈർപ്പം ഉറപ്പുവരുത്തണം. മണ്ണിൽ അധികം ഈർപ്പം അനുവദിക്കരുത്.
Share your comments