ഭാരതത്തിലുടനീളം വരണ്ടപ്രദേശത്ത് വന്യമായി വളരുന്ന ഒരു ചെറു ഔഷധവൃക്ഷം ഗന്ധരാജൻ . വെട്ടുകൽ പ്രദേശത്താണ് സാധാരണ വളരുന്നത് ഒരു ഉഷ്ണമേഖലാ സസ്യമാണ്. വെള്ളക്കെട്ടുള്ള പ്രദേശങ്ങൾ ഒഴിവാക്കണം.
വിത്തും വിതയും
പാകമായ ഫലങ്ങൾ പറിച്ചുണക്കി വിത്ത് ശേഖരിക്കുക. ആറു ദിവസം നല്ല സൂര്യപ്രകാശത്തിൽ ഉണങ്ങിയാൽ വിത്ത് പാകാൻ തയാറാകും. ഉടനെ പാകാം.
ഉയർന്ന താവരണകൾ തയാറാക്കി, വിത്ത് നാലഞ്ചു മണിക്കൂർ വെള്ളത്തിൽ കുതിർത്ത് വരിയായി നുരി വയ്ക്കുക. വരികൾ തമ്മിലും വിത്തുകൾ തമ്മിലും 15 സെ.മീ. അകലം നൽകണം. തടം ഉണങ്ങാതെ സൂക്ഷിക്കുക. 10 ദിവസത്തിനുള്ളിൽ 90% വിത്തും മുളയ്ക്കും. ആറില പ്രായമെത്തിയാൽ ഇളക്കി പ്രധാന കുഴിയിൽ നടാം.
നടീൽ
നടീൽ സമയം മേയ്, ജൂൺ, സെപ്റ്റംബർ മാസങ്ങളിലാണ്. അര മീറ്റർ നീളം, വീതി, താഴ്ചയുള്ള ചെറുകുഴികൾ കുത്തി കുഴിയൊന്നിന് അഴുകിപ്പൊടിഞ്ഞ കരിയിലയോ കമ്പോസ്റ്റോ ചേർത്ത് മേൽമണ്ണുമായി ചേർത്ത് കുഴി നിറയ്ക്കുക. ഒരു തൈ വീതം ചുവട്ടിലെ മണ്ണ് ഇളകാതെ കോരിയെടുത്ത് നടണം. തണലും നനയും താങ്ങു കൊടുക്കലും മറ്റും ആവശ്യാധിഷ്ഠിതമായി ചെയ്യുക.
സാമാന്യം ജൈവസമ്പത്തുള്ള മണ്ണിൽ വളപ്രയോഗം വേണ്ട. മഴയെ മാത്രം ആശ്രയിച്ചു വളരും. വളർച്ച നിരീക്ഷിച്ച്, ഫലപുഷ്ടി കുറഞ്ഞ മണ്ണിൽ രണ്ടു വർഷംവരെ തടത്തിൽ നനവും ഉണങ്ങി പൊടിഞ്ഞ കാലിവളം ചുവടൊന്നിന് 2 കിലോ ക്രമത്തിന് ചേർത്ത് മണ്ണ് കൂട്ടുക. 3 വർഷത്തിനുശേഷം വർഷ കാലം അവസാനിക്കുമ്പോൾ ജൈവ വസ്തുക്കൾ കൊണ്ട് ചുവട്ടിൽ അര മീറ്റർ ചുറ്റളവിൽ പുതയിടുക. മറ്റു പരിചരണങ്ങളൊന്നും ആവശ്യമില്ലാത്ത ഒരു ഔഷധസസ്യമാണ് നാഡീ ഹിംഗു
Share your comments