<
  1. Organic Farming

ചെറുധാന്യങ്ങളെ തിരികെ കൊണ്ടുവരാനുള്ള ശ്രമങ്ങൾ ആശാവഹം: പത്മശ്രീ ചെറുവയൽ രാമൻ

ചെറുധാന്യങ്ങളെ തിരികെ കൊണ്ടുവരാനുള്ള ശ്രമങ്ങൾ ആശാവഹമാണെന്നും, ഒരു കാലത്ത് മക്കളെ ഉപേക്ഷിച്ച മാതാപിതാക്കൾ ഇപ്പോൾ സ്നേഹത്തോടെ തിരികെ വിളിക്കുന്നത് പോലെയാണ് ചെറുധാന്യങ്ങളെ നമ്മളിപ്പോൾ മടക്കിക്കൊണ്ട് വരാൻ ശ്രമിക്കുന്നത് എന്നും പത്മശ്രീ ചെറുവയൽ രാമൻ പറഞ്ഞു.

Arun T
അന്താരാഷ്ട്ര ചെറുധാന്യ വർഷാചരണത്തോടനുബന്ധിച്ച് റേഡിയോ മാറ്റൊലിയും കിസാൻ സർവീസ് സൊസൈറ്റിയുടെയും സഹകരണത്തോടെ നബാർഡ് നടത്തിയ ജില്ലാതല ശില്പശാല ഉദ്ഘാടനം ചെയ്ത്   പത്മശ്രീ ചെറുവയൽ രാമൻ
അന്താരാഷ്ട്ര ചെറുധാന്യ വർഷാചരണത്തോടനുബന്ധിച്ച് റേഡിയോ മാറ്റൊലിയും കിസാൻ സർവീസ് സൊസൈറ്റിയുടെയും സഹകരണത്തോടെ നബാർഡ് നടത്തിയ ജില്ലാതല ശില്പശാല ഉദ്ഘാടനം ചെയ്ത് പത്മശ്രീ ചെറുവയൽ രാമൻ

തോണിച്ചാൽ : ചെറുധാന്യങ്ങളെ തിരികെ കൊണ്ടുവരാനുള്ള ശ്രമങ്ങൾ ആശാവഹമാണെന്നും, ഒരു കാലത്ത് മക്കളെ ഉപേക്ഷിച്ച മാതാപിതാക്കൾ ഇപ്പോൾ സ്നേഹത്തോടെ തിരികെ വിളിക്കുന്നത് പോലെയാണ് ചെറുധാന്യങ്ങളെ നമ്മളിപ്പോൾ മടക്കിക്കൊണ്ട് വരാൻ ശ്രമിക്കുന്നത് എന്നും പത്മശ്രീ ചെറുവയൽ രാമൻ പറഞ്ഞു.

അന്താരാഷ്ട്ര ചെറുധാന്യ വർഷാചരണത്തോടനുബന്ധിച്ച് റേഡിയോ മാറ്റൊലിയും കിസാൻ സർവീസ് സൊസൈറ്റിയുടെയും സഹകരണത്തോടെ നബാർഡ് നടത്തിയ ജില്ലാതല ശില്പശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. തിരുനെല്ലി അഗ്രിക്കൾച്ചറൽ എഫ് പി ഒ, അമരക്കുനി വാട്ടർ ഷെഡ്, ബ്രഹ്മഗിരി വാട്ടർ ഷെഡ് എന്നീ ഗ്രൂപ്പുകൾക്കുള്ള കരുതൽ വിത്ത് കൈമാറ്റവും അദ്ദേഹം നിർവഹിച്ചു.

തോണിച്ചാൽ കാരുണ്യനിവാസ് ഓഡിറ്റോറിയത്തിൽ വച്ച് നടന്ന ശില്പശാലയിൽ പത്മശ്രീ ജേതാവ് ചെറുവയൽ രാമൻ, സംസ്ഥാന സംരക്ഷക കർഷക അവാർഡ് ജേതാവ് ബാലകൃഷ്ണൻ കമ്മന എന്നിവരെ ആദരിച്ചു. വയനാട് പ്രിൻസിപ്പൽ അഗ്രിക്കൾച്ചറൽ ഓഫീസർ ഡോ. സഫീന മുഖ്യപ്രഭാഷണം നടത്തി. ചെറുധാന്യങ്ങളുടെ പോഷക ഗുണങ്ങളും മൂല്യവർധിത ഉത്പന്നങ്ങളുടെ സാധ്യതയും, പൊതുജനങ്ങൾക്കുള്ള വിവിധ സാമൂഹിക-സാമ്പത്തിക സുരക്ഷാ പദ്ധതികൾ, ചെറുധാന്യ കൃഷിരീതികൾ എന്നീ വിഷയങ്ങളിൽ സെമിനാറുകൾ നടന്നു.

അമ്പലവയൽ കൃഷി വിജ്ഞാൻ കേന്ദ്രം പ്രോഗ്രാം കോർഡിനേറ്റർ ഡോ. സഫിയ, ലീഡ് ബാങ്ക് മാനേജർ ബിബിൻ മോഹൻ, KVK സ്പെഷ്യലിസ്റ് അരുൾ അരശൻ എന്നിവർ ശില്പശാലകൾക്ക് നേതൃത്വം നൽകി. നബാർഡ് വയനാട് അസിസ്റ്റന്റ് ജനറൽ മാനേജർ ജിഷ വടക്കുംപറമ്പിൽ, മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ജസ്റ്റിൻ ബേബി, റേഡിയോ മാറ്റൊലി സ്‌റ്റേഷൻ ഡയറക്ടർ ഫാ.ബിജോ കറുകപ്പള്ളി, കിസാൻ സർവീസ് സൊസൈറ്റി ദേശീയ ജനറൽ സെക്രട്ടറി സുരേഷ് എസ്. എന്നിവർ സംസാരിച്ചു.

English Summary: Steps tio bring back millets must be taken says cheruvayal raman

Like this article?

Hey! I am Arun T. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds