ആളുകൾക്ക് കൃഷിയിടത്തിൽ തൈകൾ ഒരുക്കുന്ന സമയത്ത് (വിത്തു മുളപ്പിക്കുന്നതു മുതൽ തൈകൾ മാറ്റി നടുന്ന സമയം വരെ) ശ്രദ്ധിക്കേണ്ട കാര്യങ്ങൾ താഴെ നൽകുന്നു.
1. മണ്ണ് ചേർത്ത് തൈകൾ മുളപ്പിക്കുന്ന രീതി പരമാവധി ഒഴിവാക്കുക. കാരണം മണ്ണിൽ നിന്ന് ധാരാളം രോഗാണുക്കൾ മൂലം വിത്തുകളും തൈകളും അഴുകി പോകുന്നതിന് കാരണമാകാറുണ്ട്. മണ്ണ് ഉപയോഗിക്കുന്നവരാണെങ്കിൽ കുമ്മായം ഉപയോഗിച്ച് ട്രീറ്റ് ചെയ്ത ശേഷം ഉപയോഗിക്കുക.
2. ചകിരി കമ്പോസ്റ്റ് പോലെയുള്ള മാധ്യമങ്ങൾ ഉപയോഗിച്ച് തൈകൾ മുളപ്പിക്കുമ്പോൾ ട്രൈക്കോഡർമ (പൗഡർ രൂപത്തിൽ ഉള്ളതോ ലിക്വിഡ് രൂപത്തിലുള്ളതോ) ചകിരി കമ്പോസ്റ്റിൽ നന്നായി മിക്സ് ചെയ്ത് ഏഴു മുതൽ 10 ദിവസം മാറ്റിവെക്കുക.
ഇതിൽ തൈകൾ മുളപ്പിക്കാൻ വേണ്ടി ഉപയോഗിക്കുന്ന സമയത്ത് വലിയൊരു ശതമാനം അഴുകൽ രോഗം തടയാം.
3. അമിതമായ ജലസേജനം , വെള്ളം കെട്ടിനിൽക്കാൻ തുടങ്ങിയ പ്രശ്നങ്ങൾ മൂലം ചെടികളും വിത്തുകളും അഴുകി പോകാറുണ്ട്. അതിനാൽ കൃത്യമായി ഡ്രൈനേജ് സംവിധാനം ഉറപ്പാക്കുക. കൂടാതെ തൈകൾ മുളപ്പിക്കാൻ വെക്കുമ്പോൾ ഈർപ്പം നിലനിർത്താൻ പാകത്തിന് മാത്രം വെള്ളം നൽകുക.
4. വളപ്രയോഗം നടത്തുന്ന സമയത്ത് തണ്ടിനോട് ചേർന്നുള്ള വളപ്രയോഗം ഒഴിവാക്കുക.
ചെടിയുടെ തണ്ട് അഴുകാൻ ഇത് കാരണമാകാറുണ്ട്. അതിനാൽ വളപ്രയോഗം നടത്തുമ്പോൾ പരമാവധി ഒരു അടി അകലം പാലിച്ച് വളങ്ങൾ നൽകുക.
5. തൈകളും ചെടികളും നനയ്ക്കാൻ ഉപയോഗിക്കുന്ന വെള്ളത്തിൽ ട്രൈക്കോഡർമ ചേർത്ത് ശേഷം ഉപയോഗിച്ചാൽ (ട്രൈക്കോഡർമ ഒരു ലിറ്ററിന് 5 മില്ലി അല്ലെങ്കിൽ 20 ഗ്രാം) അഴുകൽ പ്രശ്നങ്ങൾ തടയാൻ സാധിക്കും
Share your comments