ചുക്ക് ചണം കൊണ്ടുള്ള ചാക്കിൽ സംഭരിക്കുമ്പോൾ കീടങ്ങളുടെ അക്രമണം കൂടുതലായി കാണുന്നതിനാൽ പ്ലാസ്റ്റിക് ആവരണത്തോടു കൂടിയ ചാക്കിലാണ് ശേഖരിക്കുന്നത്. ചുക്ക് സംഭരിക്കുമ്പോൾ തറയിൽ നിന്നും ഈർപ്പം വലിച്ചെടുക്കുവാതിരിക്കുവാൻ വേണ്ടി ചാക്കിൽ കെട്ടി ഉയർന്ന മരം കൊണ്ടുള്ള പ്രതലത്തിലോ മറ്റോ അടുക്കി ചുമരിൽ നിന്നും 50-60 സെ.മിറ്റർ അകലത്തിൽ വയ്ക്കുവാൻ ശ്രദ്ധിക്കണം.
കൂടുതൽ കാലം സംഭരിക്കുമ്പോൾ ചുക്കിന്റെ ഗുണങ്ങൾ നഷ്‌ടപ്പെടുവാൻ ഇടയുള്ളതിനാൽ മുഴുവൻ ഉണങ്ങിയ ചുക്ക് വായു കടക്കാത്ത കട്ടി കൂടുതലുള്ള പോളി എത്തിലിൻ കണ്ടെയ്നർ ഉപയോഗിച്ചോ അല്ലെങ്കിൽ അതു പോലെയുള്ള പാക്കിങ്ങ് മെറ്റീരിയൽ ഉപയോഗിച്ചോ സംഭരിക്കാവുന്നതാണ്.
ജൈവ രീതിയിൽ ഉൽപാദിപ്പിച്ച ചുക്ക് പാക്കിങ്ങ് ചെയ്യുമ്പോൾ വീണ്ടും ഉപയോഗിക്കുവാൻ കഴിയുന്നതും എളുപ്പത്തിൽ വിഘടിക്കുന്നതുമായ പാക്കിങ്ങ് മെറ്റീരിയൽ ഉപയോഗിക്കണം. എന്നാൽ ഇത് ജൈവ രീതിയിൽ ഉൽപാദിപ്പിച്ച ചുക്കിന് ദോഷമുണ്ടാക്കുവാൻ പാടുള്ളതല്ല. പാക്കിനു മുകളിൽ 'ജൈവരീതിയിൽ ഉൽപാദിപ്പിച്ച ചുക്ക്' എന്ന് ലേബൽ ചെയ്യണം.
കുമിൾനാശിനിയോ മറ്റോ ഉപയോഗിച്ചിട്ടുള്ള പാത്രത്തിലോ പോളിത്തീൻ കവറിലോ ജൈവ ഇഞ്ചി സൂക്ഷിക്കുവാൻ പാടുള്ളതല്ല.
ഉണക്കിയ ചുക്ക് ദീർഘകാലം സൂക്ഷിക്കുമ്പോൾ ലാസിയോഡർമ സെറിക്കോൺ (Lasioderma serricorne അഥവാ Cigarette beetle) എന്ന പ്രാണി ആക്രമിച്ച് പൊടിയാക്കുന്നു. ഇത് നിയന്ത്രിക്കുവാൻ ആര്യവേപ്പിന്റെ (Neem) ഇല ചുക്ക് സൂക്ഷിക്കുന്ന ചാക്കിലോ പാത്രത്തിലോ ഇടുന്നത് ഫലപ്രദമാണ്.
Share your comments