പ്ലാവ് ശക്തമായ ഒരു വൃക്ഷമാണെന്ന് ഏവർക്കും അറിയുന്നതാണ് പക്ഷേ വേര് മേഖല ചില പ്രത്യേക സാഹചര്യങ്ങളിൽ അതീവ ദുർബലമത്രെ. വേര് മേഖലയിലെ കീടരോഗബാധ വൈകിമാത്രമാണ് കർഷകരുടെ ശ്രദ്ധയിൽപ്പെടുക. സാധാരണ സാഹചര്യങ്ങളിൽ നിരീക്ഷണ പാടവം പ്രകടമാക്കുന്ന ചുരുക്കം ചില കർഷകർക്ക് മാത്രമേ കാലേകൂട്ടിയുള്ള രോഗലക്ഷണങ്ങൾ വിലയിരുത്തി വേണ്ട മുൻകരുതലുകളും ഒപ്പം ശാസ്ത്രീയ നിയന്ത്രണ മാർഗങ്ങളും സ്വീകരിക്കാനാവൂ .
സഹിതം സ്പെരൻസ്, ഫൈറ്റോഫ്ത്താറ സ്പീഷീസ്, ഫ്യൂസേറിയം സ്പീഷീസ്, സ്റ്റോണിയ സ്പീഷിസ്, ഗോണോ ഡെർമ സ്പീഷീസ്, മാക്രോഫോമിന് ഫാസിയോലിത, റോസലീനിയ ആർവാട്ടാ റോസലീനിയ ബൂണോഡസ് എന്നിവയാണ് രോഗകാരകങ്ങളായ പാത്തോജനുകൾ.
ആക്രമണവിധേയമാകുന്ന ഭാഗം പ്രധാനമായും വേര് മേഖലയാണന്ന് കണ്ടെത്തിയിട്ടുണ്ടെങ്കിലും കൂടുതൽ അപകടകരമായ നാശം കാണ്ഡഭാഗത്തിന്റെ കീഴറ്റം അഥവാ കണ്ണാടി മണ്ടയ്ക്കാണ് ഒരിക്കൽ രോഗബാധയേറ്റാൽ മോചനം സൂക്ഷ്മനിരീക്ഷണത്തിലൂടെ കണ്ടെത്താവുന്ന ശാസ്ത്രീയ പരിചരണങ്ങളിലൂടെ മാത്രമാണ് സാധ്യമാവുക.
വെള്ളക്കെട്ടിനോട് എല്ലാ പ്രായത്തിലും വലിയ തോതിൽ എതിർപ്പ് പ്രകടിപ്പിക്കുന്ന ഒരു വൃക്ഷമാണ് പ്ലാവ്. മേൽമണ്ണിനും വേര് മേഖലയ്ക്കും നനവ് സർവഥാ സ്വീകാര്യമാണെങ്കിലും, വെള്ളക്കെട്ട് വൃക്ഷത്തെ ചുരുങ്ങിയ കാലയളവിനുള്ളിൽ മാരകമായ അവസ്ഥയിലെത്തിക്കുമെന്നതിൽ രണ്ടഭിപ്രായമില്ല. വേര് ചീയൽ അഥവാ കടചീയൽ തടയാൻ ഇന്ന് കൃഷി ശാസ്ത്രത്തിൽ ഫലപ്രദമായ ശുപാർശകൾ ലഭ്യമാണ്.
ഇതിൽ സർവപ്രധാനം വേരുഭാഗത്തും ഒപ്പം തടിച്ചുവട്ടിൽ നിന്നും സുമാർ രണ്ടുമീറ്റർ വ്യാസത്തിലുള്ള ഭൂമിയിൽ കർഷകൻ അനുഷ്ഠിക്കേണ്ട പരിചരണമുറകളാണ് .
നിദ്ര മേൽമണ്ണ് ഇളക്കി വായുസഞ്ചാരം ഉറപ്പാക്കണം ഒപ്പം ജലസംഭര ണശേഷിയും മെച്ചപ്പെടും, അണുജീവികളുടെ പ്രവർത്തനം കുറ്റമറ്റതാകും. സസ്യമൂലകങ്ങളുടെ ആഗിരണത്തിന് ആക്കം കൂട്ടുന്നവിധത്തിൽ ജൈവരാ സപ്രവർത്തനങ്ങൾ മേൽമണ്ണിൽ ഹിതകരമായി നടക്കും.
പ്ലാവിന്റെ സ്വതസിദ്ധമായ 'സ്വയം മൾച്ചിങ് " എന്ന് വിശേഷിപ്പിക്കാവുന്ന ഇലകൊഴിച്ചിലും "ഹ്യൂമസ്ഫോർമേഷനും പ്ലാവ് കൃഷിയിൽ സർവപ്രാധാന്യമർഹിക്കുന്ന പ്രകൃതിദത്തമായ ഒരു സ്ഥിരം സംവിധാനമാണെന്ന് ശ്രദ്ധാപൂർവം നിരീക്ഷിക്കുന്ന ഏതൊരു കർഷകനും, അനായാസേന മനസ്സിലാക്കാനാകും. വെള്ളക്കെട്ട് ഒഴിവാക്കുകയും, ജലനിർഗമനം മെച്ചപ്പെടുത്തുകയും മാതൃവൃക്ഷത്തിന്റെ ജയാപജയപ്രക്രിയകൾ കൃത്യതയോടെ നടക്കാൻ വേണ്ടത്ര സൂര്യപ്രകാശം ലഭ്യമാക്കുകയുമാണ് കരണീയമായ ശാസ്ത്രപാർശ.
Share your comments