ഇളം തെങ്ങുകളിലായി മഴക്കാലത്താണ് കൂമ്പുചീയൽ രോഗം കൂടുതലായി കാണപ്പെടുന്നത്.
ലക്ഷണങ്ങൾ
നാമ്പോല മഞ്ഞളിക്കുകയും വാടുകയും പിന്നീട് ചീഞ്ഞു പോവുകയും ചെയ്യുന്നു. നാമ്പോലയ്ക്ക് ചുറ്റുമുള്ള ഓലകളിലേക്കും മഞ്ഞളിപ്പ് വ്യാപിക്കുന്നു.
വാടി നിൽക്കുന്ന നാമ്പോല എളുപ്പത്തിൽ ഊരിപ്പോകുന്നു.
അഴുകിയ നാമ്പോലയിൽ നിന്നും ദുർഗന്ധം ഉണ്ടാവുന്നു.
നിയന്ത്രണ മാർഗ്ഗങ്ങൾ
മഴക്കാലം ആരംഭിക്കുന്നതിന് മുമ്പു തന്നെ നിർബന്ധമായും തെങ്ങിൻ്റെ മണ്ട വൃത്തിയാക്കുക. കൂടാതെ 1% വീര്യമുള്ള ബോർഡോ മിശ്രിതം നാമ്പോലയിലും ചുറ്റുമുള്ള ഓലക്കവിളുകളിലും നന്നായി തളിച്ചു കൊടുക്കണം.
രോഗം രൂക്ഷമാവുകയാണെങ്കിൽ 15 % മാങ്കോസെബ് ഒരു ലിറ്റർ വെള്ളത്തിൽ കലക്കിയോ അല്ലെങ്കിൽ കോപ്പർ ഹൈഡ്രോക്സൈഡ് 15 ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ കലക്കിയോ കൂമ്പോലയിലും ചുറ്റുമുള്ള ഓലക്കവിളിലും ഒഴിച്ചു കൊടുക്കുക. ഇതിനു പുറമെ മാങ്കോസെബ് 2 ഗ്രാം സുഷിരങ്ങളുള്ള പ്ലാസ്റ്റിക് കവറുകളിൽ വീതം നിറച്ച് കൂമ്പോലയ്ക്ക് ചുറ്റുമുള്ള ഓലക്കവിളുകളിൽ വയ്ക്കുക.
Share your comments