വിത്തിൽ നിന്നും ശതാവരിയുടെ തൈകൾ ഉൽപ്പാദിപ്പിക്കാം. പക്ഷേ, എളുപ്പവും വീട്ടുവളപ്പിലെ സാഹചര്യത്തിന് അനുസൃതവുമായ രീതി കിഴങ്ങുനട്ട് വംശവർധനവ് നടത്തുകയാണ്.
വിത്ത് ശേഖരണം
ഒന്നാം വർഷം വളർച്ച നിർത്തി വള്ളികൾ ഉണങ്ങിത്തുടങ്ങുന്നു. മേയ് മാസം ആദ്യ വാരത്തോടെ കട നന്നായി നനച്ച് കിഴങ്ങുവേരുകൾ വള്ളികളുമായി ചേരുന്ന ഭാഗം മുറിച്ചു കളയാതെ, ഇളക്കിയെടുക്കുക.
വള്ളികൾ ചുവട്ടിന് 10 സെ.മീ. നിർത്തി ബാക്കി മുറിച്ച് മാറ്റാം. ഒരു ചുവട്ടിൽ ധാരാളം കിഴങ്ങുകളുണ്ടാകും. ഇവയിൽ ചീഞ്ഞതും പൂപ്പൽ ബാധിച്ചതുമായ കിഴങ്ങുകൾ ഒഴിവാക്കി വിത്തായി നടാൻ ഉപയോഗിക്കാം.
വിത്ത് പരിചരണം
പൂപ്പൽബാധ ശതാവരി കൃഷിയിൽ ശ്രദ്ധിക്കേണ്ട ഒരു കാര്യമാണ്. വിത്തിനോടൊപ്പം പൂപ്പൽ കടന്നു കൂടിയാൽ വേരു മേഖല മൊത്തമായി പടർന്നു പിടിച്ച് കിഴങ്ങുവേരുകൾ ചീഞ്ഞ് ചെടി ഉണങ്ങും. ഇത് ഒഴിവാക്കാൻ നടാൻ ശേഖരിച്ച കിഴങ്ങുകൾ ഒരു ശതമാനം ബോർഡോ മിശ്രിതത്തിൽ 10 മിനിട്ട് മുക്കിയ ശേഷമാണ് നടേണ്ടത്.
നടീൽ
മറുകുഴി സമ്പ്രദായത്തിലാണ് കൂനകളെടുക്കേണ്ടത്. ധാരാളം സ്ഥലത്ത് നടാൻ താവരണകൾ കോരി ചെയ്യുന്നതാണ് ഉത്തമം.
വീട്ടുവളപ്പിലെ സാഹചര്യങ്ങളിൽ മറുകുഴി സമ്പ്രദായം സ്വീകരിക്കാം. അരമീറ്റർ നീളവും വീതിയുമുള്ള ഭൂമി ആഴത്തിൽ കിളയ്ക്കുക. അതിന് തൊട്ടടുത്തുള്ള അര മീറ്ററിൽ നിന്നും മേൽമണ്ണ് കൈകോട്ടു കൊണ്ട് ശേഖരിച്ച് കൂന കൂട്ടുക.
തുടർന്ന് ലഭ്യമാകുന്ന കുഴിയിൽ തൊട്ടടുത്തുള്ള 50 സെ.മീ. ചതുര ഭൂമി യിൽ നിന്നും മേൽമണ്ണ് കൂട്ടി ഇപ്രകാരം ആവശ്യാനുസരണം കൂനകൾ നിർമിച്ച് ശതാവരി കൃഷി നടത്താം.
അടിസ്ഥാന വളം
കൂന ഒന്നിന് 3 കിലോ ഉണങ്ങിയ കാലിവളം പൊടിച്ചതും സമം ചാരവും ചേർത്തിളക്കി നിരത്തി ഒരു കൂനയിൽ രണ്ടു കിഴങ്ങ് വീതം നടുക. ജൂൺ മാസം ആദ്യ വാരമാണ് ഏറ്റവും പറ്റിയ സമയം. ഒന്നാം വർഷത്തെ കിഴങ്ങാണ്. ഇപ്രകാരം നടീലിന് ഉപയോഗിക്കുക. വളർച്ച കഴിഞ്ഞ് ഉണങ്ങുന്ന സസ്യങ്ങൾ ഒരു വർഷംകൂടി മുളച്ചു വളർന്ന് രണ്ടാം വർഷം വിളവെടുക്കുക. ശരിയായ വളർച്ചാ കാലഘട്ടം രണ്ടു വർഷമാണ്. കളയെടുപ്പ്, നന എന്നിവ സാഹചര്യത്തിന് നിരക്കുന്ന രീതിയിൽ അനുവർത്തിക്കുക.
Share your comments