ആഫ്രിക്കൻ ഒച്ചുകൾ പെരുകുന്നത് കൃഷിക്കും മനുഷ്യരുടെ ആരോഗ്യത്തിനും വലിയ പ്രതിസന്ധി സൃഷ്ടിക്കും. ഇവയെ പ്രതിരോധിക്കാനും നിയന്ത്രിക്കാനും പരിസര ശുചീകരണമാണ് പ്രധാനമാണ്.
ആഫ്രിക്കൻ ഒച്ചിനെ നിയന്ത്രിക്കാൻ ചെയ്യേണ്ട കാര്യങ്ങൾ
വീട്ടുപരിസരവും കൃഷിയിടവും വൃത്തിയായി സൂക്ഷിക്കുക.
ആൾപാർപ്പില്ലാത്ത പറമ്പുകളാണ് ഇവന്റെ ബ്രീഡിങ് കേന്ദ്രം. അത്തരം സ്ഥലങ്ങൾ തൊഴിലുറപ്പ് പരിപാടികളിൽ പെടുത്തി വൃത്തിയാക്കുക. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ സ്ഥലങ്ങൾ തരിശ്ശിടുന്നത് നിരോധിക്കണം. അത്തരം സ്ഥലങ്ങൾ താല്പര്യമുള്ളവർക്ക് കൃഷി ചെയ്യാൻ ലഭ്യമാക്കണം.
ഓടകളും നീർച്ചാലുകളും വൃത്തിയായി സൂക്ഷിക്കുക. ചപ്പു ചവറുകൾ വെറുതേ കൂട്ടിയിടാതിരിക്കുക.
വാഴക്കന്നുകളും മറ്റും ദൂരെ നിന്നും കൊണ്ട് വരുമ്പോൾ അതിൽ GAS ഭീകരന്റെ മുട്ടകളോ കുഞ്ഞുങ്ങളോ ഇല്ലെന്ന് ഉറപ്പ് വരുത്തുക.
All allme Metaldehyde, Snail kill തരികൾ വച്ച് കെണി ഒരുക്കുക.
തുമ്പയും കലപ്പയും ഒക്കെ ഉപയോഗം കഴിഞ്ഞ് നന്നായി കഴുകി മാത്രം മറ്റൊരിടത്തേക്ക് കൊണ്ട് പോകുക.
പച്ചക്കറി വേസ്റ്റ്, കാബേജ്, കോളിഫ്ളവർ, പപ്പായ, തണ്ണിമത്തൻ, പൈനാപ്പിൾ എന്നിവയുടെ വേസ്റ്റ് വിതറിയിട്ട്, അതിന് മുകളിൽ നനഞ്ഞ ചണച്ചാക്ക് വിരിച്ചിട്ടാൽ ഒച്ച് നിർബന്ധമായും അവിടെ വരും. പെറുക്കി ഉപ്പ് വെള്ളത്തിലിട്ടങ്ങ് കൊന്നേക്കണം. എന്നിട്ട് വാരി തെങ്ങിന്റെ തടത്തിൽ, തെങ്ങിന് ചുറ്റുമായി കുഴിച്ചിടുക.
ഇവനെ പേടിച്ചു പറമ്പ് മുഴുവൻ ഉപ്പിട്ട് മണ്ണിനെ കൊല്ലരുത്. മണ്ണിന്റെ ജൈവ ബന്ധം നഷ്ടപ്പെടും. പരമാവധി പെറുക്കി ഒരു ഡ്രമ്മിലോ കുടത്തിലോ ഉള്ള ഉപ്പ് വെള്ളത്തിൽ ഇട്ട് കൊല്ലണം
അയൺ ഫോസ്ഫേറ്റ് ഇവയെ കൊല്ലാൻ ഉപയോഗിക്കാറുണ്ട്.
തുരിശ് ലായനി ഇവയുടെ പുറത്ത് തളിച്ച് കൊടുക്കാം
ഇവനെ പ്രയോജനപ്പെടുത്താൻ ഉള്ള ഒരു നല്ല വഴി നാട്ടിൽ കിട്ടുന്ന സർവ്വ GAS നെയും കൊണ്ട് വന്ന് തെങ്ങിന്റെ തടത്തിന് ചുറ്റുമായി കൊന്ന് കുഴിച്ചിടണം. അങ്ങനെ ഒരു തെങ്ങിന് വട്ടമെത്തിയാൽ അടുത്ത തെങ്ങിന്, പിന്നെ അടുത്തതിന്. അങ്ങനെ ചെയ്താൽ നാലാം കൊല്ലം മുതൽ തെങ്ങിന്റെ കായ് ഫലം ഉറപ്പായും കൂടും. കാരണം നല്ല കാത്സ്യം, ഒപ്പം അവന്റെ ശരീരത്തിലുള്ള പ്രോട്ടീൻ വിഘടിച്ചുണ്ടാകുന്ന അമിനോ ആസിഡും മണ്ണിലൂടെ തെങ്ങിന് നൽകാം
Share your comments