<
  1. Organic Farming

ഇഞ്ചി നടുന്നതിന് മുമ്പ് ചെയ്യേണ്ട കാര്യങ്ങൾ

വേനൽമഴ ലഭിക്കുന്നതോടുകൂടി നിലം നാലോ അഞ്ചോ പ്രാവശ്യം ഉഴുത് ഒരു മീറ്റർ വീതിയും 15 സെ.മി ഉയരവും ആവശ്യാനുസരണം നീളവുമുള്ള വാരങ്ങൾ 50 സെ.മീ അകലത്തിൽ എടുക്കണം

Arun T
ഇഞ്ചി   പ്രകന്ദങ്ങൾ
ഇഞ്ചി പ്രകന്ദങ്ങൾ

വേനൽമഴ ലഭിക്കുന്നതോടുകൂടി നിലം നാലോ അഞ്ചോ പ്രാവശ്യം ഉഴുത് ഒരു മീറ്റർ വീതിയും 15 സെ.മി ഉയരവും ആവശ്യാനുസരണം നീളവുമുള്ള വാരങ്ങൾ 50 സെ.മീ അകലത്തിൽ എടുക്കണം. ജലസേചന സൗകര്യമുള്ള സ്ഥലങ്ങളിൽ 40 സെ.മി അകലത്തിൽ ചാലുകൾ എടുക്കേണ്ടതാണ്. 

മൂട് ചീയൽ രോഗമുള്ള സ്ഥലങ്ങളിലും നിമാവിരകൾ ഉള്ള മണ്ണിലും വാരങ്ങൾ 40 ദിവസത്തേക്ക് സൂര്യതാപീകരണം ചെയ്തതിനു ശേഷം ഇഞ്ചി നടാം.

ഇഞ്ചി നടൽ

ഇഞ്ചി നടുന്നതിന് പ്രകന്ദങ്ങളാണ് ഉപയോഗിക്കുന്നത്. പ്രകന്ദങ്ങൾക്ക് 25 സെ.മി മുതൽ 5.0 സെ.മി നീളവും 20 മുതൽ 25 ഗ്രാം ഭാരവും ഒന്നോ രണ്ടോ മുകുളങ്ങളും ഉണ്ടായിരിക്കണം. പ്രദേശങ്ങൾക്ക് അനുസരിച്ചും കൃഷിരീതികൾക്കനുസൃതമായും വിത്തിൻ്റെ അളവിൽ വ്യത്യാസം വന്നു എന്നു വരാം.

കേരളത്തിൽ ഒരു ഹെക്ടറിന് 1500-1800 കി.ഗ്രാം വിത്ത് ആവശ്യമാണ്. എന്നാൽ മലയോര പ്രദേശങ്ങളിൽ 2000-2500 കി.ഗ്രാം വിത്ത് വേണ്ടി വരും. വിത്തിഞ്ചി നടുന്നതിനു മുമ്പ് 0.3% വീര്യമുള്ള മാങ്കോസബി ലായനിയിൽ 30 മിനിട്ട് മുക്കിയ ശേഷം 3-4 മണിക്കൂർ തണലിൽ ഉണക്കിയതിനു ശേഷം നടുവാൻ ഉപയോഗിക്കുന്നു

വാരങ്ങളിൽ 25 സെ.മി. അകലത്തിൽ നിരനിരയായി കുഴികൾ എടുത്ത് കുഴികളിൽ ചാണകപ്പൊടി വിതറി മണ്ണുമായി ഇളക്കിച്ചേർക്കുക. മുകുളങ്ങൾ മുകളിൽ വരത്തക്കവണ്ണം തിരശ്ചീനമായി വേണം ഇഞ്ചി വിത്തുകൾ നടുവാൻ.

English Summary: Steps to do before sowing ginger seedlings

Like this article?

Hey! I am Arun T. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds