പ്രസിദ്ധമായ ദശമൂലങ്ങളിലംഗമായ ഓരില ഒരു വർഷത്തിനുള്ളിൽ വിളവെടുക്കുന്ന ഏക വർഷ വിളയാണ്. ഉണങ്ങിയ വേരും തണ്ടുമാണ് ഔഷധയോഗ്യമായ ഭാഗം. ഡെസ്മോഡിയം ഗംഗാറ്റിക്കം എന്ന ശാസ്ത്രീയ നാമത്തിലറിയപ്പെടുന്ന ഓരില ഒരു മീറ്റർ വരെ ഉയരം വെക്കുന്നതും പടർന്നു വളരുന്നതുമാണ്.
പ്രജനനരീതി
പയർവർഗ്ഗത്തിൽപ്പെടുന്ന മറ്റു സസ്യങ്ങളെ അപേക്ഷിച്ച് ഓരോ ഇലകളാണ് ഉണ്ടാവുക. കനം കുറഞ്ഞ തണ്ടിന് നല്ല ബലമുണ്ട്.
വേനൽക്കാലമാകുന്നതോടു കൂടി ചെറിയ പൂക്കൾ കുലകളായി ഉണ്ടാകുന്നു. രണ്ടു മാസത്തിനകം ഉണങ്ങിയ ഫലത്തിൽ നിന്നും കടുകിൻ്റെ വലിപ്പമുള്ള വിത്തുകൾ ശേഖരിക്കാം. പുതുമഴയാരംഭിക്കുന്നതോടു കൂടി ജൈവ വളങ്ങൾ ചേർത്ത് നഴ്സറി തടത്തിൽ 12 മണിക്കൂർ വെള്ളത്തിൽ കുതിർത്ത വിത്തുകൾ പാകി മുളപ്പിക്കാം. ക്രമമായി പുതയിട്ട് നനച്ചു കൊടുക്കണം.
വളപ്രയോഗം
കാലവർഷം ആരംഭിക്കുന്നതോടു കൂടി തെങ്ങിൻ തോപ്പിൽ നടാനുള്ള ഭാഗം മണ്ണിളക്കി വൃത്തിയാക്കണം. അടിവളമായി ജൈവവളങ്ങൾ കൊടുക്കണം.
വാരമെടുത്തോ അല്ലാതെയോ കുഴികളെടുത്ത് (ഒരടിയകലം) ഒരു പിടി ചാണകപ്പൊടി ചേർത്ത് മഴയുള്ള സമയത്ത് നഴ്സറിയിൽ നിന്നും വേരുകൾ നഷ്ടപ്പെടാതെ തൈകൾ നടാം. കൃത്യമായി കളകളെടുത്ത് 8-9 മാസങ്ങൾ കഴിയുമ്പോൾ സമൂലം പിഴുതെടുത്ത് വെയിലത്തുണക്കി ഇലകൾ 6 നീക്കം ചെയ്ത് കെട്ടുകളായി വിപണനം ചെയ്യാം.
ഒരേക്കർ സ്ഥലത്തു നിന്നും 1000 കി.ഗ്രാം വിളവു ലഭിക്കും. കി. ഗ്രാമിന് 75-95 രൂപ വില ലഭിക്കും.
Share your comments