കേരളത്തിന്റെ കാർഷികരംഗത്ത് ഒരു മാറ്റത്തിൻറെ ശംഖൊലി മുഴക്കി ക്കൊണ്ട് ന്യൂജനറേഷൻ അഗ്രിബിസിനസായ പോളിഹൗസ് കൃഷി രീതികൾ വിപുലമായ രീതിയിൽ നടപ്പാക്കിക്കൊണ്ടിരിക്കുന്നു. കൂടുതൽ യുവാക്കൾ പോളിഹൗസ് കൃഷിയിലേക്ക് വന്നു കൊണ്ടുമിരിക്കുന്നു. പക്ഷെ ശരിയായ ദിശാബോധമില്ലായ്‌മ മൂലം, ലാഭത്തെക്കാളേറെ നഷ്ടത്തിലേക്കാണ് പല പോളിഹൗസുകളും പൊയ്ക്കൊണ്ടിരിക്കുന്നത്. ഇതിൻ്റെ പ്രധാനകാരണം പ്രസ്തുത വിഷയത്തിൽ വ്യക്തമായ ധാരണയില്ലായ്‌മയും അറിവുകളെ സ്വാംശീകരിക്കാത്തതുമാണ്. മറ്റൊന്ന് മാർക്കറ്റിംഗിനെ കുറിച്ചുള്ള അജ്ഞതയും. ഉത്പാദനവും വിപണവും പരസ്‌പരപുരകങ്ങളായെങ്കിലേ കൃഷിയിൽ വിജയം ഉറപ്പാക്കാൻ കഴിയൂ.
സൂര്യപ്രകാശം 300 മുതൽ 3000 നാനോമീറ്റർവരെ തരംഗദൈർഘ്യമുള്ളവയാണ്. പ്രകാശത്തിന്റെ തരംഗ ദൈർഘ്യമനുസരിച്ച് മൂന്നായി തരംതിരിക്കാം.
1. യു വി പ്രകാശം 300 മുതൽ 400 നാനോ മീറ്റർ വരേ തരംഗദൈർഘ്യമുള്ളവയാണ് ഈ കിരണങ്ങൾ. ഇത് ചെടിയിൽ മുരടിപ്പ്, ഇലകൾക്ക് കട്ടികൂടുക, ഇലകൾ ചുരുളുക, പൂക്കളുടെ ആകൃതി നഷ്ടപ്പെടുക എന്നിവയ്ക്ക് പ്രധാന കാരണങ്ങളാണ്. എന്നാൽ ഗ്രീൻഹൗസിനു മുകളിൽ വീഴുന്ന യുവി ലൈറ്റ്, ഷീറ്റ് ആഗിരണം ചെയ്യുകയോ കടത്തി വിടാതിരിക്കുകയോ ചെയ്യുന്നു.
2. സുതാര്യപ്രകാശം 400 മുതൽ 700 വരെ തരംഗ ദൈർഘ്യമുള്ളവയാണ്. ഈ കിരണങ്ങൾ ഈ പ്രകാശത്തിലാണ് ചെടികൾ പ്രകാശ സംശ്ലേഷണ പ്രവർത്തനങ്ങൾ നടത്തുന്നത്. യുവി ഷീറ്റ് സുതാര്യപ്രകാശത്തെ ഗ്രീൻഹൗസിനുള്ളിലേക്ക് കടത്തി വിടുന്നു.
3. ഇൻഫ്രാ റെഡിനടുത്ത കിരണങ്ങൾ 700 മുതൽ 3000 വരേ 985 ദൈർഘ്യമുള്ളവയാണ് ഈ കിരണങ്ങൾ അമിതമായ ചൂട് ഉണ്ടാക്കുന്നതാണ് ഈ കിരണങ്ങൾ ചെടിയുടെ തണ്ടുകളുടെ ആരോഗ്യം, വളർച്ച തടയപ്പെടുന്നു. പൂക്കളുടെ ആകൃതി നഷ്ടപ്പെടുന്നു എന്നാൽ യുവി ഷീറ്റ് വലിയൊരു പരിധിവരെ ഇൻഫ്രാ റെഡ് കിരണങ്ങളെ തടയുന്നു.
കേരളത്തിൻ്റെ കാലാവസ്ഥയിൽ ഗ്രീൻഹൗസ് കൂളിംഗ് പ്രാധാന്യമർഹിക്കുന്നു. അമിതമായ ചൂട് നിയന്ത്രിക്കുവാൻ താഴെ പറയുന്ന കാര്യങ്ങൾ ഗ്രീൻഹൗസിൽ നടപ്പിൽ വരുത്തണം.
1. നല്ലരീതിയിലുള്ള വെന്റിലേഷൻ
2. അന്തരീക്ഷ ഊഷ്‌മാവ് 30-32 ഡിഗ്രി സെൽഷ്യസ് ഉയരുമ്പോൾ ഫോഗറുകൾ അരമണിക്കൂർ ഇട വിട്ട് 2 മിനിട്ട് നേരം പ്രവർത്തിപ്പിക്കണം.
3. ചൂടു കൂടിയ കാലാവസ്ഥയിൽ ഗ്രീൻഹൗസിലെ നടപ്പാതയിൽ നനച്ചു കൊടുക്കണം.
4. അമിത ചൂട് ഗ്രീൻഹൗസിനുള്ളിൽ ഏൽക്കുകയാണെങ്കിൽ റൂഫിനു മുകളിൽ സ്പ്രിംഗ്ളറുകൾ പ്രവർത്തിപ്പിച്ച് പോളീഫിലിമിൻ്റെ ചൂട് 2-3 ഡിഗ്രിവരെ കുറയ്ക്കുവാൻ കഴിയും.
5. 35 ശതമാനം വെള്ള ഷേഡുള്ള ഗ്രീൻഹൗസ് ചൂട് കുറയ്ക്കുവാൻ സഹായിക്കും.
Share your comments