ആഫ്രിക്കൻ മല്ലി പൊതുവേ അങ്ങനെയാണ് ഇവനെ വിശേഷിപ്പിക്കാറുള്ളത്.കേരളത്തിലെ കാലാവസ്ഥയിൽ എളുപ്പത്തിൽ വളർത്താൻ കഴിയുന്ന ഒന്നാണ് ഇവ.അല്പം നനവുള്ള വെയിൽ കിട്ടുന്ന ഏതു സ്ഥലത്തും ഇവ നന്നായി വളരും.പ്രത്യേക പരിചരണങ്ങൾ ആവശ്യമില്ല എന്നതൊഴിച്ചാൽ മല്ലി പൊതീന പോലെ തന്നെ നമുക്ക് ഉപയോഗിക്കാൻ കഴിയുന്ന ഒന്നാണിത്. രണ്ടോ മൂന്നോ ചെടി ഉണ്ടെങ്കിൽ വിശാലമായ മുറ്റം മുഴുവൻ ഇവർക്ക് പടർന്നു കയറാൻ കുറഞ്ഞ കാലം മതി.
നീളന്‍ കൊത്തമല്ലി, മെക്‌സിക്കന്‍ മല്ലി, ശീമ മല്ലി തുടങ്ങിയ പേരുകളിലും ആഫ്രിക്കന്‍ മല്ലി അറിയപ്പെടുന്നു. ഈ ഇലച്ചെടിയുടെ യഥാർഥ ജന്മദേശം കരീബിയന്‍ ദ്വീപുകളിലാണ്. കറികളിൽ മാത്രമല്ല, ഔഷധമായും ഇവ ഉപയോഗിക്കാറുണ്ട്.കേരളത്തില്‍ എവിടെയും ഇതു നന്നായി വളരും. ഒരടിവരെ നീളമുള്ള ഇലകളാണ് ആഫ്രിക്കന്‍ മല്ലിക്കുള്ളത്.
ചിരവയുടെ നാക്കിന്‍റെ ആകൃതിയില്‍ നല്ല പച്ച നിറമുള്ള ഇലകള്‍ മിനുസമുള്ളതും അരികില്‍ മുള്ളുകളുടെ ആകൃതിയിലാണ്. ഉള്ളവയുമാണ്. മധ്യത്തില്‍ നിന്ന് നീളത്തില്‍ പൂക്കള്‍ കുലകളായി വളരും. ഇളം മഞ്ഞ നിറത്തില്‍ ധാരാളം പൂക്കള്‍ വിടരും. ഇവയുടെ തൈകൾ മണ്ണിൽ നിന്ന് ചെടിയുടെ ചുവട്ടിലും മറ്റുമായി ധാരാളം കാണാറുണ്ട്. വിത്ത് മുളപ്പിച്ച് നടുന്ന രീതിയും ഇവയ്ക്കുണ്ട്.
വേനലില്‍ നനച്ചു കൊടുക്കണം. അല്‍പ്പം തണലുള്ള സ്ഥലത്താണ് ആഫ്രിക്കന്‍ മല്ലി നടേണ്ടത്. വെയില്‍ നന്നായി കിട്ടുന്ന സ്ഥലത്താണെങ്കില്‍ മല്ലി പെട്ടെന്നു പൂത്ത് കായ്ക്കും, അപ്പോള്‍ ഇലകള്‍ കുറച്ചേ ലഭിക്കൂ. തണലുള്ള സ്ഥലത്താണെങ്കില്‍ നല്ല പോലെ ഇല ലഭിക്കും. നട്ടു അറുപത് ദിവസങ്ങള്‍ കൊണ്ട് തന്നെ ഇലകള്‍ പറിച്ചു തുടങ്ങാം.
Share your comments