കാപ്പിച്ചെടിയുടെ വിത്തു ശേഖരിക്കുന്ന രീതിയും അവ നടാൻ പാകപ്പെടുത്തുന്ന വിധവും
തിരഞ്ഞെടുത്ത മരങ്ങളിൽ നിന്നും മൂത്തതും ആരോഗ്യമുള്ളതും മുക്കാൽഭാഗം പഴുത്തു കഴിഞ്ഞതുമായ വിത്തുകൾ വേണം ശേഖരിക്കുവാൻ. വെള്ളത്തിൽ പൊങ്ങിക്കിടക്കുന്ന വിത്തുകൾ ഒഴിവാക്കേണ്ടതാണ്. പുറത്തെ പൾപ്പ് മാറ്റിയ ശേഷം ഒരു കി.ഗ്രാം വിത്തി ന് നാലിൽ മൂന്ന് കി:ഗ്രാം ചാരം എന്ന തോതിൽ ചാരവുമായി കലർത്തി തണലിൽ ഉണക്കണം.
ഒരു പോലെ ഉണങ്ങുന്നതിന് ഇടയ്ക്കിടയ്ക്ക് അവ മറിച്ചിട്ടു കൊടുക്കുകയും ഇളക്കി ക്കൊടുക്കുകയും വേണം. കുമിൾ രോഗങ്ങളിൽ നിന്നും സംരക്ഷണം നൽകുന്നതിന് ഒരു കി:ഗ്രാം വിത്ത് ഒരു ഗ്രാം ബാവിസ്റ്റിൻ എന്ന കുമിൾ നാശിനിയുമായി കലർത്തണം.
പോളിബാഗിൽ തൈകൾ പറച്ചുനടുന്ന രീതി എങ്ങനെ
ബട്ടൺ സ്റ്റേജിൽ തന്നെ തൈകൾ പ്ലാസ്റ്റിക് കൂടകളിലേക്ക് പറിച്ചു നടണം. 150 ഗേജ് കനവും 23 x 15 സെ. മീറ്റർ വലിപ്പമുള്ളതുമായ പോളി ബാഗുകളിൽ അടിവശത്തു വെള്ളം വാർന്നു പോകാൻ ആവശ്യമായ ദ്വാരങ്ങൾ ഇട്ട ശേഷം അതിൽ പോട്ടിംഗ് മിശ്രിതം നിറയ്ക്കണം. പോട്ടിംഗ് മിശ്രിതം തയ്യാറാക്കാൻ 6:3:1 എന്ന അനു പാതത്തിൽ മണ്ണും ഉണക്ക ചാണകപ്പൊടിയും ആറ്റുമണലും കൂടി നന്നായി കലർത്തി എടുക്കണം.
പോട്ടിംഗ് മിശ്രിതത്തിൽ അൽപ്പം വെള്ളം ഒഴിച്ച് നനച്ച ശേഷം വേണം പോളിബാഗുകളിൽ നിറയ്ക്കാൻ, മുളംചീളി ഉപയോഗിച്ചു നിർമിച്ച ദീർഘ ചതുരാകൃതിയിലുള്ള കുട്ടകളിൽ 10 കൂടകൾ വീതം അടുക്കി വയ്ക്കണം. തറയിലെ മണ്ണിൽ ഉറപ്പിച്ചിട്ടുള്ള കുറ്റികളിൽ അത്തരം കൂടകൾ നിറച്ച കുട്ടകൾ കെട്ടി നിർത്തണം.
ഇനി വേരുകൾക്ക് കേടു സംഭവിക്കാതെ തൈകൾ മണ്ണിൽ നിന്നും പറിച്ചെടുത്ത് കൂടകളിൽ നടാം. നടുന്നതിനു മുമ്പായി പോട്ടിംഗ് മിശ്രീതം നനയ്ക്കണം. നടുന്ന സമയത്ത് തൈയുടെ ചുവട്ടിൽ നിന്നും തായ്‌വേര് അല്‌പം നുള്ളിക്കളയുന്നത് നല്ലതാണ്. അതിരാവിലേയോ വൈകുന്നേരമോ വേണം തൈ കൂടകളിൽ നടുന്നത്. നട്ട ശേഷം ആവശ്യാനുസരണം നനക്കുകയും സസ്യസംരക്ഷണ നടപടികൾ സ്വീകരിക്കുകയും വേണം.
Share your comments