ചെമ്പൻ ചെല്ലിയുടെ പൂർണ്ണവളർച്ചയെത്തിയ വണ്ടുകളും പുഴുക്കളും തെങ്ങിനെ രൂക്ഷമായി ആക്രമിക്കുന്നു. പുഴുക്കളും സമാധി ദശയും തെങ്ങിൻ തടിയിൽ തന്നെ കാണപ്പെടുന്നു.
ലക്ഷണങ്ങൾ
തെങ്ങിൽ തടിയിലും മടലുകളിലും ചെല്ലി തുരന്ന ദ്വാരങ്ങൾ കാണാം. ദ്വാരങ്ങളിലൂടെ ചുവന്ന ദ്രാവകം ഒലിച്ചിറങ്ങുന്നതായും കാണപ്പെടുന്നു.
തടിയിലാണ് ആക്രമണമെങ്കിൽ തെങ്ങ് കടയോടെ മറിഞ്ഞു വീഴുന്നു. മണ്ടയിലെ രൂക്ഷമായ ആക്രമണം മൂലം മണ്ട് ഒടിഞ്ഞു വീഴുന്ന അവസ്ഥയും കാണാവുന്നതാണ്.
നിയന്ത്രണ മാർഗ്ഗങ്ങൾ
ചെല്ലിയുടെ അക്രമണം മൂലമുണ്ടായ ദ്വാരങ്ങളിലൂടെ നീരൊലിച്ചു വരുന്നത് കൂടുതൽ ചെല്ലികളെ ആകർഷിക്കുമെന്നതിനാൽ ആ ഭാഗത്ത് ചെളിയോ കോൾടാറോ തേച്ചു പിടിപ്പിക്കുക. കൊമ്പൻ ചെല്ലിക്കെതിരായ നിയന്ത്രണമാർഗ്ഗങ്ങളായ പാറ്റ ഗുളിക, വേപ്പിൻ പിണ്ണാക്ക്, ക്ലോറാൻട്രനിലിപ്രോൾ എന്നിവയുടെ ഉപയോഗം ചെമ്പൻ ചെല്ലിയുടെ ആക്രമണം കുറയ്ക്കാനും സഹായിക്കുന്നു.
ഫിറമോൺ കെണികൾ ഹെക്‌ടറിന് ഒന്ന് എന്ന തോതിൽ ഉപയോഗിക്കുക. ഒരു ഫിറമോൺകെണി മൂന്ന് നാല് മാസം വരെ നിലനിൽക്കുന്നതാണ്. അതിനു ശേഷം പുതിയവ വച്ച് കൊടുക്കണം
കീടാക്രമണം രൂക്ഷമാണെങ്കിൽ ഇമിഡാക്ലോപ്രിഡ് 17.8 SL (1 മില്ലി /ലിറ്റർ), സ്പൈനോസാഡ് 45 SC (4 മില്ലി /ലിറ്റർ) എന്നീ കീടനാശിനികളിലേതെങ്കിലും ദ്വാരങ്ങളിലൂടെ ഒഴിച്ചുകൊടുക്കുക. തെങ്ങിൻ്റെ മണ്ടയിൽ ആക്രമണം ഉണ്ടെങ്കിൽ മണ്ടയിൽ കൂടിയും ഒഴിക്കുക.
Share your comments