ടെറസ് കൃഷി ചെയ്യുന്നതിന് ശരിയായ ആസൂത്രണം വേണം. വീടു വയ്ക്കുന്ന സമയത്തുതന്നെ ഇതു ലക്ഷ്യമിട്ടു കൊണ്ടുള്ള സൗകര്യങ്ങൾ ഏർപ്പെടുത്തുന്നതു നന്നായിരിക്കും. ജലസേചനസൗകര്യങ്ങൾ, കൃഷി ചെയ്യുമ്പോഴുണ്ടാകുന്ന നനവു കോൺക്രീറ്റിലൂടെ പടർന്ന് വീടിനു ചോർച്ച വരാതിരിക്കാൻ തക്കവിധം, കൃഷി ചെയ്യുന്ന ചാക്കുകൾ ഗ്രോബാഗുകൾ എന്നിവ ഉയർത്തി വയ്ക്കാനുള്ള സംവിധാനം, പടരുന്ന സസ്യങ്ങൾ പടർത്താനുള്ള സംവിധാനം എന്നിവ ഒരുക്കുന്നതു നന്നായിരിക്കും.
സ്ഥലപരിമിതി മറികടക്കാൻ വെർട്ടിക്കൽ ഫാമിങ്ങിനു സസ്യങ്ങൾ ഒന്നിന്റെ വളർച്ച മറ്റൊന്നു തടസ്സപ്പെടാത്ത മട്ടിൽ ഭിത്തിയിലോ മതിലിലോ നിരകളായി സസ്യങ്ങൾ നട്ട ചെടിച്ചട്ടികളും മറ്റും അറേഞ്ചു ചെയ്യുന്ന രീതി സഹായകമായ രീതിയിൽ വളയങ്ങളും സ്റ്റെപ്പുകളും മറ്റും കാലേകൂട്ടി ഒരുക്കാം.
സസ്യങ്ങൾ വളർത്തുന്നതിനു പോളിത്തീൻ ഗ്രോബാഗുകളോ പാഴ്ത്തടി കൊണ്ട് നിർമ്മിച്ച പെട്ടികളോ, ചാക്കുകളോ, ചെടിച്ചട്ടികളോ ഉപയോഗിക്കാം.
ടെറസ്സിൽ ചെങ്കല്ലോ ഇഷ്ടികയോ കൊണ്ട് വരമ്പുകെട്ടി മണ്ണുനിറച്ച് കൃഷിചെയ്യുന്ന രീതിയും കാണാറുണ്ട്. എന്നാൽ കുറേക്കാലം കഴിയുമ്പോൾ ഇത് ചോർച്ചയ്ക്കു കാരണമായേക്കാം.
ഗ്രോബാഗുകളിൽ മണ്ണു നിറയ്ക്കുമ്പോൾ അതിന്റെ ദ്വാരങ്ങളിൽ തൊണ്ടുവച്ച് മറയ്ക്കുന്നതു വെള്ളം കൂടുതൽ സമയം തങ്ങിനിൽക്കാൻ സഹായിക്കും.
ഉണങ്ങിപ്പൊടിഞ്ഞ ചാണകം, വേപ്പിൻ പിണ്ണാക്ക്, എല്ലു ചൊടി, ചകിരിച്ചോർ, കമ്പോസ്റ്റ് എന്നിവ മണ്ണിനോടു ചേർത്തിളക്കിയാണ് പോട്ടിങ് മിശ്രിതം തയ്യാറാക്കേണ്ടത്.
ഗ്രോബാഗ് മുക്കാൽ ഭാഗം നിറച്ച് ബാക്കി മടക്കിവയ്ക്കണം. ആവശ്യം കഴിഞ്ഞ ഫ്ലക്സ് ബോർഡുകൾ കൊണ്ട് ഗ്രോബാഗുകൾ ഉണ്ടാക്കാൻ കഴിയും. കവർ ഉണ്ടാക്കുന്ന രീതിയിൽ മടക്കിയിട്ട് എക്സ്ഗ്ലൂ കൊണ്ട് ഒട്ടിച്ചാൽ മതിയാകും.
ഗോബാഗുകളിൽ അല്പം കുമ്മായം കൂടി ചേർത്താൽ ഒച്ചിന്റെ ശബ്ദം ഒരു പരിധിവരെ ഒഴിവാക്കാം. വേപ്പിൻ വിണ്ണാക്ക് ചേർക്കുന്നതും പ്രയോജനകരമാണ്.
Share your comments