<
  1. Organic Farming

മഞ്ഞക്കനകാംബരം കൃഷി ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ഒരു ഔഷധിയെന്ന ലേബലിലല്ലെങ്കിലും ഭാരതത്തിലുടനീളം എല്ലായിടത്തും കനകാംബരം വളർത്തുന്നു. ധാരാളം ഔഷധഗുണമുള്ള സസ്യം. വംശവർധനവിനും വളർത്താനും വളരെ എളുപ്പം.

Arun T
മഞ്ഞക്കനകാംബരം
മഞ്ഞക്കനകാംബരം

ഒരു ഔഷധിയെന്ന ലേബലിലല്ലെങ്കിലും ഭാരതത്തിലുടനീളം എല്ലായിടത്തും കനകാംബരം വളർത്തുന്നു. ധാരാളം ഔഷധഗുണമുള്ള സസ്യം. വംശവർധനവിനും വളർത്താനും വളരെ എളുപ്പം.

വിത്ത്, വിത

താനേ വളരുന്ന സസ്യമാണെങ്കിലും ഒരു ഔഷധിയെന്ന നിലയ്ക്ക് കൃഷി ചെയ്യുമ്പോൾ അനുവർത്തിക്കേണ്ട ചില പരിപാലന മുറകളുണ്ട്. സസ്യശാസ്ത്ര പ്രകാരം കനകാംബരത്തിന്റെ കായ്‌കളെ 'ക്യാപ്‌സൂൾ എന്ന വിഭാഗത്തിൽ പെടുത്തിയിരിക്കുന്നു. സുമാർ 1½-2 സെ.മീ. നീളമുള്ളതാണ് ഫലം.

വിത്ത് രോമാമൃതമാണ്. എപ്പോഴും ധാരാളം പുഷ്പങ്ങളും വിവിധ തലത്തിൽ വിളവുള്ള ഫലങ്ങളുമായിട്ടാണ് മഞ്ഞക്കനകാംബരം കാണുന്നത്. ശാഖാഗ്രങ്ങളിൽ പൂമൊട്ടുകളും ഒപ്പം സമീപത്തു തന്നെ മൂപ്പെത്തിയ ഫലങ്ങളും സർവസാധാരണം. പുഷ്പങ്ങളുടെ ചാകര സെപ്റ്റംബർ-ഒക്ടോബർ മാസമാണ്. വർഷം മുഴുവൻ ഫലങ്ങൾ ചെടിയിലുണ്ടാകും. സ്വയം വിത്ത് വിസർജിച്ച് വംശവർധനവു വരുത്തുന്ന രീതി നിലവിലുണ്ട്. വേരിൽ നിന്ന് മുളയ്ക്കുന്ന തൈകളും കൂട്ടമായി വളരുന്ന സ്വഭാവത്തിന് സഹായിക്കുന്നു. കായ്‌കൾ പറിച്ച് സൂര്യപ്രകാശത്തിൽ ഉണക്കിയാൽ ഉടൻ നടാൻ ഉപയോഗിക്കാം.

ഒരു മീറ്റർ വീതിയിൽ ആവശ്യാനുസരണം നീളത്തിൽ 25 സെ.മീ. ഉയരത്തിൽ താവരണ തയാറാക്കുക. മുകൾപ്പരപ്പ് നന്നായി നിരത്തി നേർമയായി തടം തയാറാക്കുക. 10 സെ.മീ. അകലത്തിൽ വരിയായി വിത്ത് 2 സെ.മീ. മാത്രം താഴ്ത്തിക്കുത്തുക. നേരിയ ഒരു പാളി മണ്ണ് ഒരു സെ.മീ. കനത്തിൽ വിതറണം. വിത്ത് ഉറുമ്പെടുത്തു പോകാതെ തടത്തിന് ചുറ്റും മഞ്ഞൾപ്പൊടി വിതറുക. നനയും നിഴലും ക്രമീകരിച്ച് നാലില പ്രായത്തിൽ തൈകൾ പറിച്ച് പ്രധാന തടങ്ങളിലോ ചട്ടികളിലോ, പോളിത്തീൻ കവറിലോ വളർത്താം. ജലനിർഗമനം ഉറപ്പാക്കണം. ചട്ടികളും കവറുകളും വലുതായിരിക്കണം.

നിലത്ത് നടുന്നതാണ് നന്ന്. നടീൽ അകലം 50 സെ.മീ. വരികളിലും ചെടികൾ തമ്മിലും. കുഴിവിസ്താരം അരമീറ്റർ നീളം, വീതി, താഴ്‌ച ഇവ വേണം.

വളപ്രയോഗം

മേൽവളവും അടിവളവും മണ്ണിൻ്റെ വളക്കൂറനുസരിച്ച് നിശ്ചയിക്കണം. തീരെ പോഷകമൂല്യങ്ങൾ കുറഞ്ഞ തരിമണൽ പ്രദേശത്തും മറ്റും സസ്യാഹാര മൂലകങ്ങൾ വളർച്ചയ്ക്കും ഉൽപ്പാദനത്തിനും ചേർത്ത് കൊടുക്കേണ്ടി വരും. എല്ലാം ജൈവരീതിയിൽ മാത്രമെന്ന് പ്രത്യേകം ഓർക്കുക. കാലിവളവും ചാരവും കോഴിവളവും മറ്റും ഒരു ചുവടിന് ഒരു മാസത്തിലൊരിക്കൽ ഒരു കിലോ എന്ന തോതിൽ ചേർക്കാം. കോഴിവളം നന്നായി നേർപ്പിച്ചും മണ്ണുമായി കലർത്തിയും വേരു മേഖലയിൽ നിന്ന് ആവശ്യാനുസരണം മാറ്റിയും മാത്രമേ പ്രയോഗിക്കാവൂ. ഇത് ഒരു ഇടക്കാല ശുപാർശയായി സ്വീകരിക്കാം.

ആശ്രയിച്ച് മാത്രം വളരാൻ കഴിവുള്ള ഒരു ഔഷധ സസ്യമാണ്. കടുത്ത വേനലിൽപ്പോലും വളരും. ധാരാളമായി ഔഷധയോഗ്യമായ ഭാഗങ്ങൾ ഉദാഹരണത്തിന് വേര്, ഇല സമൂലം ഇവ ഔഷധനിർമാണത്തിന് വേണ്ടി വരുന്നവർ വേനൽ നനയും, വളർച്ച നിരീക്ഷിച്ച് കൃത്യമായ വളപ്രയോഗവും നടത്തി യഥാസമയം നടീലും വിളവെടുപ്പും കൃത്യമായി അനുവർത്തിക്കേണ്ടതാണ്.

വിളവെടുപ്പ്

ഒരു സീസൺ ഇഷ്ടപ്പെടുന്ന വിളയല്ല. എപ്പോഴും നടീലും വിളവെടുപ്പും നടത്താം. സമൂലവും വേരും ഇലയും ഔഷധയോഗ്യമായ ഭാഗങ്ങളാകയാൽ ഔഷധ നിർമാണത്തിനുവേണ്ടി കൃഷിയിറക്കുമ്പോൾ പലപ്ലോട്ടുകളിൽ വിവിധപ്രായത്തിൽ വിള കിട്ടും വിധം നടീൽ സമയം ക്രമീകരിക്കാം.

English Summary: Steps to follow when farming yellow kanakambaram

Like this article?

Hey! I am Arun T. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds