ഏത് രീതിയിലുള്ള കാലാവസ്ഥയും മണ്ണുമാണ് എണ്ണപ്പന കൃഷിക്ക് യോജിച്ചത് ?
തുടരെ തുടരെ എല്ലാ മാസങ്ങളിലും മഴ ലഭിക്കുന്ന പ്രദേശങ്ങൾ എണ്ണപ്പന കൃഷിക്ക് യോജിച്ചതാണ്. മഴയും വെയിലും ഇടവിട്ടു ലഭിക്കുന്ന സ്ഥലങ്ങളാണ് ഇതിൻ്റെ കൃഷിക്ക് ഉത്തമം. കൂടുതൽ മഴ എണ്ണപ്പന കൃഷിക്ക് ദോഷം ചെയ്യാറില്ല. എന്നാൽ മഴ ഏതെങ്കിലും വർഷം 200 സെ:മീറ്ററിൽ കുറഞ്ഞാൽ തുടർന്നുള്ള രണ്ടു വർഷത്തേയ്ക്ക് പനയിൽ നിന്നുള്ള വിളവ് താരതമ്യേന കുറയുന്നു.
ആവശ്യത്തിനു സൂര്യപ്രകാശം ലഭിക്കുന്നെങ്കിൽ മാത്രമേ നല്ല വിളവു കിട്ടുകയുള്ളൂ. കൂടുതൽ സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലങ്ങളിൽ പനയിൽ നിന്നുള്ള കായുടെ വലിപ്പം കുറഞ്ഞുകാണുമെങ്കിലും അതിൽ നിന്നും ലഭിക്കുന്ന എണ്ണയുടെ അളവിൽ കുറവുണ്ടാകാറില്ല.
എല്ലാത്തരം മണ്ണിലും എണ്ണപ്പന നന്നായി വളരും. ഉപ്പുരസം കൂടുതലുള്ള മണ്ണിൽ ഇത് നന്നായി വളരുന്നില്ല. നല്ല നീർവാർച്ചയുള്ളതും ഫലപുഷ്ട്‌ടിയുള്ളതുമായ മണ്ണാണ് എണ്ണപ്പന കൃഷിക്ക് യോജിച്ചത്.
എണ്ണപ്പന വിത്ത് കിളിർപ്പിക്കുവാൻ വേണ്ടി പുറംതോട് മാറ്റുന്ന വിധവും ശേഷം അവ ഉണക്കുന്ന രീതിയും എങ്ങനെ
കുലയിൽ നിന്നും അടർത്തിമാറ്റിയ ശേഷം അധികം പഴകാതെ തന്നെ വിത്തിനായി ഉപയോഗിക്കണം. വിത്തിന് തിരഞ്ഞെടുത്ത കായ്കളുടെ പുറന്തോട് മൂർച്ചയുള്ള ഒരു കത്തി ഉപയോഗിച്ച് നീക്കം ചെയ്യണം. വെള്ളത്തിൽ കുതിർത്തും അവ നീക്കം ചെയ്ത് വിത്തെടുക്കാം. ശേഷം കോൺക്രീറ്റ് ചെയ്‌ത തറയിലോ പലകയിലോ നിരത്തി വച്ച് തണലത്ത് രണ്ടു ദിവസം ഉണക്കണം. ഉണക്കിയെടുത്ത വിത്തുകൾ 3-9 മാസം വരെ അങ്കുരണ ശേഷി നഷ്‌ടപ്പെടാതെ 27 ഡിഗ്രി സെന്റിഗ്രേയിഡിൽ സൂക്ഷിക്കാവുന്നതാണ്.
ജർമിനേറ്ററിനുള്ളിൽ വച്ച് വിത്തു മുളപ്പിക്കുന്ന രീതി എങ്ങനെ
അഞ്ചു ദിവസം വിത്ത് വെള്ളത്തിലിട്ട് കുതിർക്കണം. ദിവസവും വെള്ളം മാറ്റേണ്ടതാണ്. അതിനു ശേഷം 24 മണിക്കൂർ സമയം വിത്തുകൾ ഉണങ്ങാനായി നിരത്തി വയ്ക്കണം. ഉണങ്ങിയ വിത്തുകൾ പോളിത്തീൻ സഞ്ചികളിലിട്ട് 40 ഡിഗ്രി സെൻ്റിഗ്രെയ്‌ഡ് താപനില നില നിർത്തുന്ന ജർമിനേറ്ററിൽ മുളയ്ക്കാൻ വയ്ക്കണം. 80 ദിവസങ്ങൾക്കു ശേഷം വിത്തുപോളിത്തീൻ സഞ്ചികളിൽ നിന്നും മാറ്റി അഞ്ചു ദിവസം കുതിരാൻ വേണ്ടി വെള്ളത്തിലിട്ടു വയ്ക്കണം. ദിവസവും വെള്ളം മാറ്റേണ്ടതാണ്. ശേഷം 2 മണിക്കൂർ നേരം തണലിൽ വച്ച് ഉണക്കണം. വീണ്ടും വിത്ത് സഞ്ചികളിലാക്കി ഈർപ്പം നഷ്ടപ്പെടാത്ത വിധം തണുപ്പുള്ള സ്ഥലത്ത് വയ്ക്കണം. 10-12 ദിവ സങ്ങൾക്കുള്ളിൽ വിത്തു മുളയ്ക്കുന്നു. ഈ രീതി ഉപയോഗിച്ച് 90 -95 ശതമാനം വിത്തു മുളച്ചുകിട്ടുന്നു.
കൂടത്തൈകൾ വളർത്തുന്ന വിധവും വളം ലായനി തയാറാക്കുന്ന പുതിയതായി എണ്ണപ്പന കൃഷി തുടങ്ങുമ്പോൾ തൈകൾ നടുന്ന രീതി എങ്ങനെ
തൈകൾ തമ്മിൽ 9 മീറ്റർ അകലം നൽകി ത്രികോണാകൃതിയിൽ വേണം തൈകൾ നടേണ്ടത്. ആ രീതിയിൽ നടുമ്പോൾ 140 തൈകൾ ഒരു ഹെക്റ്ററിൽ നടാവുന്നതാണ്.
Share your comments