നല്ല ചൂടും ഈർപ്പവുമുള്ള കാലാവസ്ഥയിൽ പുളിഞ്ചി നന്നായി വളരുന്നു. സമുദ്ര നിരപ്പിൽ നിന്നും 1000 മീറ്റർ ഉയരം വരെ ഇവ വളരുന്നു. എല്ലാത്തരം മണ്ണിലും പുളിഞ്ചി നന്നായി വളരുന്നു. ജൈവാംശം ധാരാളം അടങ്ങിയതും നല്ല നീർവാർച്ചയുള്ളതുമായ മണ്ണാണ് ഇവയ്ക്ക് വളരാൻ ഏറ്റവും അനുയോജ്യം.
പുളിഞ്ചിയുടെ പ്രവർധനം
വിത്ത് കിളിർപ്പിച്ചാണ് ഇതിൻ്റെ പ്രവർധനം നടത്തുന്നത്.
പുളിഞ്ചിയുടെ കൃഷിരീതി
50 സെ.മീറ്റർ നീളം, വീതി, താഴ്‌ചയുള്ള കുഴിയെടുത്ത് മേൽമണ്ണും ഉണക്ക ചാണകപ്പൊടിയും കലർത്തി കുഴി നിറച്ച ശേഷം മധ്യഭാഗത്തായി തൈ നടണം. വലിയ ശ്രദ്ധ ആവശ്യമില്ലാത്ത ഒരു ഫലവ്യക്ഷമാണിത്. കീടരോഗങ്ങളുടെ ഉപദ്രവം വളരെ കുറവാണ്. പഴക്കം ചെന്ന ശിഖരങ്ങളിലാണ് പഴങ്ങൾ ഉണ്ടാകുന്നത്. വേനൽക്കാലം പകുതിയോടെ മരം കായ്ക്കുന്നു. വളരെക്കാലം മരം നില നിൽക്കുന്നു.
പുളിഞ്ചിയുടെ പ്രധാന ഉപയോഗങ്ങൾ
പുളിഞ്ചിക്ക നെടുകെ പിളർന്ന് ഉപ്പും മുളകും ചേർത്ത് അച്ചാർ ഉണ്ടാക്കാം. ഉപ്പിലിട്ട് ഉണക്കി സൂക്ഷിക്കാവുന്നതാണ്. മത്സ്യക്കറികളിൽ പിളർന്നിട്ട് കറി വച്ചാൽ നല്ല രുചിയാണ്. പ്രത്യേകിച്ചും നെത്തോലി എന്ന ചെറുമത്സ്യത്തോടൊപ്പം. പഴങ്ങളിൽ 42% ജ്യൂസ് അടങ്ങിയിരിക്കുന്നു. ഇതിൻ്റെ തടി വെള്ള നിറവും കട്ടിയേറിയതും മൃദുവുമാണ്.
Share your comments