സാധാരണയായി മൂന്നു മീറ്റർ വരെ പൊക്കത്തിൽ ചായമൻസ വളർത്താം. എന്നാൽ മരം വെട്ടി ഒതുക്കിയില്ലെങ്കിൽ അഞ്ചാറു മീറ്റർ പൊക്കത്തിൽ വളരും ഇലകൾ പറിക്കുന്നതിനുള്ള സൗകര്യാർഥം രണ്ടു മീറ്ററിൽ കൂടുതൽ വളർത്താതിരിക്കുന്നതാണു നല്ലത്. കൈപ്പത്തിയുടെ ആകൃതിയാണ് ഇലകൾക്ക്. ഇലകളിൽ ഉയർന്ന അളവിൽ വിഷാംശമായ സയനൈഡ് ഉള്ളതിനാൽ പാചകം ചെയ്തു മാത്രമേ കഴിക്കാവൂ. മരച്ചീരയുടെ തണ്ടുകൾ കനത്തതും നീളമുള്ളവയുമാണ്
മരച്ചീര നല്ലൊരു ജൈവവേലിയായും ഉപയോഗിക്കാം. കാർഷിക വനവത്കരണത്തിലും ഇവയ്ക്കു സ്ഥാനമുണ്ട്. മുറിച്ചു മാറ്റിയ തണ്ടുകളിൽ നിന്നുണ്ടാക്കുന്ന കമ്പോസ്റ്റിൽ പാക്യജനകം കൂടുതലുണ്ട്. അതിനാ ഇവ മറ്റു കമ്പോസ്റ്റുകളെക്കാൾ ഫലപ്രദമാണ്. ഉണക്കിയ ഇലകൾ കോഴിതീറ്റയായും ഉപയോഗിക്കാം.
വളർന്നു കഴിഞ്ഞാൽ വരൾച്ചയെ പ്രതിരോധിക്കാൻ കഴിയുന്ന ഒരു വിളയുമാണ്. എന്നാൽ വെള്ളക്കെട്ട് ചെടി വളർച്ചയെ ദോഷകരമായി ബാധിക്കും. തണ്ടിൻ്റെ ചെറുകഷണങ്ങളാണ് നടാൻ ഉപയോഗിക്കുന്നത്. ചെടിയുടെ മുകൾ ഭാഗത്തു നിന്ന് ഇവ ശേഖരിക്കണം. 20-30 സെൻ്റീമീറ്റർ നീളമുള്ള, 23 മുട്ടുകൾ വരെയുള്ള തണ്ടുകൾ വേണം നടാൻ തെരഞ്ഞടുക്കേണ്ടത്. ഇലകൾ ഇളക്കി മാറ്റിയ ശേഷം ഈ തണ്ടുകൾ 34 ദിവസത്തേക്ക് ഉണങ്ങാൻ വയ്ക്കാം.
മുറിച്ചു മാറ്റിയ സ്ഥലങ്ങളിലെ മുറിവ് ഈ സമയം ഉണങ്ങും. ഏകദേശം ഒരു മാസം വരെ ഇവ സൂക്ഷിച്ചു വയ്ക്കാൻ സാധിക്കും. തണ്ടുകൾ ചട്ടികളിലോ നേരിട്ടോ നിവർത്തിയോ ചരിച്ചോ നടാം. നടുന്ന സമയത്തു 12 മുട്ടുകളെങ്കിലും മണ്ണിനടിയിൽ പോകാൻ ശ്രദ്ധിക്കണം. ചെടി വളർന്നു വരുന്നതു വരെ നല്ല സൂര്യപ്രകാശവും ജലസേചനവും നൽകണം.
മൂപ്പെത്തിയ ഇലകൾ വന്നു തുടങ്ങുമ്പോൾ ഇവ മാറ്റി നടാം. മാറ്റി നടുമ്പോൾ കമ്പോസ്റ്റ് അല്ലെങ്കിൽ ജൈവവളം നൽകണം. ഇതോടൊപ്പം പുതയിട്ടു കൊടുക്കുന്നത് ജലാംശം നിലനിർത്താൻ സഹായിക്കും. ചെടിയുടെ വളർച്ച ആദ്യം മന്ദഗതിയിലായിരിക്കും. ആദ്യ വർഷത്തിനു ശേഷം കമ്പുകൾ വെട്ടി ഒതുക്കുന്നതു കൂടുതൽ വളർച്ച ലഭിക്കാൻ സഹായിക്കും. ചെടിയിലുള്ളതിൻ്റെ പകുതിയിൽ കൂടുതൽ ഇലകൾ വിളവെടുക്കരുത്. ശരിയായ വളപ്രയോഗവും ജലസേച നവും നൽകിയാൽ നല്ല വിളവു ലഭിക്കും.
Share your comments