ജീവാമൃതം മണ്ണിൽ ചേർത്തു കഴിഞ്ഞാൽ മണ്ണിലെ വിരകൾ വളരെ ആഴത്തിൽ നിന്ന് തീരെ ചെറിയ കല്ലുകളും ചെറിയ കക്കകളും വയറ്റിലിട്ട് പൊടിച്ച് മുകളിലെത്തിക്കും. മണ്ണിലെ നൈട്രജന്റെ അളവ് ഏഴ് ഇരട്ടിയായും ഫോസ്ഫറസ് ഒമ്പത് ഇരട്ടിയായും പൊട്ടാഷ് പതിനൊന്ന് ഇരട്ടിയായും വർദ്ധിക്കും.
പച്ചക്കറികളിൽ
പച്ചക്കറികളിൽ കൂടുതൽ വിളവ് ലഭിക്കുവാൻ ഇലകളിൽ ജീവാമൃതം തളിച്ചു കൊടുക്കുന്ന രീതി വിത്തിട്ട് ഒരു മാസം കഴിഞ്ഞ് 100 ലിറ്റർ വെള്ളത്തിൽ 5 ലിറ്റർ ജീവാമൃതം അരിച്ചെടുത്ത് ഇലകളിൽ തളിക്കാം. ആദ്യത്തെ തളിക്കൽ കഴിഞ്ഞ് 21 ദിവസം കഴിഞ്ഞ് 150 ലിറ്റർ വെള്ളത്തിൽ 10 ലിറ്റർ ജീവാമൃതം അരിച്ചെടുത്തു ചേർത്തും ഇലകളിൽ തളിക്കാം.
രണ്ടാമത്തെ തളിക്കൽ കഴിഞ്ഞ് 21 ദിവസം കഴിഞ്ഞ് 200 ലിറ്റർ വെള്ളത്തിൽ 20 ലിറ്റർ ജീവാമൃതം അരിച്ചെടുത്തത് ചേർത്തും ഇലകളിൽ തളിക്കാം.
മൂന്നാമത്തെ തളിക്കൽ കഴിഞ്ഞ് 21 ദിവസം കഴിയുമ്പോൾ 200 ലിറ്റർ വെള്ളത്തിൽ 5 ലിറ്റർ പുളിച്ച മോരും ചേർത്ത് ഇലകളിൽ തളിക്കുക. ചെടികൾക്കാവശ്യമുള്ള ഹോർമോണുകൾ മോരിൽ അടങ്ങിയിട്ടുണ്ട്.
നാലാമത്തെ തളിക്കൽ കഴിഞ്ഞ് 21 ദിവസം കഴിഞ്ഞ് 200 ലിറ്റർ വെള്ളത്തിൽ ഏക്കറിന് 20 ലിറ്റർ ജീവാമൃതം ചേർത്തു ഇലകളിൽ തളിക്കാം. അഞ്ചാമത്തെ തളിക്കൽ കഴിഞ്ഞ് 21 ദിവസം കഴിഞ്ഞ് ഏക്കറിന് 200 ലിറ്റർ വെള്ളത്തിൽ 6 ലിറ്റർ മോര് ഇലകളിൽ തളിക്കാം.
നെല്ല് പാലടിക്കുമ്പോൾ കായ്കളും ഫലങ്ങളും ഉണ്ടായിത്തുടങ്ങുമ്പോൾ ഏക്കറിന് 200 ലിറ്റർ വെള്ളത്തിൽ 2 ലിറ്റർ തേങ്ങാ വെള്ളം ചേർത്ത് ഇലകളിൽ തളിക്കാം.
വാർഷിക വിളകൾക്ക് കൂടുതൽ വിളവു ലഭിക്കാൻ
വാർഷിക വിളകൾക്ക് 100 ലിറ്റർ വെള്ളത്തിൽ 5 ലിറ്റർ ജീവാമൃതം അരിച്ചെടുത്തത് ചേർത്ത് ഇലകളിൽ തളിക്കാം. ബഹുവർഷവിളകളിൽ 200 ലിറ്റർ വെള്ളത്തിൽ 20 ലിറ്റർ ജീവാമൃതം അരിച്ചെടുത്തത് ചേർത്ത് ഇലകളിൽ തളിക്കാം.
ആദ്യത്തെ തളിക്കൽ കഴിഞ്ഞ് ഒരു മാസം കഴിഞ്ഞ് ഏക്കറിന് 150 ലിറ്റർ വെള്ളത്തിൽ 10 ലിറ്റർ ജീവാമൃതം അരിച്ചെടുത്തത് ഇലകളിൽ തളിക്കാം.
ഒരു മാസം കഴിഞ്ഞ് 200 ലിറ്റർ വെള്ളത്തിൽ 5 ലിറ്റർ ദശപർണ്ണികഷായം അരിച്ചെടുത്തതോ അല്ലെങ്കിൽ 6 ലിറ്റർ സർവാംഗകഷായം അരിച്ചെടുത്തതോ ചേർത്തു ഇലകളിൽ തളിക്കാം.
ഒരു മാസം കഴിഞ്ഞ് ഏക്കറിന് 200 ലിറ്റർ വെള്ളത്തിൽ 20 ലിറ്റർ ജീവാമൃതം അരിച്ചെടുത്തത് ചെടികളിൽ തളിക്കാം. ഒരു മാസം കഴിഞ്ഞ് ഏക്കറിന് 200 ലിറ്റർ വെള്ളത്തിൽ 5 ലിറ്റർ ദശപർണ്ണി കഷായമോ 6 ലിറ്റർ സർവാംഗ കഷായമോ ചേർത്ത് ഇലകളിൽ തളിക്കാം.
ഒരു മാസം ഇടവിട്ട് 200 ലിറ്റർ വെള്ളത്തിൽ 20 ലിറ്റർ ജീവാമൃതം എന്ന കണക്കിൽ ഇലകളിൽ തളിക്കുന്നത് ആവർത്തിക്കുക. കായ്കൾ ഉണ്ടാകാൻ തുടങ്ങുമ്പോൾ ഏക്കറിന് 200 ലിറ്റർ ധാന്യാങ്കുര കഷായം ഇലകളിൽ തളിക്കുക.
15 ദിവസത്തിനുശേഷം ഏക്കറിന് 200 ലിറ്റർ വെള്ളത്തിൽ 2 ലിറ്റർ തേങ്ങാവെള്ളം ചേർത്തു തളിച്ചു കൊടുക്കാം. 15 ദിവസം കഴിഞ്ഞ് ഏക്കറിന് 200 ലിറ്റർ വെള്ളത്തിൽ 5 ലിറ്റർ പുളിച്ച മോര് തളിച്ചു കൊടുക്കാം.
Share your comments