ഫ്രഞ്ചു ബീനിന്റെ കൃഷിരീതി എങ്ങനെ
കല്ല്, കട്ട മുതലായവ നീക്കം ചെയ്‌ത ശേഷം നല്ല വണ്ണം കിളച്ച് മണ്ണ് നല്ല പൊടി പരുവമാക്കണം. പടരുന്ന ഇനങ്ങൾക്ക് ഉയർന്ന ബെഡ്ഡുകൾ പ്രയോജനകരമാണ്. എന്നാൽ കുറ്റിച്ചെടികൾക്ക് ഉയർന്ന ബെഡ്ഡുകൾ അത്യാവശ്യമില്ല. വരികൾ തമ്മിൽ 30 സെ.മീ റ്ററും ചെടികൾ തമ്മിൽ 20 സെ.മീറ്ററും അകലം നൽകണം.
കേരളത്തിൽ വളർത്തുവാൻ അനുയോജ്യമായ ഇനങ്ങൾ
രണ്ടിനം ഫ്രഞ്ചു ബീനുകൾ കാണുന്നു. പടർന്നു വളരുന്നവയും കുറ്റിച്ചെടിയായി വളരുന്നവയും.
പടർന്നുവളരുന്ന ഇനങ്ങൾ - കെൻകി വണ്ടർ, ബട്ടർ ബീൻസ്
കുറ്റിച്ചെടിയായി വളരുന്ന ഇനങ്ങൾ - കണ്ടെൻ്റർ, പ്രീമിയർ, ടെൻഡർ ഗ്രീൻ, അർക്ക കോമൾ, പുസ പാർവതി.
അടുക്കളത്തോട്ടത്തിൽ കൃഷിയിറക്കുമ്പോൾ സെൻ്റൊന്നിന് 85-100 കി.ഗ്രാം കാലിവളം മണ്ണുമായി കലർത്തണം. ജൈവവളത്തോടൊപ്പം അടിവളമായി 500 ഗ്രാം അമോണിയം സൾഫേറ്റ് 2.5 കി.ഗ്രാം സൂപ്പർ ഫോസ്ഫേറ്റ്, 250 ഗ്രാം മ്യൂറിയേറ്റ് ഓഫ് പൊട്ടാഷ് എന്നിവ ഒരു സെന്റ് സ്ഥലത്ത് ചേർക്കണം.
വളം ചേർത്ത ശേഷം മഴയില്ലെങ്കിൽ നനച്ചു കൊടുക്കേണ്ടതാണ്. വിത്ത് മുളച്ച് ഒരു മാസം കഴിഞ്ഞ് സെന്റിന് 500 ഗ്രാം അമോണിയം സൾഫേറ്റും 250 ഗ്രാം പൊട്ടാഷും എന്ന തോതിൽ രണ്ടുതവണ മേൽവളം ചെയ്യണം.
വിത്ത് പാകി കഴിഞ്ഞ് എത്ര ദിവസം കഴിയുമ്പോൾ വിളവെടുക്കാം
കുറ്റിയിനങ്ങൾ വിത്ത് പാകി 45-60 ദിവസങ്ങൾ കൊണ്ടും പടരുന്ന ഇനങ്ങൾ 70-80 ദിവസങ്ങൾ കൊണ്ടും വിളവെടുക്കാറാകും.
Share your comments