<
  1. Organic Farming

വിത്തിനു വേണ്ടി കൃഷി ചെയ്യുന്ന ഇനങ്ങളിൽ കലർപ്പ് ഉണ്ടാകാതിരിക്കാൻ വിളകൾ തമ്മിൽ മതിയായ അകലം കൊടുക്കണം

മുളക്, തക്കാളി, വെണ്ട, പയർ, വെള്ളരി വർഗങ്ങൾ എന്നിവയ്ക്കാണെങ്കിൽ പൂക്കുന്നതിനു മുൻപും പൂക്കുന്നതിനു ശേഷവും കായ്കളായ ശേഷവും പരിശോധന നടത്തണം.

Arun T
seed
വിത്തിനു വേണ്ടി

വിത്തിനു വേണ്ടി കൃഷിചെയ്യുന്ന ഇനങ്ങളിൽ കലർപ്പ് ഉണ്ടാകാതിരിക്കാൻ വിളകൾ തമ്മിൽ മതിയായ അകലം കൊടുക്കണം. ഇതു മൂലം പരപരാഗണം ഒഴിവാക്കുകയും അങ്ങനെ ഇനം മാറി പോകാതിരിക്കുകയും ചെയ്യും. കേരള കാർഷിക സർവകലാശാല അടുത്ത കാലത്ത് പുറത്തിറക്കിയ അത്യുത്‌പാദന ശേഷിയുള്ള ഒരു ചീരയിനമാണ് അരുൺ. ഇത് കൃഷി ചെയ്യുമ്പോൾ ഇതു പോലുള്ള മറ്റിനങ്ങളുമായി കുറഞ്ഞത് 200 മീറ്ററെങ്കിലും അകലമുണ്ടായിരിക്കണം. കത്തിരിക്ക് 100 മീറ്റർ, മുളകിന് 200 മീ, തക്കാളിക്ക് 25 മീ, വെണ്ടയ്ക്ക് 200 മീ, വെള്ളരി വർഗങ്ങൾക്ക് 400 മീ എന്നിവയാണ് നിഷ്‌കർഷിച്ചിട്ടുള്ള മറ്റു കലങ്ങൾ. ഓരോ വിളകളുടേയും നില പൂക്കുന്നതിനുമുൻപും പിൻപും പരിശോധിച്ച് ശുദ്ധി വരുത്തേണ്ടതാണ്. വളർന്നു വരുന്ന ചെടികളിൽ വ്യത്യസ്‌തമായ ഇനങ്ങൾ കാണുകയാണെങ്കിൽ അത് അപ്പോൾ പറിച്ചു മാറ്റേണ്ടതാണ്.

മുളക്, തക്കാളി, വെണ്ട, പയർ, വെള്ളരി വർഗങ്ങൾ എന്നിവയ്ക്കാണെങ്കിൽ പൂക്കുന്നതിനു മുൻപും പൂക്കുന്നതിനു ശേഷവും കായ്കളായ ശേഷവും പരിശോധന നടത്തണം. കലർപ്പുണ്ടായി വരുന്ന വ്യത്യസ്ത‌ ഇനങ്ങൾ മാത്രമല്ല, കാട്ടുചെടികൾ, വാട്ടരോഗം (തക്കാളി, മുളക്, കത്തിരി എന്നിവ) മൊസേക്ക് രോഗം (വെണ്ട) മറ്റു കീടരോഗ ബാധകൾ എന്നിവ ബാധിച്ചവയും നീക്കം ചെയ്യണം.

അധികം ചൂടും തണുപ്പുമില്ലാത്ത കാലാവസ്ഥയാണ് വിത്തുൽപ്പാദനത്തിന് അനുയോജ്യം. ഓരോ ഇനത്തിനും അനുയോജ്യമായ ചൂടും തണുപ്പുമുള്ള കാലാവസ്ഥയിലായിരിക്കണം വിത്തുത്പാദിപ്പിക്കേണ്ടത്. വർഷങ്ങളായി ഒരേ വിള തന്നെ കൃഷി ചെയ്യുന്ന സ്ഥലം തിരഞ്ഞെടുക്കു വാൻപാടില്ല. വിത്തിൽ കലർപ്പുണ്ടാകാതിരിക്കാൻ ഇത് അത്യാവശ്യമാണ്. കളകൾ ഇല്ലാതാക്കാൻ കൃഷി സ്ഥലം വേണ്ടവിധം വെടിപ്പാക്കണം. ഓരോ വിത്തിനവും ആവശ്യമനുസരിച്ചായിരിക്കണം വർധിപ്പിക്കേണ്ടത്. ശുദ്ധമായ വിത്തുകൾ മാത്രമേ വർധിപ്പിക്കാൻ പാടുള്ളൂ. വിത്ത് വിതയ്ക്കുന്നതിനു മുൻപ് കീടരോഗബാധയ്ക്കെതിരെ നടപടിയെടുക്കണം. വിത്തുകൾ യഥാസമയം വിതയ്ക്കണം. വരിവരിയായി വിത്ത് വിതയ്ക്കുന്നത് സസ്യസംരക്ഷണം, കലർപ്പുള്ള ഇനങ്ങൾ നീക്കം ചെയ്യൽ എന്നിവയ്ക്ക് സഹായിക്കും.

ആവശ്യാനുസരണം സസ്യസംരക്ഷണമാർഗങ്ങൾ കൈകൊള്ളുന്നത് വിത്തിന്റെ മേൻമ വർധിപ്പിക്കും. ശരിയായ അളവിലുള്ള വള പ്രയോഗം നടത്തിയാൽ മാത്രമേ വിളകൾ യഥാർഥ സ്വഭാവത്തോടു കൂടി വളരുകയുള്ളൂ. വളർച്ചയുടെ ആദ്യഘട്ടത്തിൽ നൈട്രജൻ്റെ അളവ് കൂട്ടുകയും പുഷ്പിക്കുന്ന അവസരത്തിൽ കുറയ്ക്കുകയും വേണം. ഫോസ്ഫറസും പൊട്ടാഷും ശുപാർശ അനുസരിച്ച് കൊടുക്കുന്നത് വിത്തുൽപ്പാദനം വർധിപ്പിക്കാൻ സഹായിക്കും.

ജലസേചനം ആവശ്യമനുസരിച്ച് നടത്തണം. വരൾച്ച ബാധിച്ച ചെടികളിൽ നിന്നുത്‌പാദനം കുറയും. വിത്തുകളുടെ അങ്കുരണശേഷി ശരിയായി നിലനിർത്തണമെങ്കിൽ യഥാവസരം വിളവെടുക്കണം.

വിളകളുടെ ഗുണനിയന്ത്രണം വളരെ പ്രധാനമാണ്. വിളവെടുത്ത ശേഷം വിത്ത് വേണ്ടവിധം സംസ്ക‌രിച്ച് വിവിധ ഗുണനിർണയ പരിശോധനകൾക്ക് വിധേയമാക്കിയ ശേഷം മാത്രമേ വിൽപ്പന നടത്താവൂ. വിത്തിന്റെ ജനിതകസ്വഭാവം, ആരോഗ്യം, ശുദ്ധി, കള വിത്തുകളുടെ അനുപാതം, ബീജാങ്കുരണ ശേഷി, നനവിൻ്റെ അംശം, ആയിരം വിത്തിന്റെ തൂക്കവും വ്യാപ്തവും എന്നിവയാണ് അഖിലേന്ത്യാ വിത്തു ഹലോ പരിശോധനാ സംഘടന നിശ്ചയിച്ചിരിക്കുന്ന സ്വഭാവഗുണങ്ങൾ.

English Summary: Steps to maintain quality of seeds

Like this article?

Hey! I am Arun T. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds