വിത്തുകൾ പാലിൽ കുതിർത്ത ശേഷം ചാണകപ്പൊടി, തേൻ, വിഴാലരി പൊടിച്ചത് എന്നിവ കുഴമ്പാക്കിയതു പുറമെ പുരട്ടി വിതയ്ക്കുന്നത് മുളയ്ക്കൽ ശേഷി കൂട്ടും .
വെള്ളരിവിത്ത് ശർക്കര കലർത്തിയ വെള്ള ത്തിലിട്ട് കുതിർത്തു വീർക്കാൻ അനുവദി ക്കുക. അതിനുശേഷം വിതച്ചാൽ പെട്ടെന്ന് മുളയ്ക്കുക മാത്രമല്ല വളർന്നു നന്നായി പൂത്തു കായ്ക്കും .
വൃക്ഷങ്ങൾ നടാൻ ഇളക്കമുള്ള മണ്ണാണ് അനുയോജ്യം. ഈ മണ്ണിൽ വിത്തോ തെയോ നടും മുമ്പ് എളള് പാകുകയും പൂക്കുന്ന വേളയിൽ വെട്ടിയെടുത്തു പച്ചില വളമായി ചേർക്കുകയും വേണം.
മണ്ണിൽ വിത്ത് പാകിയശേഷം ഉണക്കപുല്ല് ഉപയോഗിച്ചു മീതെ പുതയിട്ട് വെയിൽ നേരി ട്ടേൽക്കാതെ സൂക്ഷിക്കണം. പുത മുകളിലായി പാല് തളിക്കുന്നത് മണ്ണിലെ താപനില കൂടാതിരിക്കാനും വിത്ത് നന്നായി മുളയ്ക്കാനും സഹായിക്കും.
വിത്ത് മുളച്ചു പൊന്തുമ്പോൾ പുത വശങ്ങളിലേക്കു വകഞ്ഞുമാറ്റി വെയിലേൽക്കാൻ സൗകര്യമൊരുക്കണം മരത്തൈകൾ കന്നുകാലികളുടെ എല്ല് പൊടിച്ചതും ചാണകവും ചാരവും നിറച്ച കുഴികളിൽ നടുന്നതു നന്നായി വളരാൻ സഹായകരമാണ്.
വിത്ത് പാകുംമുമ്പ് മണ്ണിലെ വായുപ്രവാഹം കൂട്ടാൻ മണ്ണ് കിളച്ചൊരുക്കേണ്ടതുണ്ട്. വിളയുടെ വേരിന്റെ സ്വഭാവമനുസരിച്ച് കിളയ്ക്കേണ്ട രീതിയും വ്യത്യാ സപ്പെടും. ഉദാഹരണത്തിന് നാരായവേരുകളുള്ള പരുത്തിക്കും മുള്ളങ്കിക്കും വേണ്ടി മണ്ണ് 6 തവണയും നാരുമയമായ വേരുള്ള നെല്ലിനുവേണ്ടി നിലം 8 തവ ണയും കിളയ്ക്കേണ്ടതുണ്ട്. വായുവേരുകളുള്ള വെറ്റില നടാൻ നിലം കൂടുതലായി കിളയ്ക്കേണ്ടതില്ല .
Share your comments