ഗ്രാഫ്റ്റിംഗ് സാങ്കേതികവിദ്യ വഴി ഉത്പാദിപ്പിക്കുന്ന പച്ചക്കറി തൈകൾക്ക് മണ്ണിലൂടെ പകരുന്ന രോഗങ്ങളേയും കീടങ്ങളേയും പ്രതിരോധിക്കാൻ സാധിക്കുന്നതോടൊപ്പം ഗുണമേന്മയും ലഭിക്കുന്നു. മണ്ണിൽ ഉണ്ടാകുന്ന അമിതമായ ലവണാംശത്തെ പ്രതിരോധിക്കാനും ഗ്രാഫ്റ്റ് ചെയ്ത പച്ചക്കറി തൈകൾക്ക് സാധിക്കും. അത് കൊണ്ട് തന്നെ വാണിജ്യാടിസ്ഥാനത്തിൽ കൃഷി ചെയ്യുമ്പോൾ ഗ്രാഫ്റ്റ് ചെയ്‌ത തൈകളാണ് ഉത്തമം.
വഴുതനവർഗ്ഗ പച്ചക്കറികളിലും വെള്ളരി വർഗ്ഗ പച്ചക്കറികളിലും ഗ്രാഫ്റ്റിംഗ് വിദ്യ ഉപയോഗിച്ചുവരുന്നു.
ഗ്രാഫ്റ്റ് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
- ഒരേ കനത്തിലുള്ള / വണ്ണത്തിലുള്ള റൂട്ട് സ്റ്റോക്കും സയോണും തിരഞ്ഞെടുക്കണം.
- 20 മുതൽ 25 ദിവസം വരെ പ്രായമുള്ള തൈകൾ ആയിരിക്കണം റൂട്ട് സ്റ്റോക്കിനായി തിരഞ്ഞെടു ക്കേണ്ടത്.
- 15 മുതൽ 20 ദിവസം വരെ പ്രായമുള്ള സയോണു കളാണ് ഗ്രാഫ്റ്റ് ചെയ്യാൻ ഉപയോഗിക്കുന്നത്.
- ഗ്രാഫ്റ്റ് ചെയ്‌ത ചെടികൾ വാടിപ്പോകാതിരി ക്കാനായി അവയെ സീലിംഗ് ചേമ്പറിലേക്ക് മാറ്റണം
നടുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
കൃഷിയിടത്തിലേക്ക് മാറ്റി നടുമ്പോൾ ഗ്രാഫ്റ്റിംഗ് ക്ലിപ്പ് ഊരി മാറ്റേണ്ടതാണ്. ഗ്രാഫ്റ്റ് ചെയ്ത ഭാഗം മണ്ണിനു മുകളിൽ നിൽക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. റൂട്ട് സ്റ്റോക്കിൽ നിന്ന് വരുന്ന പുതിയ മുളകളും, സയോണിൽ നിന്ന് വരുന്ന വേരുകളും മുറിച്ച് മാറ്റേണ്ടതാണ്
ഗ്രാഫ്റ്റിങ്ങിന്റെ ഗുണങ്ങൾ
- ഗ്രാഫ്റ്റ് ചെയ്യാത്ത പച്ചക്കറി തൈകളിൽ 63% വാട്ടരോഗം കാണപ്പെടുമ്പോൾ ഗ്രാഫ്റ്റ് ചെയ്തപച്ചക്കറി തൈകളിൽ 20% ത്തിൽ താഴെ മാത്രമേ രോഗം ബാധിക്കുന്നുള്ളൂ.
- ഉൽപാദനക്ഷമതയും ഉൽപ്പന്നത്തിന്റെ ഗുണമേന്മയും വർദ്ധിക്കുന്നു.
Share your comments