കഞ്ഞിക്കുഴിയിലെ സംസ്ഥാന കർഷക അവാർഡു ജേതാവ് ശുഭ കേശൻ മഹാമാരികാലത്തെ പേമാരിയേയും അതിജീവിച്ച് കൃഷിയിൽ നേടിയത് നൂറുമേനി,
പാട്ടത്തിനെടുത്ത പറമ്പിൽ ഓണവിപണി ലക്ഷുമാക്കി നടത്തിയ പയർ കൃഷിയുടെ വിളവെടുപ്പ് കെ.കെ.കുമാരൻ പെയിൻ & പാലിയേറ്റീവ് കെയർ സൊസൈറ്റി ചെയർമാൻ എസ്.രാധാകൃഷ്ണൻ നിർവ്വഹിച്ചു, കഞ്ഞിക്കുഴി സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡൻ്റ് അഡ്വ.എം.സന്തോഷ് കുമാറും ഒപ്പം ഉണ്ടായിരുന്നു.
കോവിഡ് മാനദണ്ഡങ്ങളുടെ വെല്ലുവിളികൾക്കിടയിലാണ് രണ്ടേക്കർ സ്ഥലത്ത് ശുഭ കേശൻ പയർ കൃഷി ചെയ്തത്, കൃഷിപണിക്ക് തൊഴിലാളികളുടെ എണ്ണം കുറച്ചതു മൂലം എല്ലാ പണികളും തനിയെ ചെയ്യേണ്ടി വന്നു.
പയർ കൃഷിക്ക് വിളവു കൂടാൻഏറെ ആവശ്യം മുറുക്കമുള്ള വലിയ പന്തലാണ്. പയർചെടികൾക്ക് പടർന്നു കയറാൻ ഇത്തരം പന്തൽ ഏറെ അനിവാര്യമാണ്.മുളയും കമ്പിയും നെറ്റും ഉപയോഗിച്ചാണ് പന്തൽ നിർമ്മാണം, വാഹനാപകടത്തെ തുടർന്ന് കാലിന് ഉണ്ടായ പരുക്ക് വല്ലാതെ അലട്ടിയിരുന്നെങ്കിലും തൻ്റെ നിശ്ചയദാർണ്ഡ്യത്തിനു മുൻപിൽ പ്രകൃതിക്ക് പോലും തോൽക്കേണ്ടി വന്നു.നിരവധി വിദഗ്ദ്ധ തൊഴിലാളികളുടെ സഹായത്തോടെ മാത്രമേ ഏറെ മുറുക്കമുള്ള പന്തൽ നിർമ്മിക്കാൻ കഴിയു. കനത്ത പേമാരിയിൽ തോട്ടം മുങ്ങുന്ന വിധം വെള്ളം കെട്ടി നിന്നപ്പോഴും തോടുകൾ വെട്ടി വെള്ളമൊഴുക്കിയാണ് പരിചരണം നടത്തിയത്.കൃഷി പണിക്ക് സഹായിയായി ഉണ്ടായിരുന്ന കെ.എസ്.ആർ.ടി.സി യിൽ നിന്നുംഡ്രൈവറായി വിരമിച്ച പുഷ്പാംഗദൻ്റെ ഇടപെടൽ നന്ദിപൂർവ്വം സ്മരിക്കുകയാണ് ഈ യുവകർഷകൻ, കഞ്ഞിക്കുഴി പയറിൻ്റെ ഉപജ്ഞാതാവുകൂടിയായ ശുഭ കേശൻ്റെ തോട്ടത്തിലെ പാവലും പടവലവും പീച്ചിലും പച്ചമുളകും സലാഡ് വെള്ളരിയും, തക്കാളിയും മത്തനും ഇളവനും വെള്ളരിയുമെല്ലാം വിളവിലേയ്ക്ക് എത്തുകയാണ്,
പച്ചക്കറികളുടെ വിപണനത്തിന് യാതൊരു ബുദ്ധിമുട്ടും ഇതേവരെ ഉണ്ടായിട്ടില്ല.പ്രാദേശിക കടകളിലും വീടുകളിലുമെല്ലാം ന്യായമായ വിലയ്ക്ക് വിൽക്കാൻ കഴിയുന്നുണ്ട്. ഓണകാലത്തേയ്ക്ക് മുൻകൂർ ബുക്കിംഗും ഉണ്ട്.The young farmer gratefully remembers the intervention of Pushpangadan, a retired driver from KSRTC who was the helper in the farm work. In Shubha Keshan's garden, which is also the originator of porridge peas, peas, green chillies, salad cucumbers, tomatoes, pumpkins, young cucumbers are all coming to fruition. hIt can be sold at local shops and homes at reasonable prices. In advance of the Onam season.
കഞ്ഞിക്കുഴി സർവ്വീസ് സഹകരണ ബാങ്കാണ് ഓണകാലകൃഷിക്ക് വായ്പ നൽകിയത്.ബാങ്കിൻ്റെ കൃഷി ഡോക്ടർ കൂടിയായ ശുഭ കേശൻ പുതു തലമുറ കർഷകർക്ക് മാർഗ്ഗദർശികൂടിയാണ്.
കൂടുതൽ അനുബന്ധ വാർത്തകൾക്ക് :ഞാറ്റുവേല കിഴിവുമായി കഞ്ഞിക്കുഴി സർവ്വീസ് സഹകരണബാങ്ക്
#Kanjikkuzhi#SCB#Keralam#Farmer#Agriculture#Krishijagran
Share your comments