<
  1. Organic Farming

വേനലിലെ വിള പരിപാലനം

വേനൽക്കാല പച്ചക്കറികൾ നടാൻ സമയമായി. കൊയ്തൊഴിഞ്ഞ പാടങ്ങളിൽ മതിയായ ഈർപ്പവും സൂര്യപ്രകാശവും ഉണ്ടെങ്കിൽ പച്ചക്കറികൃഷിക്ക് തയ്യാറാക്കാം.

K B Bainda
തെങ്ങിന്റെ ഓലയും മറ്റു വിളകളുടെ ഇലകളും മറ്റും പുതയായി ഇടാവുന്നതാണ്.
തെങ്ങിന്റെ ഓലയും മറ്റു വിളകളുടെ ഇലകളും മറ്റും പുതയായി ഇടാവുന്നതാണ്.

വേനൽക്കാല പച്ചക്കറികൾ നടാൻ സമയമായി. കൊയ്തൊഴിഞ്ഞ പാടങ്ങളിൽ മതിയായ ഈർപ്പവും സൂര്യപ്രകാശവും ഉണ്ടെങ്കിൽ പച്ചക്കറികൃഷിക്ക് തയ്യാറാക്കാം.

വെണ്ട, വെള്ളരി വർഗവിളകളുടെ വിത്തുകൾ നേരിട്ടും മുളക്, വഴുതന, തക്കാളി വിത്തുകൾ പാതി കിളിർപ്പിച്ച ശേഷം ഇളക്കിമാറ്റി നടുകയും വേണം. തൈകൾക്ക് ക്രമമായ തണലും നനയും നൽകണം.

അടിവളമായി ജൈവവളം ചേർക്കണം. മുഴുവൻ ഫോസ്ഫറസും, പകുതി പൊട്ടാഷും അടിവളമായി നൽകണം. ബാക്കിയുളളവ രണ്ടുമൂന്നു തവണകളായി നൽകുക. വേനൽക്കാലത്ത് പച്ചക്കറികൾക്ക് കൃത്യമായ നനയും മറ്റു പരിചരണങ്ങളും നൽകണം.

എന്നാൽ ജലത്തിന്റെ ഉപയോഗം കാര്യക്ഷമമായി നടപ്പിലാക്കുക കൂടി വേണം. എങ്കിൽ ഉള്ള ജലം ഉപയോഗിച്ച് വിളകളെ പരിപാലിക്കാം.

ചെലവ് കുറഞ്ഞതുമായ ചില മാർഗങ്ങൾ സ്വീകരിച്ച് വേനലിന്റെ ആഘാതവും സാമ്പത്തിക നഷ്ടവും കുറയ്ക്കുവാൻ കഴിയും.ഈ വേനൽക്കാലത്ത് നമ്മുടെ കൃഷിയെ സംരക്ഷിക്കാൻ പറ്റിയ ചില മാർഗങ്ങൾ നോക്കാം.

ജൈവ വസ്തുക്കൾ ഉപയോഗിച്ച് മണ്ണ് സംരക്ഷിക്കാം.

തെങ്ങിന്റെ ഓലയും മറ്റു വിളകളുടെ ഇലകളും മറ്റും പുതയായി ഇടാവുന്നതാണ്. ഇങ്ങനെ ചെയ്താൽ ബാഷ്പീകരണം മൂലമുള്ള ജലനഷ്ടം ഒരു പരിധി വരെ കുറയ്ക്കാം.കളച്ചെടികളും വളരില്ല.കൂടാതെ സൂക്ഷ്മാണു ജീവികൾ വളരുന്നു. ഇങ്ങനെ സൂക്ഷ്മാണുക്കളുടെ വളർച്ച മൂലം ജൈവ വസ്തുക്കൾ മണ്ണിൽ ലയിച്ചു ചേരുന്നു. ഇത് മണ്ണിനെ ഫലഭൂയിഷ്ഠമാക്കുന്നു.മണ്ണിൽ നിന്നുളള ബാഷ്പീകരണനഷ്ടം കുറയുന്നതിനാൽ ജലസേചനത്തിന്റെ അളവും വലിയൊരളവിൽ കുറയ്ക്കാനാകും.

മണ്ണിന്റെ ഘടനയിൽ മാറ്റം വരുകയും മണ്ണിലെ നൈട്രജൻ, പൊട്ടാഷ് എന്നിവയുടെ അളവ് കൂട്ടുന്നതിന് ഇത് സഹായിക്കുകയും അടുത്ത വിളയ്ക്ക് ഇതിന്റെ പ്രയോജനം ലഭിക്കുകയും ചെയ്യുന്നു. ജൈവവസ്തുക്കൾ വിഘടിക്കുമ്പോൾ ഉത്പാദിപ്പിക്കപ്പെടുന്ന പദാർത്ഥങ്ങൾ മൺതരികളുടെ സംയോജനത്തിനും മണ്ണിലെ വായു സഞ്ചാരത്തിനും ഇടയാക്കുന്നു. കൂടാതെ മണ്ണിലെ ജൈവാംശം (ഓർഗാനിക് കാർബൺ) വർധിക്കുന്നു.

English Summary: Summer crop care

Like this article?

Hey! I am K B Bainda. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds