തേങ്ങയുടെ തൂക്കം നോക്കി വിത്താക്കാൻ തെരെഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട വസ്തുതകൾ

വിത്തു തേങ്ങ
വിത്തു തേങ്ങ പാകി ആറുമാസത്തിനകം മുളയക്കാത്തതും കേടുവന്നതുമായ തേങ്ങകള്‍ തവാരണയില്‍ നിന്നും മാറ്റണം. 9 - 12 മാസം പ്രായമുള്ളതും താഴെ പറയുന്ന സ്വഭാവമുള്ളതുമായ തൈകളാണ് തെരഞ്ഞെടുക്കേണ്ടത്.
നേരത്തെ മുളച്ച, കരുത്തുളള തൈകള്‍, → 6 - 8 ഓലകള്‍10 - 12 മാസം പ്രായമുള്ള തൈകള്‍ള്‍ക്കും , 4 ഓലകള്‍ 9 മാസം പ്രായമുള്ള തൈകള്‍ക്കും ഉണ്ടായിരിക്കണം → കണ്ണാടിക്കനം10തൊട്ടു 12 സെ.മി.വരെ → ഓലക്കാലുകള്‍ നേരത്തെ വിടര്‍ന്നവയായിരിക്കണം. മാതൃ വൃക്ഷം തിരഞ്ഞെടുക്കൽ സ്ഥിരമായി കായ്ക്കുന്ന വർഷത്തിൽ 80 തേങ്ങയിൽ കുറയാതെയുള്ള ഉൽപ്പാദനം നട്ട് 20 വർഷവും കായ്ച്ച തുടങ്ങിയിട്ടു 5 വർഷവും ആയവ വിടർന്ന ഓലകൾ 30 ൽ കൂടുതൽ ഉണ്ടായിരിക്കണം.
നീളം കുറഞ്ഞ ഓലക്കാലുകളും ബലമുള്ള മഡലുകളും വേണം കരുത്തുള്ള കുലഞെട്ടുകളോട് കൂടിയ 12 കുലകളെങ്കിലും ഉണ്ടായിരിക്കണം. ഇടത്തരം വലിപ്പമുള്ള നീളം കൂടിയ തേങ്ങകൾ ചകിരി മാറ്റിയ തേങ്ങയ്ക്ക് 600ഗ്രാം തൂക്കമുണ്ടായിരിക്കണം. കുറഞ്ഞത് 150 ഗ്രാം കൊപ്ര ലഭിക്കണം വിത്ത് തേങ്ങാ ശേഖരണം നല്ലതുപോലെ വിളഞ്ഞ തേങ്ങകൾ (11 മാസം മൂപ്പ് ) ഡിസംബർ മെയ് മാസത്തിൽ ശേഖരിക്കുക വിത്ത് തേങ്ങാ കയറിൽ കെട്ടി ഇറക്കുക.
വലിപ്പം കുറഞ്ഞതും കേടുപാടുകൾ ഉള്ളതുമായ തേങ്ങകൾ വിത്തിനായി ഉപയോഗിക്കരുത് വിത്ത് തേങ്ങാ മുളപ്പിക്കുന്നതിനു മുൻപായി 60 ദിവസമെങ്കിലും തണലിൽ സൂക്ഷിക്കണം
English Summary: taking coconut seed - steps to be taken in selecting seed
Share your comments