1. Organic Farming

ര​ണ്ടാം നെ​ൽ​കൃ​ഷി​യു​ടെ കൊ​യ്ത്ത് ഒ​ക്ടോ​ബ​ര്‍ ആ​ദ്യം ആ​രം​ഭി​ക്കും; കൊ​യ്ത്തു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​ത്യേ​ക പ്രോ​ട്ടോ​കോ​ള്‍

കേ​ര​ള​ത്തി​ന്‍റെ നെ​ല്ല​റ​യാ​യ കു​ട്ട​നാ​ട് അ​ട​ക്ക​മു​ള്ള ജി​ല്ല​യി​ലെ ര​ണ്ടാം കൃ​ഷി​യു​ടെ കൊ​യ്ത്ത് ഒ​ക്ടോ​ബ​ര്‍ ആ​ദ്യ വാ​ര​ത്തി​ല്‍ ആ​രം​ഭി​ക്കും. 2020 ഓ​ഗ​സ്റ്റ് മാ​സ​ത്തി​ല്‍ ഉ​ണ്ടാ​യ പ്ര​ള​യ​ത്തെ അ​തി​ജീ​വി​ച്ച 5300 ഓ​ളം ഹെ​ക്ട​റി​ല്‍ ആ​ണ് ര​ണ്ടാം കൃ​ഷി​യ്ക്ക് കൊ​യ്ത്ത് ന​ട​ക്കു​ക​യെ​ന്ന് പ്രി​ന്‍സി​പ്പ​ല്‍ അ​ഗ്രി​ക്ക​ള്‍ച്ച​റ​ല്‍ ഓ​ഫീ​സ​ര്‍ അ​റി​യി​ച്ചു. കൊ​യ്ത്ത് സു​ഗ​മ​മാ​യി ന​ട​ത്തു​ന്ന​തി​നു​ള​ള എ​ല്ലാ ന​ട​പ​ടി​ക​ളും സ്വീ​ക​രി​ച്ചി​ട്ടു​ണ്ട്. All steps have been taken to ensure smooth harvesting

Abdul
paddy
2020 ഓ​ഗ​സ്റ്റ് മാ​സ​ത്തി​ല്‍ ഉ​ണ്ടാ​യ പ്ര​ള​യ​ത്തെ അ​തി​ജീ​വി​ച്ച 5300 ഓ​ളം ഹെ​ക്ട​റി​ല്‍ ആ​ണ് ര​ണ്ടാം കൃ​ഷി​യ്ക്ക് കൊ​യ്ത്ത് ന​ട​ക്കു​ക​യെ​ന്ന് പ്രി​ന്‍സി​പ്പ​ല്‍ അ​ഗ്രി​ക്ക​ള്‍ച്ച​റ​ല്‍ ഓ​ഫീ​സ​ര്‍ അ​റി​യി​ച്ചു.

ആ​ല​പ്പു​ഴ: കേ​ര​ള​ത്തി​ന്‍റെ നെ​ല്ല​റ​യാ​യ കു​ട്ട​നാ​ട് അ​ട​ക്ക​മു​ള്ള ജി​ല്ല​യി​ലെ ര​ണ്ടാം കൃ​ഷി​യു​ടെ കൊ​യ്ത്ത് ഒ​ക്ടോ​ബ​ര്‍ ആ​ദ്യ വാ​ര​ത്തി​ല്‍ ആ​രം​ഭി​ക്കും. 2020 ഓ​ഗ​സ്റ്റ് മാ​സ​ത്തി​ല്‍ ഉ​ണ്ടാ​യ പ്ര​ള​യ​ത്തെ അ​തി​ജീ​വി​ച്ച 5300 ഓ​ളം ഹെ​ക്ട​റി​ല്‍ ആ​ണ് ര​ണ്ടാം കൃ​ഷി​യ്ക്ക് കൊ​യ്ത്ത് ന​ട​ക്കു​ക​യെ​ന്ന് പ്രി​ന്‍സി​പ്പ​ല്‍ അ​ഗ്രി​ക്ക​ള്‍ച്ച​റ​ല്‍ ഓ​ഫീ​സ​ര്‍ അ​റി​യി​ച്ചു. കൊ​യ്ത്ത് സു​ഗ​മ​മാ​യി ന​ട​ത്തു​ന്ന​തി​നു​ള​ള എ​ല്ലാ ന​ട​പ​ടി​ക​ളും സ്വീ​ക​രി​ച്ചി​ട്ടു​ണ്ട്. All steps have been taken to ensure smooth harvesting
എ​ല്ലാ പ​ഞ്ചാ​യ​ത്തു​ക​ളി​ലും ആ​രോ​ഗ്യ പ്ര​വ​ര്‍ത്ത​ക​ര്‍ ഉ​ള്‍പ്പെ​ടെ കൃ​ഷി ഓ​ഫീ​സ​ര്‍മാ​ര്‍ സ​മി​തി രൂ​പീ​ക​രി​ച്ച് കൊ​യ്ത്തി​നു​ള​ള ആ​ക്ഷ​ന്‍ പ്ലാ​ന്‍ രൂ​പ​പ്പെ​ടു​ത്തു​ക​യും പാ​ട​ശേ​ഖ​ര​ങ്ങ​ള്‍ കോ​ണ്‍ട്രാ​ക്ട​ര്‍മാ​രു​മാ​യി എ​ഗ്രി​മെ​ന്‍റ് വെ​ക്കു​ന്ന​തി​ന് സ​മി​തി​ക​ള്‍ക്ക് നി​ര്‍ദ്ദേ​ശം ന​ല്‍കി​യി​ട്ടു​ണ്ട്.ഏ​ക​ദേ​ശം 82 കൊ​യ്ത്ത് യ​ന്ത്ര​ങ്ങ​ളാ​ണ് ജി​ല്ല​യി​ലേ​യ്ക്ക് ആ​വ​ശ്യം വ​രി​ക. കൊ​വി​ഡ്-19 ന്റെ ​സാ​ഹ​ച​ര്യ​ത്തി​ല്‍ കൊ​യ്ത്തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഒ​രു പ്രോ​ട്ടോ​ക്കോ​ള്‍ രൂ​പീ​ക​രി​ക്കു​ക​യും അ​തു പ്ര​കാ​രം കൊ​യ്ത്ത് ന​ട​ത്തു​ന്ന​തി​ന് കൃ​ഷി ഓ​ഫീ​സ​ര്‍മാ​ര്‍ക്കും കൊ​യ്ത്ത് ഏ​ജ​ന്‍റ് മാ​ര്‍ക്കും നി​ര്‍ദ്ദേ​ശം ന​ല്‍കി​യി​ട്ടു​ണ്ട്.

paddy harvesting
പ്രോ​ട്ടോ​കോ​ള്‍ പ്ര​കാ​രം കൊ​യ്ത്ത് , മെ​തി യ​ന്ത്ര​ങ്ങ​ളു​മാ​യി വ​രു​ന്ന തൊ​ഴി​ലാ​ളി​ക​ള്‍ യാ​ത്ര​യ്ക്കു​മു​ന്‍പു ത​ന്നെ കോ​വി​ഡ്-19 ടെ​സ്റ്റ് ചെ​യ്ത് നെ​ഗ​റ്റീ​വാ​ണെ​ന്ന് ഉ​റ​പ്പു വ​രു​ത്ത​ണം


കൊ​യ്ത്ത് സു​ഗ​മ​മാ​യി ന​ട​ത്തു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ എ​ല്ലാ മു​ന്നൊ​രു​ക്ക​ങ്ങ​ളും ജി​ല്ലാ ക​ള​ക്ട​റു​ടെ നേ​തൃ​ത്വ​ത്തി​ല്‍ കൃ​ഷി​വ​കു​പ്പ് ന​ട​ത്തി​വ​രു​ന്നു. ജൂ​ലൈ 17-ാം തീ​യ​തി മു​ത​ല്‍ കാ​ര്‍ഷി​ക വി​ക​സ​ന ക​ര്‍ഷ​ക ക്ഷേ​മ വ​കു​പ്പ് മ​ന്ത്രി, ഭ​ക്ഷ്യ സി​വി​ല്‍ സ​പ്ലൈ​സ് വ​കു​പ്പ് മ​ന്ത്രി, കാ​ര്‍ഷി​കോ​ല്‍പ്പാ​ദ​ന ക​മ്മീ​ഷ​ണ​ര്‍, കൃ​ഷി​വ​കു​പ്പ് ഡ​യ​റ​ക്ട​ര്‍, ജി​ല്ലാ ക​ള​ക്ട​ര്‍ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ കൊ​യ്ത്ത് യ​ന്ത്ര​ങ്ങ​ളു​ടെ കോ​ണ്‍ട്രാ​ക്ട​ര്‍മാ​ര്‍ കൊ​യ്ത്ത് വ​രു​ന്ന പാ​ട​ശേ​ഖ​ര​ങ്ങ​ളി​ലെ ഭാ​ര​വാ​ഹി​ക​ള്‍, ഉ​ദ്യോ​ഗ​സ്ഥ​ര്‍ എ​ന്നി​വ​രെ ഉ​ള്‍പ്പെ​ടു​ത്തി വി​വി​ധ യോ​ഗ​ങ്ങ​ള്‍ ന​ട​ത്തു​ക​യും യ​ന്ത്ര വാ​ട​ക ഏ​കീ​ക​രി​ച്ച് നി​ശ്ച​യി​ച്ചി​ട്ടു​ള​ള​തു​മാ​ണ്.
പ്രോ​ട്ടോ​കോ​ള്‍ പ്ര​കാ​രം കൊ​യ്ത്ത് , മെ​തി യ​ന്ത്ര​ങ്ങ​ളു​മാ​യി വ​രു​ന്ന തൊ​ഴി​ലാ​ളി​ക​ള്‍ യാ​ത്ര​യ്ക്കു​മു​ന്‍പു ത​ന്നെ കോ​വി​ഡ്-19 ടെ​സ്റ്റ് ചെ​യ്ത് നെ​ഗ​റ്റീ​വാ​ണെ​ന്ന് ഉ​റ​പ്പു വ​രു​ത്ത​ണം. തൊ​ഴി​ലാ​ളി​ക​ള്‍ പൊ​തു​ജ​ന​ങ്ങ​ളു​മാ​യോ, ക​ര്‍ഷ​ക​രു​മാ​യോ ഇ​ട​പ​ഴ​കാ​നോ മ​റ്റ് സ്ഥ​ല​ങ്ങ​ളി​ല്‍ പോ​കു​വാ​നോ പാ​ടു​ള​ള​ത​ല്ല. തൊ​ഴി​ലാ​ളി​ക​ള്‍ക്ക് അ​താ​ത് പ​ഞ്ചാ​യ​ത്തി​ല്‍ താ​മ​സ സൗ​ക​ര്യം കോ​ണ്‍ട്രാ​ക്ട​ര്‍മാ​ര്‍ ഏ​ര്‍പ്പെ​ടു​ത്തേ​ണ്ട​തും അ​വ​ര്‍ക്ക് ആ​വ​ശ്യ​മാ​യ ഭ​ക്ഷ​ണ സാ​ധ​ന​ങ്ങ​ളും മ​റ്റ് സാ​മ​ഗ്രി​ക​ളും എ​ത്തി​ച്ചു ന​ല്‍കേ​ണ്ട​തു​മാ​ണ്. കൊ​യ്ത്ത് പ്ര​വ​ര്‍ത്ത​നം ന​ട​ത്തു​ന്ന സ​മ​യ​ങ്ങ​ളി​ല്‍ ക്വാ​റ​ന്‍റ​യി​നി​ല്‍ എ​ന്ന​തു​പോ​ലെ ക​ഴി​യേ​ണ്ട​തു​മാ​ണ്. ദി​വ​സ​വും കൊ​യ്ത്ത് ആ​രം​ഭി​ക്കു​ന്ന​തി​നു മു​ന്‍പും ശേ​ഷ​വും യ​ന്ത്ര​ങ്ങ​ള്‍ അ​ണു​വി​മു​ക്ത​മാ​ക്കേ​ണ്ട​താ​ണ്. കൊ​യ്ത്തു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​വ​ര്‍ത്തി​ക്കു​ന്ന എ​ല്ലാ​വ​രും കോ​വി​ഡ്-19 പ്രോ​ട്ടോ​ക്കോ​ള്‍ പാ​ലി​ക്കു​ന്നു​ണ്ട​ന്ന് ഉ​റ​പ്പു​വ​രു​ത്തും. ബ​ന്ധ​പ്പെ​ട്ട ബ്ലോ​ക്ക്ത​ല കൃ​ഷി അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ര്‍മാ​രും, കൃ​ഷി ഓ​ഫീ​സ​ര്‍മാ​രും, കൃ​ഷി അ​സി​സ്റ്റ​ന്‍റ് എ​ക്സി​ക്യൂ​ട്ടീ​വ് എ​ന്‍ജി​നീ​യ​റും കൊ​യ്ത്ത് സു​ഗ​മ​മാ​യി ന​ട​ത്തു​ന്ന​തി​ന്‍റെ മേ​ല്‍ നോ​ട്ടം വ​ഹി​ക്കു​ന്ന​താ​ണെ​ന്നും പ്രി​ന്‍സി​പ്പ​ല്‍ അ​ഗ്രി​ക്ക​ള്‍ച്ച​ര്‍ ഓ​ഫീ​സ​ര്‍ അ​റി​യി​ച്ചു.

കൂടുതൽ അനുബന്ധ വാർത്തകൾക്ക്:ക​ര​നെ​ൽ കൃ​ഷി​യു​ടെ കൊ​യ്ത്തു​ത്സ​വം ന​ട​ത്തി

#Paddy#farmer#Kuttanadu#Alappuzha#Krishijagran

English Summary: The harvest of the second crop will begin in early October-kjabsep2520

Like this article?

Hey! I am Abdul. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds