കർഷക സമ്മാൻ നിധിയുടെ പന്ത്രണ്ടാമത്തെ ഗഡു വിതരണവും കാർഷിക മേഖലയിൽ സംരംഭകരുടെ സമ്മേളനവും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോഡി ഉത്ഘാടനം ചെയ്തതിന്റ തത്സമയ സംപ്രേക്ഷണം വീക്ഷിക്കാനായി തൃശ്ശൂർ കൃഷി വിജ്ഞാന കേന്ദ്രം സംഘടിപ്പിച്ച കർഷക സംഗമം കർഷകർക്ക് തങ്ങളുടെ അനുഭവങ്ങൾ പങ്ക് വെക്കാനുള്ള വേദിയായി.
ഡോക്ടർ ജേക്കബ് ജോൺ, ഡയറക്ടർ ഓഫ് എക്സ്റ്റൻഷൻ കേരള അഗ്രികൾച്ചർ യൂണിവേഴ്സിറ്റി, ഡോക്ടർ അനിത എസ്, അസോസിയേറ്റ് ഡയറക്ടർ ഓഫ് റിസർച്ചു , കേരള അഗ്രികൾച്ചർ യൂണിവേഴ്സിറ്റി എന്നിവരായിരുന്നു വിശിഷ്ടാതിഥികൾ. നൂതനമായ കൃഷി രീതികളെ കുറിച്ചുള്ള ശാസ്ത്രീയമായ വിശകലനവും
പ്രകൃതി കൃഷി ചെയ്യാൻ താൽപ്പര്യമുള്ളവരുടെ രജിസ്ട്രേഷനും നടന്നു. അതു കൂടാതെ തൃശ്ശൂർ ജില്ലയിൽ കൊടകര മള്ളൂറിലെ പ്രകൃതികൃഷി കർഷകയായ
ഇന്ദിര ലോറൻസ് തന്റെ കൃഷി രീതികളെക്കുറിച്ച് ഇവിടെ വിവരിക്കുകയുണ്ടായി. തൃശ്ശൂർ കെ വി കെ യുടെ ഹെഡും പ്രോഗ്രാം കോർഡിനേറ്ററുമായ മേരി റെജിന എഫ് ചടങ്ങിന് അധ്യക്ഷത വഹിച്ചു.
കാർഷികരംഗത്ത് നൂതനമായ ആശയങ്ങളും വ്യത്യസ്തമായ കൃഷിരീതികളും ആണ് പ്രധാനമന്ത്രി കിസാൻ സമ്മേളനം കൊണ്ട് ഉദ്ദേശിക്കുന്നത്. കർഷകർക്കിടയിൽ പുതിയ കൃഷി രീതികൾ പ്രചരിപ്പിക്കുകയും അതുവഴി കർഷകന്റെ വരുമാനം വർദ്ധിക്കാൻ തക്ക രീതിയിൽ ഉൽപ്പാദനം കൂട്ടുക എന്ന ലക്ഷ്യമാണ് ഇവിടെ സാധ്യമാക്കുന്നത്. കൂടാതെ കൃഷി ശാസ്ത്രജ്ഞനായ സുഭാഷ് പലേക്കർറുടെ പ്രകൃതി കൃഷി ലോകമാകമാനം പ്രചരിപ്പിക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചതിന്റെ ഒരു മുന്നോടിയാണ് ഈ കർഷക കൂട്ടായ്മ.
പശു അധിഷ്ഠിത കൃഷി എന്ന ലക്ഷ്യത്തോടെ കർഷകന് കൃഷി ചെലവില്ലാതെ ചെയ്തു നല്ല ലാഭം ഉണ്ടാക്കാൻ ലക്ഷ്യമിടുന്ന ഒരു പദ്ധതിയാണിത്. ജീവാണുകളും ചാണകവും ഗോമൂത്രവും മാത്രം കൊണ്ട് മണ്ണിനെ സമ്പുഷ്ടമാക്കി മണ്ണിനെ ഹൈബ്രിഡ് ആക്കുക എന്ന ലക്ഷ്യമാണ് ഈ പ്രകൃതി കൃഷി പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. മണ്ണ് പരിപോഷിതമായാൽ ചെടിക്കു പോഷണം സ്വയമേ ലഭിക്കും എന്ന സിദ്ധാന്തമാണ് ഇതിൽ ഉള്ളത്. അങ്ങനെയുള്ള മികവാർന്ന പ്രകൃതി കൃഷി പദ്ധതിക്കാണ് ഇന്നിവിടെ തുടക്കമിട്ടത്. ധാരാളം കർഷകർ ഇതിനായി മുന്നോട്ട് വരികയും ചെയ്തു.
തൃശ്ശൂർ കൃഷി വിജ്ഞാനകേന്ദ്രം കർഷകരുടെ ഉന്നമനത്തിനായി ചെയ്യുന്ന വിവിധ പദ്ധതികളിൽ പങ്കുചേർന്ന അനവധി കർഷകർക്ക് തങ്ങളുടെ കൃഷിയിൽ മികച്ച നേട്ടം ഉണ്ടാക്കാനും അതുവഴി മെച്ചപ്പെട്ട വരുമാനം ലഭ്യമാക്കാനും കഴിഞ്ഞു. ഇതുവഴി ഭാവിയിൽ ജൈവകൃഷിയിലൂടെ ഒരു പുതിയ ആരോഗ്യമുള്ള തലമുറയെ സൃഷ്ടിച്ചെടുക്കുക എന്ന പരിപാവനമായി കർമ്മം നേടിയെടുക്കുക എന്നത് വിദൂരമായ ലക്ഷ്യമല്ല എന്ന് കൃഷി വിജ്ഞാന കേന്ദ്രത്തിലെ ശാസ്ത്രജ്ഞർ തെളിയിച്ചുകഴിഞ്ഞു.
Share your comments