ചേമ്പ് മുളച്ചു ഒരാഴ്ച കഴിയുന്നതോടെ ചുറ്റുംചാണക കുഴമ്പ് പരത്തി ചാരവും ഇട്ട് ചവർ അടുക്കിയാല്‍ വൃശ്ചികത്തില്‍ ധാരാളം കിഴങ്ങ് പറിക്കാന്‍ കഴിയും.
മത്തന്‍, കുമ്പളം മുതലായവ ഉടനേ ഉപയോഗിക്കാനാണെങ്കില്‍ ഇളം പ്രായത്തില്‍ പറിക്കണം. കുറച്ചു കാലം സൂക്ഷിക്കാനാണെങ്കില്‍ നല്ലതു പോലെ വിളഞ്ഞ ശേഷം മാത്രമേ പറിക്കാവൂ. മത്തന്‍ കായണമെന്ന് ഒരു പറച്ചിലുണ്ട്.
ചേമ്പ് മുളച്ചു ഒരാഴ്ച കഴിയുന്നതോടെ ചുറ്റുംചാണക കുഴമ്പ് പരത്തി ചാരവും ഇട്ട് ചവർ അടുക്കിയാല്‍ വൃശ്ചികത്തില്‍ ധാരാളം കിഴങ്ങ് പറിക്കാന്‍ കഴിയും.
മത്തന്‍, കുമ്പളം മുതലായവ ഉടനേ ഉപയോഗിക്കാനാണെങ്കില്‍ ഇളം പ്രായത്തില്‍ പറിക്കണം. കുറച്ചു കാലം സൂക്ഷിക്കാനാണെങ്കില്‍ നല്ലതു പോലെ വിളഞ്ഞ ശേഷം മാത്രമേ പറിക്കാവൂ. മത്തന്‍ കായണമെന്ന് ഒരു പറച്ചിലുണ്ട്.
വേനല്‍ കൃഷിക്ക് മത്തന്‍ നട്ട് കൊടി നീളും വരെ പേരിനേ നനയ്ക്കാവൂ. കൊടി നീട്ടിക്കഴിഞ്ഞാല്‍ തടത്തില്‍ ധാരാളം വളമിട്ട് നന്നായി നനച്ചാല്‍ പടര്‍ന്ന് ധാരാളം പെണ്‍പൂക്കല്‍ ഉണ്ടാകും.
പയര്‍ പൂവിടുന്നതിനു മുന്‍പ് ശിഖരങ്ങളുടെ തലപ്പത്തുള്ള ഒരില നിര്‍ത്തി തൊട്ടു താഴെയുള്ള രണ്ടെണ്ണം നുള്ളിക്കളയുക. ഇതുമൂലം കായ്പിടിത്തം കൂടും. പയറില കറിവയ്ക്കാനും കഴിയും.
വെള്ളരിവര്‍ഗ വിളകളുടെ ആണ്‍പൂക്കള്‍ രാവിലെ പറിച്ചെടുത്ത് പെണ്‍പൂക്കളില്‍ പരാഗം വീഴ്ത്തക്ക വിധത്തില്‍ കുടയുക. അത് കായ്പിടിത്തത്തിന് സഹായിക്കും.
വെള്ളരിയുടെ പരാഗം മത്തനില്‍ വീണാല്‍ ആകൃതി നിറം എന്നിവയിൽ സങ്കര സ്വഭാവമുള്ള കായകള്‍ ഉണ്ടാകും.
വിത്തിനുള്ള വെണ്ടക്കായ് ഉണങ്ങുന്നതോടെ ചെടിയില്‍ തന്നെ നിന്നു പൊട്ടിച്ചിതറാതിരിക്കാന്‍ നൂലു കൊണ്ട് ചുറ്റിക്കെട്ടുക.
കാബേജ് വിടരാതിക്കാന്‍ മുകളില്‍ ഇല കൂട്ടിക്കെട്ടി നിര്‍ത്തുക.
ഭഷ്യയോഗ്യമായ കൂണുകള്‍ മണ്ണില്‍ നിന്നും ശേഖരിക്കുന്പോള്‍ വളരെ ചെറിയ മൊട്ടുകള്‍ ഒഴിവാക്കുക. കാരണം വിഷക്കൂണുകളുടെ പ്രത്യേകതകള്‍ ഇവയില്‍ കാണാന്‍ പ്രയാസമായിരിക്കും
മുറിക്കുന്പോള്‍ പാലിന്റെ നിറത്തിലുള്ള ദ്രാവകം ഊറി വരികയും നീലനിറപ്പകര്‍ച്ച വരുന്നവയും ആയ കുമിളുകള്‍ വിഷമുള്ളവയാകാനിടയുണ്ട് അവ ഒഴിവാക്കാം.
മത്തന്‍ ചുരയ്ക്കാ ഇവ കൃഷി ചെയ്യുന്പോള്‍ ആവശ്യത്തിനു വെള്ളമില്ലാതെ വന്നാല്‍ കായ് വിരിഞ്ഞു കഴിയുന്പോള്‍ കായ് ഞെട്ടിനു താഴെ ഒരു പാത്രത്തില്‍ കുറച്ചു വെള്ളം വയ്കുക തുടര്‍ന്ന് വീതി കുറഞ്ഞ ഒരു തുണി നാടയെടുത്ത് ഒരറ്റം വെള്ളത്തില്‍ മുക്കിയിടുക. കായ് ഞെട്ടിന്റെ നടുവിലൂടെ ചെറുതായി കീറി തുണി നാടയുടെ മറ്റേ അറ്റം അതിലൂടെ കടത്തിയിടുക ഇത് ഒരു വിളക്ക് തിരിപോലെ പ്രവര്‍ത്തിച്ച് കായ്കള്‍ക്ക് ആവശ്യമുള്ള വെള്ളം എത്തിച്ചു കൊടുക്കുന്നു.
പച്ചക്കറി കൃഷി ചെയ്ത പാടത്ത് അടുത്ത കൃഷി നെല്ലാക്കുന്ന പക്ഷം വിളവ് കൂടിയിരിക്കും.
തക്കാളി , മുളക് , വഴുതന എന്നിവ്കയുടെ കായ്കള്‍ പൂര്‍ണ്ണമായും പഴുത്തതിനു ശേഷമേ വിത്തിനിനായി വിളവെടുക്കാവൂ.
പീചില്‍ ചുരയ്ക്കാ എന്നിവയുടെ കായ്കള്‍ നന്നായി ഉണക്കി വിത്ത് കായ്ക്കുള്ളില്‍ കിലുങ്ങാന്‍ തുടങ്ങുന്പോള്‍ വിത്തിനായി വിളവെടുക്കാം. ഏറ്റവും അവസാനമായുണ്ടാകുന്ന കായ്കള്‍ ഒരിക്കലും വിത്തിനെടുക്കരുത് അവ തികച്ചും ഉത്പാദനക്ഷമത കാണിക്കുകയില്ല.
വെള്ളരി, മത്തന്‍ , ചുര , പീച്ചില്‍ എന്നിവയുടെ വിളഞ്ഞ കായ്കള്‍ അങ്ങനെ തന്നെ സൂക്ഷിച്ചു വയ്ക്കാവുന്നതാണ്. കൃഷി ഇറക്കുന്നതിനു രണ്ടാഴ്ച മുന്പ് കായ് മുറിച്ച് , വിത്തെടുത്ത് തണലില്‍ ഉണക്കി ഉപയോഗിക്കാം.
പാവല്‍, പടവലം, കുന്പളം, വെള്ളരി, മത്തന്‍ ഇവയുടെ പഴുത്ത കായ്കള്‍ മുറിച്ച് വിത്തടങ്ങിയ മാംസളഭാഗം ( ചോറ്) മാറ്റി പാത്രത്തിലാക്കി ഒരു രാത്രി പുളിക്കാന്‍ വയ്ക്കുക. പുളിച്ചു പതഞ്ഞ ദ്രാവകം പിറ്റേന്ന് നന്നായി കലക്കി , വെള്ളത്തില്‍ കഴുകി അടിയില്‍ അടിഞ്ഞ വിത്ത് ശേഖരിച്ച് ഉണക്കുക. കൂടുതല്‍ വിത്ത് വേണ്ടി വരുന്പോള്‍ ഇപ്രകാരമാണ് ചെയ്യേണ്ടത്.
English Summary: Tips to make farming and cultivation of vegetables a easy way
Share your comments