പച്ചക്കറികളില്‍ മണ്ഡരി, ഇലപ്പേന്‍, വെളളീച്ച മുതലായ നീരൂറ്റിക്കുടിക്കുന്ന പ്രാണികള്‍ മൂലമുളള കുരിടിപ്പ് രോഗം കാണാന്‍ സാധ്യതയുണ്ട്.
10 ഗ്രാം വെര്‍ട്ടിസീലിയം ഒരു ലിറ്റര്‍ വെളളത്തില്‍ ലയിപ്പിച്ച് തളിക്കുക. അല്ലെങ്കില്‍ വേപ്പെണ്ണ അടങ്ങുന്ന കീടനാശിനികള്‍ 10 ദിവസം ഇടവിട്ട് തളിക്കുകയോ ചെയ്യുക.
മീലിമുട്ടകളെ നിയന്ത്രിക്കുന്നതിനായി 5 ഗ്രാം ബാര്‍സോപ്പ് ചെറുതായി
അരിഞ്ഞ് ഒരു ലിറ്റര്‍ ചെറുചൂടുവെള്ളത്തില്‍ ലയിപ്പിച്ചശേഷം ചെടികളില്‍ തളിക്കണം.
ഒരു മണിക്കൂര്‍ കഴിഞ്ഞ് വെര്‍ട്ടിസീലിയം ലക്കാനി എന്ന കുമിള്‍ രൂപിക 20 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി ചെടികളില്‍ തളിക്കണം.
Share your comments