<
  1. Organic Farming

ജൈവകൃഷിയിൽ ജയിക്കാൻ ചില കർഷകരുടെ അനുഭവങ്ങൾ അറിയാം

മുട്ട തോട്, ചായപ്പൊടിയുടെ വേസ്റ്റ് പഴത്തൊലി എന്നിവ കഞ്ഞി വെള്ളത്തിൽ അരച്ച് ചെടികൾക്ക് കൊടുക്കാം, പഴത്തൊലി ചെടികൾ നന്നായി പൂക്കാൻ സഹായിക്കും, അതിനാൽ തന്നെ തീരെ ചെറിയ ചെടികൾക്കു ഇതു കൊടുക്കുമ്പോൾ പഴതൊലി ഒഴിവാക്കുക,അല്ലെങ്കിൽ

Arun T
DFS
ചീരയ്ക്കു ചാരം അധികം ഉപയോഗിക്കരുത്

മുട്ട തോട്, ചായപ്പൊടിയുടെ വേസ്റ്റ് പഴത്തൊലി എന്നിവ കഞ്ഞി വെള്ളത്തിൽ അരച്ച് ചെടികൾക്ക് കൊടുക്കാം, പഴത്തൊലി ചെടികൾ നന്നായി പൂക്കാൻ സഹായിക്കും, അതിനാൽ തന്നെ തീരെ ചെറിയ ചെടികൾക്കു ഇതു കൊടുക്കുമ്പോൾ പഴതൊലി ഒഴിവാക്കുക,അല്ലെങ്കിൽ ചെറുതായിരിക്കുമ്പോൾ തന്നെ പൂത്തു ചെടി നശിച്ചു പോവും, ചുരുങ്ങിയത് ഒന്നര മാസത്തെ വളർച്ചയെങ്കിലുമുള്ള ചെടികൾക്കു മാത്രം പഴത്തൊലികൂടി ചേർത്ത് കൊടുക്കുക. രണ്ടാഴ്ചയിൽ ഒരിക്കൽ വീതം കൊടുത്താൽ മതിയാകും.

ഒരു മാസം വളർച്ചയെത്തിയ മുരിങ്ങയില വെള്ളം ചേർത്ത് മിക്സിയിൽ അടിച്ചു അരിച്ചെടുത്തു 15 ഇരട്ടി വെള്ളം ചേർത്ത് ഇലകളിൽ തളിക്കാം, നന്നായി പൂവുണ്ടാവാനും വളർച്ച പുഷ്ടിപ്പെടാനും ഇതു സഹായിക്കും, ചെറിയ ചെടികൾക്കു നന്നായി നേർപ്പിച്ചു മാത്രം തളിക്കുക.

വഴുതിന കിളിര്‍ത്തതിനു ശേഷം ആഴ്ചയിലൊരു ദിവസം എന്ന കണക്കില്‍ ഏഴാഴ്ച തുടര്‍ച്ചയായി ചാണകം വച്ചാല്‍ എട്ടാം ആഴ്ച കായ് പറിക്കാം.

തക്കാളിയുടെ വാട്ട രോഗം തടയാന്‍ വഴുതിനയുടെ തണ്ടിന്മേല്‍ ഗ്രാഫ്റ്റിങ് നടത്തിയാല്‍ മതിയാകും.

പാവല്‍, പടവലം എന്നിവയുടെ പൂ കൊഴിച്ചില്‍ തടയാന്‍ 25 ഗ്രാം കായം പൊടിച്ചു ഒരു ലിറ്റര്‍ വെള്ളത്തില്‍ ലയിപ്പിച്ചു തളിക്കുക.

പയര്‍ കൃഷിയില്‍ എരി പന്തല്‍ വലിക്കുന്നതാണ് ആദായകരവും കൂടുതല്‍ വിളവു നല്‍കുന്നതും.

നിര എടുത്തു തടം ശരിയാക്കി, സൂര്യന് അഭിമുഖമായി കൃഷി ചെയ്യുന്നത് നന്നായിരിക്കും. ഇങ്ങനെ ചെയ്താല്‍ വിളവ് കൂടിയിരിക്കും.

അമരത്തടത്തില്‍ പഴയ കഞ്ഞിവെള്ളം നിറച്ചു നിര്‍ത്തിയാല്‍ നന്നായി പൂക്കുന്നതിനും കായ്ക്കുന്നതിനും സഹായിക്കും.

പയര്‍ നട്ട് 35 ദിവസം പ്രായമാകുമ്പോള്‍ അടുപ്പു ചാരം 100 ചുവടിന് 25 കിലോഗ്രാം എന്ന തോതില്‍ ചുവട്ടില്‍ വിതറിയാല്‍ പൂ പൊഴിച്ചില്‍ നിയന്ത്രിക്കാം.

പയറിന് 30 ദിവസം കൂടുമ്പോള്‍ കുമ്മായം ഇട്ടുകൊടുത്താല്‍ കരിമ്പിന്‍കേട് കുറയും.

ചീരയ്ക്കു ചാരം അധികം ഉപയോഗിക്കരുത്. ഉപയോഗിച്ചാല്‍ പെട്ടെന്നു കതിരുവന്ന് നശിച്ചുപോകും.

വാഴത്തടത്തിന് ചുറ്റും ചീര നട്ടാല്‍ നല്ല വലിപ്പമുള്ള ചീരത്തണ്ടുകള്‍ കിട്ടും.

ചീരയ്ക്ക് ആട്ടിന്‍ കാഷ്ഠവും കുമ്മായവും ചേര്‍ത്തു പൊടിച്ചു ചുവട്ടിലിട്ടാല്‍ ഏറ്റവും നല്ലതാണ്.

പശുവിന്റെ ചാണകം വെള്ളത്തില്‍ കലക്കി അരിച്ച് ആഴ്ചയില്‍ ഒന്നു വീതം തളിക്കുന്നതിലൂടെ കോവലിലെ മുരടിപ്പിനെ നിയന്ത്രിക്കാം.

തവിട്ടു നിറമുള്ള എട്ടുകാലികള്‍ കോവലിലെ പച്ചപ്പുഴുവിന്റെ ശത്രുപ്രാണിയാണ്. അവയെ നിലനിര്‍ത്തുക.

കോവല്‍ തടത്തില്‍ ഉമി കരിച്ചിടുന്നതിലൂടെ കായ് ഫലം വിര്‍ധിപ്പിക്കാന്‍ സാധിക്കും.

പച്ചമുളകിന്റെ കടയ്ക്കല്‍ ശീമക്കൊന്നയിലയും ചാണകവും ചേര്‍ത്തു പുതയിടുന്ന പക്ഷം വിളവ് കൂടും. കീടബാധകളില്‍ നിന്നു സംരക്ഷണവും ആകും.

മുളകു വിത്തു പാകമാകുമ്പോള്‍ അതോടൊപ്പം കുറച്ച് അരിപ്പൊടി കൂടി വിതറിയാല്‍ വിത്തു നഷ്ടം ഒഴിവാക്കാവുന്നതാണ്.

മുളകിന്റെ കുരുടിപ്പ് മാറ്റുവാന്‍ റബര്‍ ഷീറ്റ് കഴുകിയ വെള്ളം തളിക്കണം.

കുമ്പളം പതിനെട്ടില വിടര്‍ന്നുകഴിഞ്ഞാല്‍ ആഗ്രഭാഗം നുള്ളിക്കളയണം. വിളവ് ഗണ്യമായി കൂടും.

ചേന വിളവെടുക്കേണ്ട സമയത്തിന് ഒരു മാസം മുന്‍പ് തണ്ട് ചവിട്ടി ഒടിച്ചു കളഞ്ഞാല്‍ 15-20 ദിവസം മുന്‍പ് തന്നെ വിളവെടുക്കാന്‍ കഴിയും.

ചേമ്പിനു വിത്തായി തള്ളച്ചേമ്പും പിള്ളച്ചേമ്പും ഉപയോഗിക്കാം.

ചെറു ചേമ്പിന്റെ വിളവെടുപ്പിന് ഒരു മാസം മുന്‍പ് ചെടിയുടെ ഇലകള്‍ കൂട്ടിക്കെട്ടി ചുവട്ടില്‍ വളച്ച് മണ്ണിടുകയും നന നിര്‍ത്തുകയും ചെയ്താല്‍ കിഴങ്ങുകള്‍ കൂടുതല്‍ വണ്ണിക്കുന്നതാണ്.

മണ്ണ് നന്നായി നനച്ച ശേഷം വിളവെടുത്താല്‍ മധുരക്കിഴങ്ങ് മുറിഞ്ഞു പോകുന്നത് ഒഴിവാക്കാം.

English Summary: To be success in organic farming some tips to get it

Like this article?

Hey! I am Arun T. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds