ബട്ടൺ കൂൺ വളർത്തിയെടുക്കാൻ വിവിധ തരത്തിലുള്ള കമ്പോസ്റ്റുകൾ നിരവധി ഗവേഷണസ്ഥാപനങ്ങൾ വികസിപ്പിച്ചെടുത്തിട്ടുണ്ട്.
ഇതിൽ ബാംഗ്ലൂരിലെ ഐ.ഐ.എച്ച്.ആർ. വികസിപ്പിച്ചെടുത്തതും വളരെ ഉൽപ്പാദനക്ഷമതയുള്ളതുമായ ഒരു കമ്പോസ്റ്റ് കൂട്ടിന്റെ ചേരുവകൾ താഴെക്കൊടുത്തിരിക്കുന്നു:
വയ്യ്ക്കോൽ - 30 കിലോഗ്രാം
കോഴിവളം - 15 കിലോഗ്രാം
ഗോതമ്പ് തവിട് - 1-25 കിലോഗ്രാം
ജിപ്സം - 900 ഗ്രാം
കമ്പോസ്റ്റു നിർമാണം രണ്ടുതരത്തിലുണ്ട്. ദീർഘകാല കമ്പോസ്റ്റുനിർമാണം (ഔട്ട്ഡോർ കമ്പോസ്റ്റുനിർമാണം), ഹ്രസ്വകാല കമ്പോസ്റ്റുനിർമാണം (ഇൻഡോർ കമ്പോസ്റ്റുനിർമാണം). ദീർഘകാല കമ്പോസ്റ്റുനിർമാണ പ്രക്രിയയ്ക്ക് ഒരു മാസത്തോളം സമയം വേണ്ടിവരും. ഇത്തരത്തിലുള്ള കമ്പോസ്റ്റിന്റെ ഗുണനിലവാരം ഹ്രസ്വകാലം കമ്പോസ്റ്റിനെക്കാൾ കുറവായിരിക്കും.
ഹ്രസ്വകാല കമ്പോസ്റ്റു നിർമാണത്തിന് രണ്ടു ഘട്ടങ്ങളാണുള്ളത്. ഒന്നാമത്തെ ഘട്ടത്തിൽ കമ്പോസ്റ്റ് പാകപ്പെടുത്തുകയും രണ്ടാമത്തെ ഘട്ടത്തിൽ അതിൽ അണുനശീകരണം നടത്തുകയും ചെയ്യുന്നു.
വയ്ക്കോൽ 15-20 സെ.മീ. നീളത്തിൽ മുറിച്ചത്, ഗോതമ്പ് തവിടും കോഴിവളവുമായി നല്ലതു പോലെ കൂട്ടിച്ചേർത്തതിനു ശേഷം നന്നായി നനയ്ക്കുക. നനവുള്ള വാൽ മിശ്രിതം നന്നായി കൂട്ടിക്കലർത്തി 180 സെ.മീ. നീളവും 150 സെ.മീ. വീതിയുമുള്ള കൂനയായി കൂട്ടണം. ഇതിന് ഏതാണ്ട് 100 സെ.മീ. ഉയരം ഉണ്ടാകും. മൂന്നുദിവസമാകുമ്പോഴേക്കും കൂനയ്ക്കുള്ളിലെ ചൂട് 55-70°C വരെ ഉയരും. ഒന്നിടവിട്ടുള്ള ദിവസങ്ങളിൽ കൂന ഇളക്കി കൂട്ടുക.
എല്ലാദിവസവും വെള്ളം ആവശ്യത്തിന് തളിച്ചുകൊടുക്കണം. മൂന്നാമത്തെ തവണ ഇളക്കിക്കൂട്ടുമ്പോൾ (ആറാംദിവസം) ജിപ്സം കൂടി ചേർത്ത് ഇളക്കുക. കമ്പോസ്റ്റ് ഇളക്കി കൂട്ടുമ്പോൾ ഉള്ളിലെ ആവി പോകുന്നതിനായി ഉള്ളിലെ കമ്പോസ്റ്റ് ഇളക്കി തുന്നിടണം. വീണ്ടും കൂട്ടുമ്പോൾ പുറം കമ്പോസ്റ്റ് ഉള്ളിലാക്കാൻ ശ്രദ്ധിക്കണം, കമ്പോസ്റ്റിന്റെ എല്ലാ ഭാഗവും ഒരു പോലെ പാകപ്പെടാനാണിത്. ഇപ്രകാരം തയ്യാറാക്കിയ കമ്പോസ്റ്റ് എട്ടാംദിവസം ട്രേകളിലോ പോളിത്തീൻ കവറുകളിലോ നിറയ്ക്കുക.
ഈ കമ്പോസ്റ്റ് അണുനശീകരണം നടത്തുന്നതിനായി 57- 60°C ൽ 6-8 മണിക്കൂർ വയ്ക്കുക. അതിനുശേഷം 25-28°C-ലേക്ക് തണുക്കാൻ അനുവദിക്കുക.
Share your comments