ഇലകളെ നശിപ്പിക്കുന്ന പുഴുക്കൾ, പേനുകൾ, പേടി സ്വപ്നമാണ്. ഇവയിൽ പലതും താങ്കളുടെ അടുക്കളത്തോട്ടത്തിലും പ്രശ്നക്കാരനായി എത്തിയിട്ടുണ്ടാകും. ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്, പപ്പായ ഇല, മഞ്ഞൾ എന്നിവ ഉപയോഗിച്ച് തയാറാക്കുന്ന വിവിധ സത്തുകളിലൂടെ ഇത്തരം കീടങ്ങളെ തുരത്താം
1. ഇഞ്ചി സത്ത്
50 ഇഞ്ചിയും രണ്ടു ലിറ്റർ വെള്ളവുമാണ് ഇഞ്ചി സത്ത് തയാറാക്കാൻ ആവശ്യം. ഇഞ്ചി അരച്ച് പേസ്റ്റ് രൂപത്തിലാക്കി വെള്ളത്തിൽ അലിയിച്ച് അരിച്ചെടുക്കുക. ഈ മിശ്രിതം നേരിട്ട് ചെടികളിൽ തളിക്കാം. തുള്ളൻ, ഇലച്ചാടികൾ, പേനുകൾ എന്നിവയെ നിയന്ത്രിക്കാനുപകരിക്കും.
2. ഇലുമ്പൻ പുളി സത്ത്
ചെടികളിലെ നീരൂറ്റിക്കുടിച്ചു ചെടി നശിപ്പിക്കുന്ന വെള്ളീച്ച, ഇലപ്പേൻ എന്നിവയ്ക്കെതിരേ നല്ലൊരു ജൈവ കീടനാശിനിയാണ് ഇലുമ്പൻ പുളിസത്ത്. നല്ലവണ്ണം മൂത്ത ഇലുമ്പൻ പുളി പിഴിഞ്ഞ് സത്തെടുത്ത് അതിൽ അൽപ്പം ഡിഷ് വാഷ് സോപ്പ് ലായനികൂടി ചേർത്ത് നേർപ്പിച്ച് ഇലകളുടെ രണ്ട് വശവും തളിക്കുക. ആഴ്ച്ചയിൽ ഒന്ന് വീതം മൂന്ന്, നാല് തവണ ആവർത്തിക്കുമ്പോഴെക്കും കീടങ്ങളുടെ ശല്യം കുറഞ്ഞിരിക്കും.
3. വെളുത്തുള്ളി - പച്ചമുളക്
വെളുത്തുള്ളി 50 ഗ്രാം, പച്ചമുളക് 25 ഗ്രാം, ഇഞ്ചി 50 ഗ്രാം, വെള്ളം മൂന്നു ലിറ്റർ എന്നിവയാണ് ഇതു തയാറാക്കാൻ ആവശ്യമായ സാധനങ്ങൾ, വെളുത്തുള്ളി കുറച്ചു വെള്ളത്തിൽ ഒരു ദിവസം കുതിർത്തെടുക്കുക. പിന്നീട് തൊലി കളഞ്ഞ് അരച്ച് പേസ്റ്റ് രൂപത്തിലാക്കുക. മുളകും ഇഞ്ചിയും കുറച്ചു വെള്ളം ചേർത്ത് അരച്ച് പോക്കുക. മൂന്ന് പേസ്റ്റുകളും കൂടി മൂന്നു ലിറ്റർ വെള്ളത്തിൽ ചേർത്ത് ഇളക്കി മിശ്രിതമാക്കി അരിച്ചെടുക്കുക. ഇതിനു ശേഷം നേരിട്ട് ചെടികളിൽതളിക്കാം. കായീച്ച, തണ്ടുതുരപ്പൻ, ഇലച്ചാടികൾ, പുഴുക്കൾ എന്നിവയെ നിയന്ത്രിക്കും
4. പപ്പായ ഇല സത്ത്
പപ്പായ ഇല 50 ഗ്രാമും 100 മില്ലി ലിറ്റർ വെള്ളവുമാണ് ഇതു തയാറാക്കാൻ ആവശ്യം. വെള്ളത്തിൽ നുറുക്കിയ പപ്പായ ഇല മുക്കി ഒരു രാത്രി കുതിർത്തു വയ്ക്കുക. ഇല അടുത്ത ദിവസം ഞെരടിപ്പിഴിഞ്ഞ് സത്ത് തയ്യാറാക്കുക. ഇലതീനി പുഴുക്കളെ അകറ്റാൻ ഇത് ഫലപ്രദമാണ്. മൂന്നോ നാലോ ഇരട്ടി വെള്ളം ചേർത്ത് ചെടികളിൽ തളിക്കുക.
5. മഞ്ഞൾ
20 ഗ്രാം മഞ്ഞളും 200 മില്ലി ഗോമൂത്രവുമാണ് മഞ്ഞൾ സത്ത് തയാറാക്കാൻ ആവശ്യം. മഞ്ഞൾ നന്നായി അരച്ചെടുത്ത് ഗോമൂത്രവുമായി കലർത്തി മിശ്രിതം തയ്യാറാക്കുക. ഈ മിശ്രിതം രണ്ടു ലിറ്റർ വെള്ളം ചേർത്ത് ചെടികളിൽ തളിക്കാം. വിവിധയിനം പേനുകൾ, ഇലച്ചാടികൾ, പുഴുക്കൾ എന്നിവയെ നിയന്ത്രിക്കാം.
6. മോരും ബാർസോപ്പും
പുളിച്ച മോരും ബാർസോപ്പും ഉപയോഗിച്ചു തയാറാക്കുന്ന കീടനാശിനി കൊണ്ട് നീരൂറ്റിക്കുടിക്കുന്ന കീടങ്ങളെ തടയാം. പുളിച്ച മോര് ഒരു ലിറ്റർ, പത്ത് ഗ്രാം ബാർസോപ്പ്, ഒരു ലിറ്റർ വെള്ളം എന്നിവയാണ് തയാറാക്കാൻ ആവശ്യമുള്ള സാധനങ്ങൾ, സോപ്പ് ചീവി മോരിൽ നന്നായി ലയിപ്പിച്ച് ഏഴു ദിവസം അടച്ചു മൂടി കെട്ടിവെക്കുക. തുടർന്ന് 10 മില്ലി ഒരു ലിറ്റർ വെള്ളത്തിൽ ചേർത്തു തളിക്കാം.
പുളിച്ച മോര് ഒരു ലിറ്റർ, പത്ത് ഗ്രാം ബാർസോപ്പ്, ഒരു ലിറ്റർ വെള്ളം എന്നിവയാണ് തയാറാക്കാൻ ആവശ്യമുള്ള സാധനങ്ങൾ, സോപ്പ് ചീവി മോരിൽ നന്നായി ലയിപ്പിച്ച് ഏഴു ദിവസം അടച്ചു മൂടി കെട്ടിവെക്കുക. തുടർന്ന് 10 മില്ലി ഒരു ലിറ്റർ വെള്ളത്തിൽ ചേർത്തു തളിക്കാം.
Share your comments