പയർ
1. ഒരേ സ്ഥലത്ത് പയർ തുടർച്ചയായി കൃഷിചെയ്യരുത്.
ട്രൈക്കോഡെർമ വേപ്പിൻപിണ്ണാക്ക് ചാണകവുമായി കലർത്തി വിത്തിടുന്നതിന് 10 ദിവസം മുമ്പ് തടത്തിൽ ചേർക്കുക.
3, പയറിന്റെ കട ചീയലിന് ചാണകത്തെളി ചുവട്ടിൽ തളിക്കുക.
4. മൂഞ്ഞിക്ക് ചുടുചാരം രാവിലെ വിതറുക.
5. നീരുറ്റിക്കുടിക്കുന്ന കീടങ്ങളെ നശിപ്പിക്കാൻ കഞ്ഞിവെള്ളം തളിക്കുക.
6. പയർ തടത്തിൽ കഞ്ഞിവെള്ളം നിറച്ചുനിർത്തിയാൽ പയർ നന്നായി പൂക്കുന്നതിനും, കായ്ക്കുന്നതിനും സഹായിക്കും.
7. ചാഴിക്ക് വെളുത്തുള്ളി- കാന്താരി മിശ്രിതം തളിക്കുക. ഈന്തിന്റെ കായ് മുറിച്ച് ചെറിയ കഷണങ്ങളാക്കി തോട്ടത്തിൽ പല ഭാഗത്തായി തൂക്കി ഇടുക.
ചീര
ഗോമൂത്രത്തിൽ വേപ്പില ചതച്ചിട്ട് ഒരു രാത്രി വച്ച് അടുത്ത ദിവസം ആറ് ഇരട്ടി വെള്ളം ചേർത്ത് അഞ്ചു ദിവസത്തിലൊരിക്കൽ തളിച്ചാൽ കീടബാധയില്ലാത്ത നല്ല ചീര പറിക്കാം.
ഇലപ്പുള്ളി മാറുന്നതിന്- പാൽക്കായം- സോഡാപ്പൊടി മിശ്രിതം
ഇലപ്പുള്ളി രോഗം നിയന്ത്രിക്കുന്നതിന് ഒരു ചെടിക്ക് ഒരു ഗ്ലാസ് വെള്ളത്തിൽ ഒരു ടീസ്പൺ ചാരം ഒരു ടീസ്പൺ കല്ലുപ്പ് രണ്ട് ടീസ്പ്പൂൺ നീറ്റുകക്ക എന്നിവ ചേർത്ത മിശ്രിതം ഇലകളിലും, ചുവട്ടിലും തളിക്കുക.
Share your comments