<
  1. Organic Farming

തെങ്ങിൽ നിന്നും മികച്ച വിളവ് കിട്ടാൻ ഏറ്റവും ശ്രദ്ധിക്കേണ്ട കാര്യം നിശ്ചിത അകലത്തിൽ തൈകൾ നടുക

തെങ്ങിൽ നിന്നും മികച്ച വിളവ് കിട്ടാൻ ഏറ്റവും ശ്രദ്ധിക്കേണ്ട കാര്യം നിശ്ചിത അകലത്തിൽ തൈകൾ നടുക എന്നതാണ്. അടിസ്ഥാന പ്രകൃതി വിഭവങ്ങളായ സൂര്യപ്രകാശം, മണ്ണ്, വെള്ളം, വായു എന്നിവ ഏറ്റവും ഫലപ്രദമായി പ്രയോജനപ്പെടുത്തി നന്നായി വളരാൻ ഓരോ തെങ്ങിനും സാധിക്കുന്ന വിധത്തിൽ ഓരോ തോട്ടത്തിലും നടുന്ന തെങ്ങുകളുടെ എണ്ണം ക്രമീകരിക്കണം.

Arun T
നിശ്ചിത അകലത്തിൽ തൈകൾ നടുക
നിശ്ചിത അകലത്തിൽ തൈകൾ നടുക

തെങ്ങിൽ നിന്നും മികച്ച വിളവ് കിട്ടാൻ ഏറ്റവും ശ്രദ്ധിക്കേണ്ട കാര്യം നിശ്ചിത അകലത്തിൽ തൈകൾ നടുക എന്നതാണ്. അടിസ്ഥാന പ്രകൃതി വിഭവങ്ങളായ സൂര്യപ്രകാശം, മണ്ണ്, വെള്ളം, വായു എന്നിവ ഏറ്റവും ഫലപ്രദമായി പ്രയോജനപ്പെടുത്തി നന്നായി വളരാൻ ഓരോ തെങ്ങിനും സാധിക്കുന്ന വിധത്തിൽ ഓരോ തോട്ടത്തിലും നടുന്ന തെങ്ങുകളുടെ എണ്ണം ക്രമീകരിക്കണം. ഇതിനായി തെങ്ങിൻ തൈകൾ നടുന്നതിന് പൊതുവായി ശുപാർശ ചെയ്തിട്ടുള്ള അകലം 7.5 മീറ്ററാണ്. ഈ അകല ത്തിൽ സമചതുര സമ്പ്രദായത്തിൽ തൈകൾ നട്ടാൽ ഒരു ഹെക്ടറിൽ 175 തൈകൾ നടാൻ സാധിക്കും. ത്രികോണ സമ്പ്രദായത്തിലാണെങ്കിൽ ഒരു ഹെക്ടറിൽ 20 - 25 കൾ കൂടി നടാനാകും.

വളരെ അടുത്ത് തൈകൾ നട്ടാൽ സൂര്യ പ്രകാശത്തിനും, വെള്ളത്തിനും, പോഷക മൂലകങ്ങൾക്കും വേണ്ടി തൈകൾ തമ്മിൽ മത്സരിക്കുകയും അത് വളർച്ചയെ പ്രതികൂലമായി ബാധിച്ച് വിളവ് കുറയുകയും ചെയ്യും. തൈ നടീലും പരിചരണവും പശിമരാശി മണ്ണുള്ള പ്രദേശങ്ങളിൽ തെങ്ങിൻ തൈ നടാനായി 1 x 1 x 1 മീറ്റർ നീളവും വീതിയും ആഴവും ഉള്ള കുഴിയെടുക്കണം. ചെങ്കൽ മണ്ണുള്ള പ്രദേശങ്ങളിൽ കുഴിയുടെ വലിപ്പം കൂട്ടണം. 1.2 X 1.2 x 1,2 മീറ്റർ നീളവും, വീതിയും, ആഴവും കുടിക്കുണ്ടായിരിക്കണം. തൈകൾ നടുന്നതിന് മുമ്പ് അയഞ്ഞ മേൽമണ്ണും ചാണകപ്പൊടിയും, ചാരവും, വേപ്പിൻ പിണ്ണാക്കും, എല്ലുപൊടിയും, കലർന്ന മിശ്രിതം ആ കുഴിയുടെ പകുതി വരെ നിറയ്ക്കണം. ഇങ്ങനെ കുഴി ആ നിറയ്ക്കുന്നതിനു മുമ്പ് കുഴിയുടെ ഏറ്റവും അടി ഈ ഭാഗത്തായി രണ്ടു വരി തൊണ്ട് അകവശം മേൽപ്പോട്ടാക്കി നിരത്തുന്നത്. ഈർപ്പം സംരക്ഷിക്കാൻ സഹായിക്കും

ചെങ്കൽ പ്രദേശങ്ങളിൽ നേരത്തേ തന്നെ കുഴിയെടുത്ത് കുഴിയിൽ രണ്ടു കിലോഗ്രാം കറിയുപ്പ് ചേർക്കുന്നത്. മണ്ണിന് അയവു വരുത്താൻ നല്ലതാണ്. പകുതി ഭാഗം മേൽമണ്ണും ചാണകപ്പൊടിയും മറ്റും ചേർത്ത മിശ്രിതം നിറച്ച കുഴിയുടെ നടുവിലായി ചെറിയ കുഴിയെടുത്ത് തെങ്ങിൻ തൈ നടണം. ഭൂഗർഭ ജല വിതാനം ഉയർന്ന സ്ഥലങ്ങളിൽ മൺകൂനകളെടുത്ത് തൈകൾ നടാം. ഇങ്ങനെ കൂനകളിലാണ് തൈകൾ നടുന്നതെങ്കിൽ തൈകൾ വളർന്നു വരുന്നതിനനുസരിച്ച് ചുറ്റും മണ്ണിട്ടു കൊടുക്കണം. അവസാനം അവയുടെ ഏറ്റവും ചുവടു ഭാഗം 60-70 സെ.മീറ്റർ മണ്ണിനടിയിലാവണം

നടുമ്പോൾ തേങ്ങയുടെ മുകളിലുള്ള തൈയുടെ കടഭാഗം മണ്ണിനടിയിൽ പോകരുത്. നട്ടയുടൻ ഒരു കുറ്റി നി നാട്ടി തൈയ്ക്ക് താങ്ങ് നൽകുന്നത് നല്ലതാണ്. കുഴിക്കു ചുറ്റും ഒരു ബണ്ട് നിർമ്മിച്ച് ഒഴുകി വരുന്ന മഴവെള്ളം കുഴിയിൽ ഇറങ്ങുന്നതും മണ്ണിടിഞ്ഞ് കുഴികൾ നികന്നു . പോകുന്നതും തൈകൾ നശിക്കുന്നതും ഒഴിവാക്കണം.

English Summary: To get better yield from coconut plant it at some distance

Like this article?

Hey! I am Arun T. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds