വെളിച്ചെണ്ണയും വെള്ളരിനീരും ചേർത്താണ് വെള്ളരി സോപ്പ് തയാറാക്കുന്നത്: മികച്ച കുളിസോപ്പ്. 100 കിലോ വെള്ളരിക്കയുണ്ടെങ്കിൽ അതിൽ നിന്ന് 3000 സോപ്പ് തയാറാക്കം. സോപ്പിന്റെ നിർമാണച്ചെലവ് ജോലിക്കൂലിയുൾപ്പെടെ 30000 രൂപയോളം വരും.
ഒരു സോപ്പ് 25 രൂപ നിരക്കിൽ വിറ്റാൽ 3000 സോപ്പിന് 75000 രൂപ ലഭിക്കും. അറ്റാദായം 40000 രൂപ. ഇതേ വെള്ളരി തന്നെ പച്ചക്കറിയായി വിറ്റാലോ? കിലോയ്ക്ക് 10 രൂപ നിരക്കിൽ കിട്ടുന്നത് വെറും 1000 രൂപ മാത്രം. മൂല്യ വർധനവിന്റെ മെച്ചം നോക്കണേ.
നാടൻ വെള്ളരിയുടെ തൊലി കളഞ്ഞ് നീര് മാത്രമെടുക്കുക. ഇതിൽ നാടൻ വെളിച്ചെണ്ണയും സോപ്പ് നിർമിക്കാനുള്ള മറ്റു കൂട്ടുകളും ചേർത്താണ് തയാറാക്കുന്നത്.
ഇളം പച്ചനിറമാണ് സോപ്പിനു നൽകുന്നത്. നിർമിക്കാൻ ഒരു ദിവസം മതി. എന്നാൽ സോപ്പ് ഉപയോഗയോഗ്യമാകാൻ വീണ്ടും 14 ദിവസം വേണം.
കൂടാതെ വെള്ളരിക്കാമ്പ് ഉണക്കി മുൾട്ടാണി മിട്ടി പോലുള്ള വസ്തുക്കളും ചേർത്ത് ഫെയ്‌സ് പാക്ക് തയാറാക്കാം. മുഖക്കുരുവിന്റെ പാട് മാറ്റാനും കൺതടങ്ങളിലെ കറുത്തപാട് നീക്കാനും വെള്ളരി ഫെയ്സ് പാക്ക് നല്ലതാണ്.
Share your comments