കായീച്ചയുടെ ആക്രമണംവഴി 30 ശതമാനത്തോളം വിളനഷ്ടം ഉണ്ടാകാറുണ്ട്. സംയോജിത കായീച്ചനിയന്ത്രണംവഴി വിളനഷ്ടം ഇല്ലാതാക്കാനും ഗുണമേന്മയുള്ള ഉത്പന്നങ്ങള്‍ ഉണ്ടാക്കാനും കഴിയും. മാവ് പൂക്കുമ്പോള്‍ ത്തന്നെ കായീച്ചയുടെ ആക്രമണം തുടങ്ങും. കണ്ണിമാങ്ങകള്‍ മുതല്‍ വലിയ മാങ്ങയില്‍വരെ കായീച്ചകള്‍ മുട്ടയിടുന്നു. മുട്ട വിരിഞ്ഞുണ്ടാകുന്ന പുഴുക്കള്‍ മാംസളമായ ഭാഗങ്ങള്‍ തിന്ന് മാമ്പഴം ഭക്ഷ്യയോഗ്യമല്ലാതാകും.
1, മാവു പൂക്കുന്ന ശീതകാലങ്ങളിൽ (നവംബർ-ജനുവരി) മാവിന്റെ തടം ഉഴുതു മറിക്കുകയോ കിളയ്ക്കുകയോ ചെയ്യുന്നതിലൂടെ സമാധി ദശയിലുള്ള കീടങ്ങളെ നശിപ്പിക്കാം.
2. മാങ്ങകൾ മൂപ്പെത്തുന്നതിനു വളരെ മുമ്പു തന്നെ ഫിറമോൺ കെണികൾ മാവിൽ വയ്ക്കണം. എത്താവുന്ന ഉയരത്തിൽ ഒരു മാവിൽ ഒരു കെണി എന്ന തോതിൽ വയ്ക്കാം. കായീച്ചകളെ ആകർഷിച്ചു നശിപ്പിക്കുന്നതിനാൽ ഒരു തുള്ളി പോലും കീടനാശിനി ഉപയോഗിക്കേണ്ടി വരില്ല.
3. കായീച്ച ആക്രമണം തടയുന്നതിനായി മൂപ്പെത്തിയ മാങ്ങകൾ നേരത്തെ വിളവെടുക്കണം.
4. വിളവെടുപ്പിനു ശേഷം മാങ്ങകൾ 50 മുതൽ 55 ഡിഗ്രി സെന്റിഗ്രേഡുള്ള ചൂടു വെള്ള ത്തിൽ അരമണിക്കുർ മുക്കിവച്ച് തുടച്ചു സൂക്ഷിച്ചാൽ കായീച്ചകളുടെ മുട്ടകളെ നശിപ്പിക്കാം.
5. പൂവിട്ട മാവുകളിൽ പൂ കൊഴിയാതിരിക്കാനും പരമാവധി കായ് പിടിത്തത്തിനുമായി എഗ് അമിനോ ആസിഡ് എന്ന ജൈവ വളർച്ചാ ത്വരകം അഞ്ചു മില്ലി, ഒരു ലിറ്റർ വെള്ളത്തിൽ എന്ന തോതിലെടുത്ത് മാവിൽ തളിച്ചു കൊടുക്കാം.
ഈ കെണിയോടൊപ്പംതന്നെ പെണ്ണീച്ചകളെ നശിപ്പിക്കുന്നതിന് പാളയംകോടന്‍ പഴം 20 ഗ്രാം, ശര്‍ക്കര 10 ഗ്രാം, മാലത്തിയോണ്‍ 0.2 മില്ലിലിറ്റര്‍ എന്നിവ ചേര്‍ത്ത് പഴക്കെണിയും ഉണ്ടാക്കി കെട്ടിത്തൂക്കേണ്ടതാണ്. കൂടാതെ മണ്ണ് കിളച്ചൊരുക്കി കായീച്ചകളുടെ സമാധിദിശ നശിപ്പിക്കാം. കീടബാധയേറ്റതും അഴുകിയതുമായ ഫലങ്ങള്‍ ശേഖരിച്ച് നശിപ്പിക്കുകയും വേണം.
കായീച്ചകള്‍ക്കുള്ള ഫിറമോണ്‍ കെണികള്‍ കൃഷി വിജ്ഞാന കേന്ദ്രത്തില്‍ ലഭ്യമാണ്
Share your comments