പശ്ചിമതീര നെടിയ ഇനവും ഗംഗാബോണ്ടവും കൂടി താരതമ്യം ചെയ്തു നോക്കാം. ഒരു നാളികേരത്തിൽ നിന്നു 160 ഗ്രാം കൊപ്ര ലഭിക്കുമ്പോൾ ഗംഗാബോണ്ടത്തിൽ നിന്നു ലഭിക്കുന്നത് 121 ഗ്രാം കൊപ്ര മാത്രം.
എണ്ണയുടെ ശതമാനം നോക്കിയാലും ഈ വ്യത്യാസം പ്രകടമാണ്. പശ്ചിമ തീര നെടിയ ഇനത്തിൽ 112 ഗ്രാം എണ്ണ ലഭി ക്കുമ്പോൾ ഗംഗാബോണ്ടത്തിനും ഗൗളി ഗാത്രത്തിനും അത് യഥാക്രമം 81 ഗ്രാം ഉം 94 ഗ്രാമമാണ്. കുള്ളൻ തെങ്ങുകളുടെ നാളികേരം ഭക്ഷണ ആവശ്യങ്ങൾക്കായി ഉപയോഗിക്കുമ്പോൾ ഈ വ്യത്യാസം രുചിയിൽ വളരെ എളുപ്പത്തിൽ തിരിച്ചറിയാവുന്നതുമാണ്. എണ്ണയുടെ അളവിലുള്ള വ്യതിയാനം നാളികേരത്തിന്റെ രുചിയിലും പ്രകടമാണ്.
ഒരു വർഷം കുള്ളൻ ഇനങ്ങളായ ഗംഗാബോണ്ടവും ചാവക്കാട് കുറിയ ഓറഞ്ചും ഒരു ടണ്ണിൽ താഴെ മാത്രം വെളിച്ചെണ്ണ തരുമ്പോൾ പശ്ചിമതീര നെടിയ ഇനത്തിൽ നിന്നും 2 ടണ്ണിലധികം വെളിച്ചെണ്ണ ലഭിക്കുന്നു.
കാണാൻ അതിവഭംഗിയാണ് ഗംഗാബോണ്ടം
ഗംഗാബോണ്ടത്തിന്റെ ജന്മദേശം ആന്ധ്രയാണ്. മുറ്റത്തെ മുല്ലയ്ക്ക് മണമില്ല എന്ന പോലെ നമ്മുടെ നാട്ടിൽ ചാവക്കാടൻ ഇനങ്ങൾക്ക് അത്ര സ്വീകാര്യതയില്ല. മറിച്ച് തമിഴ്നാട്ടിലും കർണ്ണാടകത്തിലും കർഷകർക്കിടയിൽ ഗൗളിഗാത്രത്തിന് എപ്പോഴും പ്രിയമേറെയാണ്. അതേസമയം അടുത്തിടെ സാമൂഹ്യ മാധ്യമങ്ങളിൽ വലിയ പ്രചാരം സിദ്ധിച്ചിട്ടുള്ള ഗംഗാ ബോണ്ടം ആന്ധ്രയിൽ നിന്നുമുള്ള നാടൻ കുറിയ ഇനമാണ്
സാധാരണ 267 മി.ലി. ഇളനീർ വെള്ളം ലഭിക്കുമെന്നതിനാൽ തന്നെ ഗംഗാബോണ്ടവും കരിക്കിനു യോജിച്ച തെങ്ങിനമായാണ് കണക്കാക്കപ്പെടുന്നത്.
കാഴ്ചയിലും രുചിയിലും കേമൻ കാണാൻ അതിവഭംഗിയാണ് ഗംഗാബോണ്ടം തെങ്ങിനത്തിനും തേങ്ങകൾക്കും. കടുത്ത പച്ചനിറത്തിൽ പപ്പായ പഴത്തിന്റെ ആകൃതിയിലുള്ള കുലകൾ കാഴ്ചയിൽ വശ്യസുന്ദരമാണ്. കുറിയ ഇനത്തിൽപ്പെട്ട ഈ ഇനം ശാസ്ത്രീയമായി പരിപാലിച്ചാൽ നാലു വർഷത്തിനുള്ളിൽ കായ്ഫലം തന്നു തുടങ്ങും. എന്നാൽ ചെമ്പൻ ചെല്ലിയുടെ രൂക്ഷമായ ആക്രമണം ഉറപ്പാണ് താനും.
കുള്ളൻ തെങ്ങിനങ്ങളായ ഗംഗാബോണ്ടവും ചാവക്കാട് കുറിയൻ ഓറഞ്ചും ഇളനീർ വിപണിയിലെ മിന്നും താരങ്ങ ളാണ്. എന്നാൽ കുള്ളൻ തെങ്ങുകൾക്ക് ഏകദേശം 40 വർഷം വരെയാണ് ആയുസ്സുളളത്. വേഗത്തിൽ കായ്ഫലം നൽകും എന്നല്ലാതെ കൊപ്രയോ വെളിച്ചെണ്ണയോ കൂടുതൽ ഉൽപാദിപ്പിക്കാൻ ഗംഗാബോണ്ടത്തിന് കഴിഞ്ഞെന്ന് വരില്ല.
കേരളത്തിലെ പ്രവചനാതീതമായ കാലാവസ്ഥ വ്യതിയ ജലദൗർബല്യവും തുടർച്ചയായി ഉണ്ടാകുന്ന ചെമ്പൻ ചെല്ലി ആക്രമണവും ഒരു പരിധിവരെ തടഞ്ഞ് വളരാൻ ഒരു പക്ഷേ, നമ്മുടെ നാടൻ ഇനങ്ങൾക്ക് സാധിച്ചേക്കും. എന്നാൽ കുളളൻ ഇനങ്ങൾക്ക് ഇതിനു കഴിയണമെന്നില്ല.
Share your comments