<
  1. Organic Farming

45 ദിവസം കൊണ്ട് ചെടികൾ കായ്‌ഫലം തരാൻ എയർലെയറിങ്

പുതിയ ചെടിയില്‍ നിന്നും പെട്ടന്നു കായ്ഫലം കിട്ടുന്നു എന്നതാണ് ലെയറിങ്ങിന്‍റെ ഏറ്റവും വലിയ പ്രത്യേകത. ഇതര മാര്‍ഗങ്ങളായ ബഡിംഗ്, ഗ്രാഫ്റ്റിന്‍ഗ് തുടങ്ങിയ രീതികളില്‍ തൈകള്‍ ഉണ്ടാക്കുമ്പോള്‍ മൂപ്പെത്താന്‍ രണ്ടും മൂന്നും വര്‍ഷമെടുക്കുന്നിടത്തു ലെയറിങ്ങില്‍ 45-90 ദിവസം മതി. ലെയരിംഗ് പല രീതിയില്‍ ഉണ്ട്. എയർ ലെയറിംഗാണ് എളുപ്പം അതുകൊണ് അത് എങ്ങനെ ചെയ്യണമെന്ന് നോക്കാം

Arun T
എയർലെയറിങ്
എയർലെയറിങ്

നമുക്കും ചെയ്യാം ലെയറിംഗ്
(സാധാരണ ഇത് ചെയ്യുന്നത് ചാമ്പ , പേര ,മാതളം , നാരകം , നെല്ലി , സപ്പോട്ട etc തുടങ്ങിയ മരങ്ങളിൽ)

(1) Air layering the new method - YouTube

https://www.youtube.com/watch?v=QiKyqxtFLCw&t=405s

വളര്‍ച്ചയെത്തിയ മാതൃ സസ്യത്തില്‍ നിന്നും പുതിയ ചെടിയെ വേര്‍തിരിച്ചെടുക്കുന്ന ഒരു രീതി എന്ന് ലേയറിങ്ങിനെ ചുരുക്കിപ്പറയാം.

മാതൃ സസ്സ്യത്തില്‍നിന്നു മുറിച്ചു മാറ്റാതെ ചില്ലകളിലോ പ്രധാന തടിയില്‍ തന്നെയോ വേര് കിളിര്‍പ്പിച്ചു പുതിയ തൈ ഉണ്ടാക്കുകയാണ് ചെയുന്നത്.

ഇത്തരം തൈകള്‍ക്ക് മാതൃ സസ്യത്തിന്‍റെ എല്ലാ ഗുണങ്ങളും ഉണ്ടായിരിക്കും. ഇത് ചെയ്യാന്‍ വളരെ എളുപ്പവും പരാചയ സാധ്യത വിരളവുമാണ്. മാതൃ സസ്സ്യത്തിനു ഒരു വിധ പരുക്കും ഇതുണ്ടാക്കില്ല എന്നതും എടുത്തു പറയേണ്ട സവിശേഷതയാണ്.

പുതിയ ചെടിയില്‍ നിന്നും പെട്ടന്നു കായ്ഫലം കിട്ടുന്നു എന്നതാണ് ലെയറിങ്ങിന്‍റെ ഏറ്റവും വലിയ പ്രത്യേകത. ഇതര മാര്‍ഗങ്ങളായ ബഡിംഗ്, ഗ്രാഫ്റ്റിന്‍ഗ് തുടങ്ങിയ രീതികളില്‍ തൈകള്‍ ഉണ്ടാക്കുമ്പോള്‍ മൂപ്പെത്താന്‍ രണ്ടും മൂന്നും വര്‍ഷമെടുക്കുന്നിടത്തു ലെയറിങ്ങില്‍ 45-90 ദിവസം മതി. ലെയരിംഗ് പല രീതിയില്‍ ഉണ്ട്. എയർ ലെയറിംഗാണ് എളുപ്പം അതുകൊണ് അത് എങ്ങനെ ചെയ്യണമെന്ന് നോക്കാം

എയര്‍ ലെയറിങ്ങാണ് കൂടുതല്‍ പ്രചാരത്തിലുള്ള രീതി. ചെടിയുടെ ഏതു ഭാഗത്തും ഇങ്ങിനെ വേര് പിടിപ്പിക്കാം. ചെടികളിള്‍ വെള്ളവും പോഷകങ്ങളും വലിച്ചെടുക്കുന്നത് വേരിലൂടെയും അത് ഇതര ഭാഗങ്ങളില്‍ എത്തിക്കുന്നത് തോലിയിലൂടെയുമാണെന്ന് നമുക്കറിയാം. ഈ തൊലിയില്‍ വിടവുണ്ടാക്കുകയാണ് ആദ്യം ചെയ്യുന്നത്. അഥവാ കുറച്ചു ഭാഗത്തെ തൊലി പൂര്‍ണ്ണമായും മുറിച്ചു മാറ്റുന്നു  ശേഷം ചകിരിച്ചോറും , മണലും കലർന്ന പോട്ടിംഗ് മിശ്രിതം ( മീഡിയം) ചെറുതായി ഈർപ്പം നിലനിർത്തി അവിടെ കെട്ടിവയ്ക്കുക 

മീഡിയം ആ മുറിവില്‍ ചുറ്റും പൊതിഞ്ഞ്, പുറത്തു പോളിത്തീന്‍ കവ ര്‍ കൊണ്ട് പൊതിഞ്ഞ്, മുകളിലും താഴെയും നൂലുകൊണ്ട് കെട്ടുക. കനം കുറഞ്ഞ പോളിത്തീന്‍ ഷീറ്റ് മതി. ആ മുറിവില്‍ പുറത്തു നിന്നും വെള്ളം ഇറങ്ങരുത്. നനക്കാനും പാടില്ല. നനച്ചാല്‍ അവിടം ചീഞ്ഞു പോകും. കറുത്ത കവര്‍ ആയാല്‍ വേര് വന്നാല്‍ അറിയാന്‍ പറ്റില്ലല്ലോ, അതുകൊണ്ട് വെളുത്ത കവര്‍ മതി. പതിവായി മാതൃവൃക്ഷത്തിന്‍റെ കടക്കല്‍ നനച്ചു കൊണ്ടിരിക്കണം. അതിനു ക്ഷീണം തട്ടരുത്. ക്ഷീണം തട്ടിയാല്‍ ഈ കമ്പ് ഉണങ്ങാന്‍ തുടങ്ങും. ഒന്നര മാസം കഴിഞ്ഞാല്‍ അതിനുള്ളില്‍ വേരുകള്‍ കാണാം.

ആദ്യം വെള്ള നിറത്തില്‍ വേര് വരും. പിന്നെ അത് തവിട്ടുനിറത്തോട് കൂടിയ കറുപ്പ് നിറമാകും. വെളുത്ത വേര് വന്നാല്‍ അത് മൂത്തിട്ടില്ല. ആ സമയത്ത് മുറിച്ചാല്‍ ഉണങ്ങി പോകും. ഒന്നുകൂടി അത് നിറം മാറുന്നതിനനുസരിച്ച് വേര് മൂത്ത് കഴിയുമ്പോള്‍ മാതൃ വൃക്ഷത്തില്‍ നിന്നും മുറിക്കാം. പെട്ടെന്ന് മുറിചെടുത്താല്‍ അതിനു ക്ഷീണം തട്ടും. അതുകൊണ്ട് ആദ്യമായി, പൊതിഞ്ഞതിന്‍റെ താഴെ ഒരു ചെറിയ കട്ട് കൊടുക്കുക. ഒരാഴ്ച കഴിഞ്ഞ് ആ കട്ട് ഒന്നുകൂടി വലുതാക്കുക. അടുത്ത ആഴ്ചയില്‍ അതിനെ പൂര്ണമായും മുറിചെടുക്കാം. മുറിച്ച ശേഷം പ്ലാസ്റിക് കവര്‍ മാറ്റി അതിനെ ചട്ടിയിലോ ചെറിയ പ്ലാസ്റിക് കവറുകളിലോ മണ്ണ് മിശ്രിതം നിറച്ച് നടാം. 

പിന്നെ ഇതിന്‍റെ ഇലയി ല്‍ കൂടി ബാഷ്പ്പീകരണം മൂലം ഈര്പ്പം നഷ്ടപ്പെട്ട് ക്ഷീണം വരാതിരിക്കാന്‍ ചില ഇലകള്‍ മുറിച്ചു കളയാം, ഓരോ ഇലയുടെയും പകുതി മുറിച്ചു കളഞ്ഞാല്‍ മതി. ഇത് രണ്ടാഴ്ച തണലത്തു വെക്കുക, ശേഷം മാറ്റി നടാം.

English Summary: To get yield from a plant by sudden use air layering

Like this article?

Hey! I am Arun T. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds