തെങ്ങിന്റെ തടത്തിലുള്ള മണ്ണ് രണ്ടു മീറ്റർ ചുറ്റളവി ലും ആറിഞ്ചു താഴ്ചയിലും നന്നായി കിളച്ചിളക്കണം. കട്ടകൾ ഉടച്ചു ചപ്പുചവറ് നീക്കം ചെയ്യണം. ഓരോ തെങ്ങിൻ തടത്തിലും നന്നായി പൊടിച്ച രണ്ടുകുട്ട ചാണകപ്പൊടി വിതറി ഒന്നുകൂടി കിളച്ച് മണ്ണിളക്കി നല്ല നിരപ്പാക്കണം. പിന്നീട് തടം നല്ലപോലെ നനയ്ക്കുക.
ഒരാഴ്ച കഴിഞ്ഞ് ഓരോ തടത്തിലും പതിനഞ്ചു ഗ്രാം വീതം ചീരവിത്ത് ഒരു കി. ഗ്രാം പൊടിമണലുമായി കൂട്ടിയിളക്കി തടത്തിനു ചുറ്റുമായി വിതറുക. വിത്തു മറയത്തക്ക വിധത്തിൽ നേരിയ കന ത്തിൽ പൊടിമണ്ണിടുക.
വിത്തിനു മുകളിൽ മണ്ണ് കൂടിയാൽ അതു കിളിർക്കില്ല. തടത്തിനു ചുറ്റും ഉറുമ്പുപൊടി വിതറുന്നതു കൊള്ളാം. ഇല്ലെങ്കിൽ കുറച്ചു പൊടിയരി ചുറ്റിലും വിതറിയാലും മതി. ഉറുമ്പുകൾ പൊടിയരി എടുത്തുകൊണ്ടുപോകും. മൂന്ന് ദിവസത്തിനകം വിത്തു കിളിർക്കും. ദിവസവും നനയ്ക്കണം. ആദ്യമൊക്കെ വെള്ളം ചെറുതായി തളിക്കുകയേ ആകാവൂ. പിന്നീടു ദിവസവും രണ്ടു ബക്കറ്റു വെള്ളം വീതം ഓരോ തടത്തിലും ഒഴിച്ചാൽ മതി. മണ്ണിലെ നനവ് തെങ്ങിനും നന്ന്. ഇതുവഴി വേനൽക്കാലത്തെ വെള്ളക്കാ പൊഴിച്ചിൽ ഒഴിവാക്കാം.
കോഴിയുടെ ശല്യമുണ്ടെങ്കിൽ തെങ്ങിൻതടത്തിനു ചുറ്റും മെടഞ്ഞ ഓല കൊണ്ട് മറ ഉണ്ടാക്കുന്നതു നന്ന്. ഇരുപതു ദിവസം കഴിയുമ്പോൾ ഒരാഴ്ച ഇടവിട്ട്, വളർന്നുപൊങ്ങിയ ചീര മാത്രം പിഴുതെടുത്തു കഴുകി ഉപയോഗിക്കുകയോ, കെട്ടുകളാക്കി വിൽക്കുകയോ ചെയ്യാം. പാകമായ ചീര പിഴുതെടുക്കുന്നതുമൂലം ചെറിയ ചീരത്തൈകൾ പുഷ്ടിയോടെ വളരുന്നു. ഏകദേശം ഒന്നര മാസം കഴിയുമ്പോൾ ചീരകൾ തമ്മിൽ ഒരു നിശ്ചിത അകലത്തിൽ ആയാൽ പിന്നീട് മുറിച്ചെടുക്കാം. ഒരു തെങ്ങിൻ ചുവട്ടിൽ നിന്ന് ആ ഴ്ചയിൽ അൻപതു രൂപയുടെ ചീര കിട്ടും. ജനുവരി മുതൽ മേയ് വരെ തെങ്ങിൻ ചുവട്ടിൽ ചീര കൃഷിചെയ്യാം.
ആഴ്ചതോറും പാകമായ ചീര പിഴു തെടുത്തതിനുശേഷം ഓരോ തടത്തിലും 50 ഗ്രാം വീതം യൂറിയ വിതറിയാൽ ചീര പെട്ടെന്നു വളരുകയും വലിപ്പമുള്ള ഇലകൾ ലഭിക്കുകയും ചെയ്യും. ഗോമൂത്രം നാലിരട്ടി വെള്ളം ചേർത്തു നേർപ്പിച്ചു തടങ്ങളിൽ ഒഴിച്ചാലും ചീര പെട്ടെന്നു വളരും.
Share your comments