പേര് കൊണ്ടും രൂപം കൊണ്ടും ആകർഷകമായ ഗണപതിനാരങ്ങ ഗണേശ പൂജയുള്ള ക്ഷേത്രങ്ങളിൽ നട്ടുവളർത്തി വരുന്നു. നാരക വർഗ്ഗത്തിൽ പെടുന്ന ഈ ചെടി പരുക്കൻ കാലാവസ്ഥയിൽ പടർന്നു വളരുന്ന ഒന്നാണ്. ആറ് മുതൽ എട്ട് അടി വരെ ഉയരവും അത്രതന്നെ ചതുരശ്രയടി വിസ്തീർണവും വേണ്ടിവരുന്ന ഗണപതിനാരകം പൂജയ്ക്ക് മാത്രമല്ല ഔഷധ നിർമ്മാണത്തിനും ആഹാരത്തിനും ഉപയോഗിച്ചുവരുന്നു. സ്ഥിരമായി ഫലം നൽകുന്ന ഒരു കുറ്റിച്ചെടി എന്ന നിലയിൽ വീട്ടുമുറ്റങ്ങളിൽ അലങ്കാരച്ചെടിയായും ഇത് വളർത്താം. ചെടിച്ചട്ടികളിൽ വളർത്തുന്നവയ്ക്ക് പക്ഷേ മേൽവിവരിച്ച ഉയരമോ പടർപ്പോ കാണുകയില്ല.
മേട മാസത്തോടെയാണ് ഇവയുടെ നടീൽ തുടങ്ങുന്നത്. 250 ഗ്രാം മുതൽ ഒരു കിലോ ഗ്രാം വരെയുള്ള ഫലങ്ങളാണ് ഈ നാരകത്തിന്റെ പ്രത്യേകത. ഇവയിൽ ഒന്നെങ്കിലും ഗണപതിയുടെ തുമ്പിക്കൈയുടെ രൂപം കൈക്കൊള്ളും അത്. പുറമേ പരുക്കൻ തോടാണെങ്കിലും സ്പോഞ്ചു സമാനമായ ഉൾഭാഗത്താണ് നാരങ്ങ അല്ലികൾ. വൈറ്റമിൻ സിയുടെയും, ആന്റിഓക്സിഡന്റുകളുടെയും കലവറയായ ഈ നാരങ്ങ അച്ചാറിടാൻ ബഹുകേമം. നാരങ്ങാനീര്, ചുക്കുപൊടി, കൽക്കണ്ടം എന്നിവ ചേർത്താൽ രോഗപ്രതിരോധത്തിനുള്ള ഔഷധമായി. പനി, ചുമ ഇവ പടരുന്ന മഞ്ഞുകാലത്ത് ഇവയുടെ ഉപയോഗം സ്ഥിരമാക്കാൻ നാട്ടുവൈദ്യം പറയുന്നു.
കമ്പുകൾ കുരു മുളപ്പിച്ചും, മുറിച്ചുനട്ടും, ഇവ കൃഷി ചെയ്യാം. മൂപ്പെത്തിയ കമ്പുകൾ നടുന്നതാണ് ഏറ്റവും ഉചിതം. വള്ളി പടർന്ന കമ്പുകൾ 15 സെന്റീമീറ്റർ നീളത്തിൽ മുറിച്ചെടുക്കാം. ഇവ പ്രത്യേകം തയ്യാറാക്കിയ പോളിത്തീൻ ബാഗുകളിൽ 5 സെന്റീമീറ്റർ ആഴത്തിൽ നടണം. മണ്ണ്, ചരൽ, ചാണകപ്പൊടി, കരിയിലപൊടി, ഇവയും ചകിരിച്ചോറും കലർത്തിയ മണ്ണ് നനച്ചാണ് പോളി ബാഗുകളിൽ നിറയ്ക്കേണ്ടത് . ഇവ തണലിൽ സൂക്ഷിച്ച് തളി ആഴ്ചയിൽ രണ്ടുതവണ നൽകണം. ആഴ്ചകൾക്കുള്ളിൽ നാമ്പെടുത്താലും അവ യഥാസ്ഥാനത്തു നിന്നും മാറ്റേണ്ടതില്ല. ഇടവ പാതി വരെ തൽസ്ഥിതി തുടരാം. നന്നായി സൂര്യപ്രകാശം കിട്ടുന്ന സ്ഥലത്ത് വേണം ഇവ നടേണ്ടത്.
ഒരു മീറ്റർ ആഴമുള്ള കുഴിയിൽ പോളി ബാഗിലെ കൂട്ടുകൾ കൊണ്ട് നിറച്ച് അതിൽ തടം കോരിയാണ് ചെടി ഇളക്കം തട്ടാതെ നിക്ഷേപിക്കേണ്ടത്. ബാഗുകൾ നിറയ്ക്കുന്ന സമയത്തുതന്നെ കുഴികളും എടുത്ത് വള കൂട്ടുകൾ നിറച്ചിടണം. എങ്കിൽ മാത്രമേ ഇടവപ്പാതിയിൽ ഇത് പരുവം ആവുകയുള്ളൂ. ചെടി വേരുകൾക്ക് അനായാസം പടരാനും ഇത് സഹായവും, ഒരു ദിവസം വെള്ളത്തിലിട്ടു കുതിർത്ത് ആണ് നടാൻ ഉത്തമം. ഇതും പോളീ ബാഗിൽ തന്നെയാണ് വളർത്തിയെടുക്കേണ്ടത്. കർക്കിടക മഴ എത്തുംവരെ ചെടികൾ എടുത്ത് വള കൂട്ടുകൾ നിറച്ചിടണം. എങ്കിൽ മാത്രമേ ഇടവപ്പാതയിൽ ഇത് പരുവം ആവുകയുള്ളൂ. ചെടി വേരുകൾക്ക് അനായാസം പടരാനും ഇത് സഹായകമാവും.
ഒരു ദിവസം വെള്ളത്തിലിട്ടു കുതിർത്ത വിത്തുകൾ ആണ് നടാൻ ഉത്തമം. ഇതും പോളി ബാഗിൽ തന്നെയാണ് വളർത്തിയെടുക്കേണ്ടത്. കർക്കിടക മഴ എത്തുംവരെ ചെടികൾക്കു വെയിൽ മറ അനിവാര്യമാണ്. ചിങ്ങ മാസത്തോടെ പടർന്നു തുടങ്ങുന്ന ചെടികൾക്ക് മൂന്നുമാസത്തിലൊരിക്കൽ ജൈവവളക്കൂട്ടുകൾ നൽകാം. ആദ്യ വേനലായ കന്നിയിൽ രണ്ടു ദിവസത്തിലൊരിക്കൽ നനച്ചുകൊടുക്കണം. ചുവട്ടിൽ ശീമക്കൊന്നയോ മുരിക്കിലയോ കൊണ്ട് പുതയിടുന്നതും നന്ന്. ഭൂപ്രകൃതി, പരിചരണം ഇവയുടെ അനത്തിൽ വേണം ഇവയുടെ പൂവണിയലും കായിടലും. കമ്പുകൾ നട്ടുവളർത്തി നന്നായി പരിചരിച്ചാൽ മൂന്നാം വർഷം തന്നെ കായ്ഫലം ഉണ്ടാകും. തുടക്കത്തിൽ കായ്കൾക്ക് താങ്ങു കൊടുക്കേണ്ടിവരും. പടർന്നുപന്തലിച്ചാൽ പിന്നെ അതിന്റെ ആവശ്യമില്ല.
Share your comments