കെണി വിളകൾ (Trap Cropping)
തക്കാളിക്കു ചുറ്റും ചോളം നടുക. വെള്ളീച്ച ആദ്യം ചോളത്തിലിരിക്കുകയും വെള്ളീച്ച വഹിച്ചു വരുന്ന രോഗാണുക്കൾ തക്കാളിച്ചെടിയിലെത്താതിരിക്കുകയും ചെയ്യും.
പച്ചക്കറി തോട്ടങ്ങളിൽ ഉള്ളി, വെളുത്തുള്ളി, അരുത എന്നീ രൂക്ഷഗന്ധമുള്ള ചെടികൾ നട്ടാൽ കീടബാധ കുറയും.
പാവൽ പന്തലിന് ചുറ്റുമായി പീച്ചിൽ നട്ടാൽ പാവലിലെ കായീച്ച ശല്യം കുറയും.
പച്ചക്കറി തോട്ടത്തിന് ചുറ്റുമായി കടുക് കൃഷി ചെയ്യുക. ഇലതീനി കീടങ്ങൾ കടുകിൽ ആകർഷിച്ചെത്തും. അവിടെ മാത്രം വിളക്കുകെണി വച്ച് കീടങ്ങളെ നശിപ്പിക്കാം.
പച്ചക്കറി തോട്ടത്തിൽ ബെന്തി നട്ടാൽ കായ് തുരപ്പൻ പുഴു ക്കളുടെ ശല്യവും, നിമവിര ശല്യവും തടയാം.
പച്ചക്കറി തോട്ടത്തിൽ തൂവര നടുക. കായീച്ചകൾ തുവര ക്കായിലേക്ക് ആകർഷിക്കപ്പെടും. കൂടാതെ മണ്ണിനടിയിലു ടെയുള്ള എലി ശല്യവും കുറയും.
പച്ചക്കറി തോട്ടത്തിൽ അതിരുചുറ്റി ആവണക്ക് നടുക. വെള്ളീച്ചകളും, തണ്ടുതുരപ്പൻ പുഴുവിന്റെ ശലഭങ്ങളും ആവണക്കിന്റെ തളിരിലും പൂവിലും, കായിലും ആകർഷിക്കപ്പെടും
Share your comments