ഉല്പന്നത്തിനൊരു തിരിച്ചറിയൽ കാർഡ്
ഒരു ഉല്പന്നത്തിന്റെയോ അതടങ്ങിയിരിക്കുന്ന പാക്കറ്റിംഗ് / കവറിംഗ്നു മുകളിലോ പതിച്ചിരിക്കുന്ന / അച്ചടിച്ചിരിക്കുന്ന ഉൽപ്പന്നത്തെക്കുറിച്ചുള്ള വിവരണമാണ് ലേബൽ എന്നറിയപ്പെടുന്നത്. ഉല്പന്നത്തെക്കുറിച്ച് വ്യക്തമായി അറിഞ്ഞതിന് ശേഷം മാത്രം ഉത്പന്നങ്ങൾ വാങ്ങുന്നതിന് ഉപഭോക്താക്കളെ ലേബലുകൾ സഹായിക്കുന്നു. ലേബലുകളെന്നാൽ ഉല്പന്നങ്ങളുടെ തിരിച്ചറിയൽ കാർഡുകളാണ്. വേണമെങ്കിൽ ലേബലുകളെ മലയാളത്തിൽ ഉൽപ്പന്നക്കുറിപ്പുകൾ എന്നു വിളിക്കാം.
ലേബലുകൾ എങ്ങനെ ആയിരിക്കണം?
ലേബലുകൾ എങ്ങനെ ഇരിക്കണം എന്നും അവയിൽ എന്തൊക്കെ വി വരങ്ങൾ വേണം എന്നതിനും ശക്തമായ നിയമങ്ങൾ നിലവിലുണ്ട്. ഉല്പന്ന ത്തെക്കുറിച്ചുള്ള വിവരങ്ങൾ നിയമാനുസൃതമായി വേണം ലേബലുകളിൽ ഉൾക്കൊള്ളിക്കേണ്ടത്.
ലേബലുകളുടെ പ്രധാന ലക്ഷ്യങ്ങൾ
ഉപഭോക്താവിന് ഉല്പന്നത്തെക്കുറിച്ച് സത്യസന്ധവും വ്യക്തവും വിശദവുമായ വിവരങ്ങൾ നൽകുക എന്നതാണ് ലേബലുകളുടെ പ്രധാന ലക്ഷ്യം. ഉല്പന്നത്തെക്കുറിച്ചും അതിലെ ഉള്ളടക്കത്തെക്കുറിച്ചും വ്യക്തമായി നിർവചിക്കുന്നതായിരിക്കണം ഉല്പന്നക്കുറിപ്പ്.
മാത്രമല്ല ഉല്പന്നം എങ്ങനെ ഉപയോഗിക്കണമെന്നും ഉപയോഗിക്കുമ്പോൾ പുലർത്തേണ്ട ജാഗ്രതകൾ എന്തൊക്കെയാണെന്നും ഉല്പന്നക്കുറിപ്പിൽ വ്യക്തമായി രേഖപ്പെടുത്തണം. ഉദാഹരണമായി ഒരു ഹെൽത്ത് ഡ്രിങ്കിന്റെ ലേബലിൽ അതിലടങ്ങിയിരിക്കുന്ന ഘടകപദാർത്ഥങ്ങളെക്കുറിച്ചും അതുപയോഗിക്കേണ്ട രീതിയെക്കുറിച്ചും വ്യക്തമായി രേഖപ്പെടുത്തണം.
ഉല്പന്നത്തിന്റെ തിരിച്ചറിയൽ
വിപണിയിൽ ഒരേ വിഭാഗത്തിൽപ്പെട്ട നിരവധി ഉല്പന്നങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്, അതിനാൽ വ്യത്യസ്ത ഉൽപ്പാദകർ നിർമ്മിക്കുന്ന ഉല്പന്നങ്ങൾക്ക് അതു തിരിച്ചറിയൽ ആവശ്യമാണ്. അതിനായാണ് ബ്രാന്റ് നെയിമുകൾ. സാധാരണയായി ബ്രാന്റ് നെയിമുകൾ അഥവാ ഉൽപ്പന്നപ്പേരുകൾ ആണ് നിർമാതാക്കൾ പരസ്യങ്ങൾക്കായി ഉപയോഗിക്കുന്നത്. ബ്രാന്റ് നെയിമുകളാണ് ശരിക്കും ഉല്പന്നത്തിന്റെ വിളിപ്പേരുകൾ.
ഉല്പന്നങ്ങളുടെ തരംതിരിക്കൽ
ഒരേ വിഭാഗം ഉൽപ്പന്നങ്ങളെ തന്നെ പലതരങ്ങളായി വേർതിരിക്കാവുന്നതാണ്. സൗന്ദര്യവർധക വസ്തുക്കളെ സ്കിൻ ഓയിലി സ്മിൻ, തുടങ്ങിയവയായി തരം തിരിക്കുന്നതും ഹെൽത്ത് ഡ്രിങ്കുകൾ പ്രമേഹ രോഗികൾക്കുള്ളത് (ഷുഗർ ഫ്രീ) എന്നും അല്ലാത്തതെന്നും തരം തിരിച്ചിരിക്കുന്നതും ഉദാഹരണമായി എടുക്കാം. ഇങ്ങനെയുള്ള തരംതിരിവ് വ്യക്തമായി ലേബലുകളിൽ രേഖപ്പെടുത്തണം.
ഉല്പന്നത്തിന്റെ വിപണനത്തിനു സഹായിക്കുന്ന വിവരങ്ങൾ
ഉപഭോക്താക്കൾ ഒരു ഉല്പന്നത്തിൽ കൂടുതൽ ആകൃഷ്ടരാകുവാനുള്ള വിവരങ്ങൾ ലേബലുകളിൽ ഉൾപ്പെടുത്തുന്നത് ഉല്പന്നങ്ങൾ വേഗത്തിൽ വിറ്റഴിയുന്നതിന് സഹായിക്കുന്നു. വിലക്കുറവുകൾ, സ്പെഷ്യൽ ഓഫറുകൾ, സൗജന്യങ്ങൾ തുടങ്ങിയവയെക്കുറിച്ചുള്ള വിവരങ്ങൾ ലേബലുകളിൽ ഉൾപ്പെടുത്തുന്നത് ഉദാഹരണമായി കാണാം.
Share your comments