കാച്ചില്‍ ചാക്കിലും വിളയിക്കാം
1. 75 കിലോ അരിച്ചാക്ക് തുറന്ന് അടിഭാഗത്ത് 6 ഇഞ്ച് വ്യാസത്തില്‍ പ്ലാസ്റ്റിക് വട്ടത്തില്‍ മുറിച്ചുമാറ്റുന്നു.
2. ഒന്നര അടി നീളത്തില്‍ മുറിച്ചെടുത്ത വാഴപ്പിണ്ടി, ചാക്കിന്റെ മധ്യ ഭാഗത്ത് ദ്വാരമുണ്ടാക്കിയ ശേഷം ആ ഭാഗത്ത് നേരെ കുത്തിച്ചാരി നിറുത്തണം.
3. വാഴപ്പിണ്ടിയുടെ ചുറ്റിനും ചാക്കിനുള്ളില്‍ മേല്മണ്ണ്, ചാണകപ്പൊടി, മണ്ണിരകമ്പോസ്റ്റ്, എല്ലുപൊടി , ചാരം, കരിയില പൊടിഞ്ഞത് എന്നിവയുടെ മിശ്രിതം നിറയ്ക്കുന്നു.
4. ഈ മിശ്രിതം വാഴപിണ്ടിയുടെ മുകളില്‍ വരെ നിരത്തണം. വാഴപിണ്ടിയുടെ നേരെ മുകളിലായി കാച്ചിലിന്റെ പൂള് വെട്ടി തയ്യാറാക്കിയ കഷ്ണം വെച്ചു ഇതേ മിശ്രിതം ഇട്ടു കരിയില വെയ്ക്കുന്നു.
5. കിളിര്‍ത്തു വരുമ്പോള്‍ കയര്‍ കെട്ടി വള്ളി മരങ്ങളിലേക്ക് കയറ്റി വിടുന്നു.
6. കാച്ചില്‍ വളരുന്നതിനനുസരിച്ച് വാഴപ്പിണ്ടി അഴുകി വളമാകുകയും കാച്ചിലിന് താഴോട്ടു വളരാനുള്ള സ്ഥലം കിട്ടുകയും ചെയ്യും.
7. രണ്ടാഴ്ച കൂടുമ്പോള്‍ , ജൈവ സ്ലറി നേര്‍പ്പിച്ച് ഒഴിച്ചുകൊടുക്കുന്നു . ഈ രീതിയില്‍ കൃഷി ചെയ്താല്‍, നല്ല വിളവ് കിട്ടുകയും, വളരെ നിസ്സാരമായി വിളവെടുക്കുകയും ചെയ്യാം.
കാട്ടുകാച്ചിൽ ഇനങ്ങളായ Dfloribunda, Dmexicana എന്നിവയിൽ നിന്നും സപ്പോജനിൻസ് എന്നറിയപ്പെടുന്ന ഒരു രാസവസ്തു ഉത്പാദിപ്പിക്കുന്നുണ്ട്.
ഔഷധമുല്യം
കാട്ടുകാച്ചിൽ ഇനങ്ങളായ Dfloribunda, Dmexicana എന്നിവയിൽ നിന്നും സപ്പോജനിൻസ് എന്നറിയപ്പെടുന്ന ഒരു രാസവസ്തു ഉത്പാദിപ്പിക്കുന്നുണ്ട്. ഈ രാസവസ്തുവിൽ നിന്നും വിലയേറിയ അലോപ്പതി ഔഷധങ്ങളായ കോർട്ടിസോൺ, ടെസ്റ്റോസ്റ്റിറോൺ എന്ന പുരുഷ ഹോർമോണും പ്രൊജസ്റ്റിറോൺ എന്ന സ്ത്രീ ഹോർമോണും ഉത്പാദിപ്പിക്കുന്നുണ്ട്.
മാം 26.0ഡയസ്‌കൊറിയ ജനുസിലെ സസ്യങ്ങളാണ് കാച്ചിലുകൾ എന്ന് അറിയപ്പെടുന്നത്.
കൃഷിക്കുപയോഗിക്കുന്ന ഇനങ്ങൾ
പത്തോളം ഇനങ്ങൾ കൃഷിക്കായി ഉപയോഗിക്കുന്നു. ചെറുകിഴങ്ങ് അഥവാ ചെറുവള്ളിക്കിഴങ്ങ്, നനക്കിഴങ്ങ്, മുക്കിഴങ്ങ് എന്നിവയാണ് പ്രധാനപ്പെട്ട മൂന്നിനങ്ങൾ.
ശ്രീകീർത്തി (നാടൻ)-തെങ്ങിനും വാഴയ്ക്കും ഇടവിളയായി നടാൻ പറ്റിയ ഇനം.
ശ്രീരൂപ (നാടൻ)-പാചകം ചെയ്യുമ്പോൾ ഗുണം കൂടുതലുള്ള ഇനം
ഇന്ദു (നാടൻ)- കുട്ടനാട്ടിലെ തെങ്ങിന് ഇടവിളയായി നടാൻ പറ്റിയ ഇനം
ശ്രീ ശില്പ (നാടൻ)-ആദ്യ സങ്കരയിനം.
ആഫ്രിക്കൻ കാച്ചിൽ - നൈജീരിയ ജന്മദേശം, അധികം പടരാത്ത, തണ്ടുകളിൽ വിത്തുണ്ടാകുന്നു
ശ്രീശുഭ (ആഫ്രിക്കൻ)-വരൾച്ചയെ ചെറുക്കാനുള്ള ശേഷി, മൂപ്പ് 9-10 മാസം.
ശ്രീപ്രിയ (ആഫ്രിക്കൻ)-വരൾച്ചയെ ചെറുക്കാനുള്ള ശേഷി
ശ്രീധന്യ (ആഫ്രിക്കൻ)-കുറിയ ഇനം
മലതാങ്ങി 130 കിലോഗ്രാം വരെ തൂക്കം ഒരു ചുവടിൽ വിളയും
മുരംചാരി,
കടുവ കൈയ്യൻ,
മലതാങ്ങി,
മലമുട്ടൻ,
കൊടിതൂക്കി,
ആനക്കാലൻ,
പാറപോട്ടൻ,
വല്ലിക്കിഴങ്ങു
എന്നീ അപൂർവ ഇനങ്ങളുമുണ്ട്.
കർഷകയിനങ്ങൾ
ചുവപ്പ് കാച്ചിൽ
ഇറച്ചി കാച്ചിൽ അഥവാ അടതാപ്പ്
നീണ്ടി
തൂണൻ
ക്വിന്റൽ
പരിചകോടൻ
വാഴവടക്കൻ
കുഴിക്കാവിത്ത്
ഉരുളൻ
Share your comments