മഞ്ഞളിന്റെ ഔഷധ ഗുണത്തെപ്പറ്റി പറയേണ്ട കാര്യമില്ല. മുറിവിനും, അണുക്കൾക്കും കീടങ്ങൾക്കും എതിരെ മഞ്ഞൾ ഉപയോഗിച്ച് കൊണ്ടുള്ള പലതരത്തിലുള്ള പ്രയോഗങ്ങൾ നമുക്ക് അറിയാം. ശല്യക്കാരായ ചെറു ജീവികളെ നശിപ്പിക്കാൻ കഴിവുള്ള പ്രകൃതി ദത്തമായ ഒരു വസ്തുവാണ് മഞ്ഞൾ. മഞ്ഞൾപ്പൊടി പൂന്തോട്ടത്തിലും അടുക്കളയിലും വിതറുന്നത് ചിലന്തിയെ അകറ്റും മഞ്ഞൾപ്പൊടി കഞ്ഞിവെള്ളവുമായി ചേർത്ത് തളിച്ചാൽ ചെയ്താൽ പച്ചക്കറിയിലെ വിവിധയിനം പേനുകള്‍ , ഇലച്ചാടികള്‍, പുഴുക്കള്‍ എന്നിവയെ നിയന്ത്രിക്കാം. ഇതെല്ലം സാധാരണയായി ചെയ്യുന്ന കാര്യങ്ങൾ ആണ് .
ഇപ്പോളിതാ കുറച്ചു കൂടി കൂടുതൽ ഫലപ്രദമായ ഒരു മഞ്ഞൾ പ്രയോഗം - മഞ്ഞൾ പുക. വളരെ ലളിതമായി നമുക്ക് ചെയ്യാവുന്ന ഒന്നാണിത്.
പത്രത്താളിലോ കോട്ടൺ തുണിയിലോ നിവര്‍ത്തിയിട്ട് അതില്‍ നടുവിലൂടെ ഒരു വരപോലെ മഞ്ഞള്‍പ്പൊടി തൂവുന്നു . അതിനു ശേഷം ഇത് ചുരുട്ടിയെടുക്കുന്നു. അഴിഞ്ഞു പോകാതെ ചരടിനു കെട്ടിയും വയ്ക്കുന്നു. പിന്നീട് ഇതിന്‍റെ ഒരറ്റത്ത് തീകൊളുത്തുന്നു. ചുരുട്ടി വച്ചിരിക്കുന്നതിനാല്‍ ആളിക്കത്തുകയില്ല. പുകഞ്ഞു കത്തുകയേയുള്ളൂ. ഈ പത്രച്ചുരുള്‍ വീശിക്കൊണ്ടിരുന്നാല്‍ അണയുകയുമില്ല. ഇതു ചെടികളുടെയും മറ്റും ഇടയിലൂടെ വീശിക്കൊണ്ടു നടന്നാല്‍ കീടങ്ങള്‍ നശിച്ചുകൊള്ളും.
Share your comments